Flash News

സംവരണ പ്രക്ഷോഭ സമ്മേളനം

February 20, 2019 , വെല്‍ഫെയര്‍ പാര്‍ട്ടി

LOGO smallപാലക്കാട്: മുന്നോക്ക വിഭാഗത്തിന് സാമ്പത്തിക സംവരണം നടപ്പാക്കിയത് ഭരണഘടന മുന്നോട്ട് വെക്കുന്ന സംവരണ തത്വങ്ങള്‍ക്ക് വിരുദ്ധമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മേഘലാ സമിതി ആരോപിച്ചു. പാര്‍ട്ടി സംസ്ഥാന തലത്തില്‍ നടത്തുന്ന സംവരണ മെമ്മോറിയല്‍ ഒറ്റപ്പാലം, കോങ്ങാട്, പാലക്കാട് മണ്ഡലങ്ങള്‍ സംയുക്തമായി നടത്തുന്ന സംവരണ പ്രക്ഷോഭ സമ്മേളനം ഫെബ്രുവരി 21 വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് പാലക്കാട് ജൈനിമേട് വെച്ച് നടക്കും. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ഗണേഷ് വടേരി ഉദ്ഘാടനം ചെയ്യും.

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം എം സുലൈമാന്‍ അദ്ധ്യക്ഷത വഹിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ.സി. നാസര്‍ മുഖ്യ പ്രഭാഷണം നടത്തും. അജിത് കൊല്ലങ്കോട് (വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി), പി. ലുഖ്മാന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ്), പ്രദീപ് നെന്മാറ (ഫ്രട്ടേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി), കരിം പറളി (എഫ്.ഐ. ടി. യു. ജില്ലാ പ്രസിഡന്റ്), പി. മോഹന്‍ദാസ് (വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം), ജാഫര്‍ പത്തിരിപ്പാല (വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം), ആസിയ റസാഖ് (ഫെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം), റിയാസ് ഖാലിദ് (വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ മണ്ഡലം പ്രസിഡന്റ് ) എന്നിവര്‍ പങ്കെടുക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top