Flash News

ചരിത്രം കുറിച്ച് വിര്‍ജീനിയ സെന്റ് ജൂഡ് ദേവാലയം കൂദാശ ചെയ്യപ്പെട്ടു

February 20, 2019

koodasa_pic1വാഷിംഗ്ടണ്‍ ഡിസി: നോര്‍ത്തേണ്‍ വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശാകര്‍മവും ഇടവകരൂപീകരണ പ്രഖ്യാപനവും, പ്രൗഢവും ഭക്തിസാന്ദ്രവുമായ അന്തരീക്ഷത്തില്‍നടന്നു.

ഷാന്റിലില ഫായത്തെ സെന്റര്‍ ഡ്രൈവില്‍ പുതുതായി വാങ്ങിയ ദേവാലയ സമുച്ചയത്തില്‍ നടന്ന കൂദാശാകര്‍മ്മങ്ങള്‍ക്ക് ഷിക്കാഗോ സെന്റ്‌തോമസ്സീറോ മലബാര്‍രൂപതാ അധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. രൂപതാ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, ആര്‍ലിംഗ്ടണ്‍ രൂപതാ ബിഷപ്പ് എമിരറ്റസ്‌പോള്‍ ലെവേര്‍ഡി, രൂപതാ വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ തോമസ് ഫെര്‍ഗൂസന്‍, വാഷിങ്ടണിലെ അപ്പോസ്‌തോലിക് നൂന്‍സിയെച്ചര്‍ ഫസ്റ്റ് കോണ്‍സുലാര്‍ മോണ്‍ ഡെന്നിസ് കുറുപ്പശേരി, ഷിക്കാഗോരൂപതാ വികാരിജനറല്‍ മോണ്‍ തോമസ് കടുകപ്പള്ളി, രൂപതാ ചാന്‍സിലര്‍ ഫാ ജോണിക്കുട്ടി പുല്ലിശേരി, ഫാ ജസ്റ്റിന്‍ പുതുശേരി, ഫാ റോയി മൂലേച്ചാലില്‍, ആര്‍ലിംഗ്ടണ്‍ രൂപതാ വൈദികരായ ഫാ ക്രിസ്റ്റഫര്‍ മോള്‍ഡ്, ഫാ ആന്‍ഡ്രൂ ഫിഷര്‍, ഫാ ചാള്‍സ് മെര്‍ക്കല്‍, ഫാ ഡെന്നിസ് ക്ലിന്‍മാന്‍, ഫാ. ടോണ ിമെര്‍ക്‌സ്, ഫാ. ജോസഫ് ബെര്‍ഗിഡ, ഫാ ആന്റണി കിള്ളിയാന്‍ വാഷിംഗ്ടണ്‍ ഡിസി സീറോ മലങ്കര ഇടവകവികാരി ഫാ മൈക്കിള്‍ ഇടത്തില്‍, വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ ഫാ വിനോദ് മഠത്തിപ്പറമ്പില്‍, ഫാ തദേവൂസ ്അരവിന്ദത്ത്, ഫാ ജോസഫ് പാലക്കല്‍ സിഎംഐ, ഫാ മാത്യു ഈരാളി, ഫാ ജോര്‍ജ് മാളിയേക്കല്‍, ഫാ അനില്‍ ഗോണ്‍സാല്‍വസ്, ഫാ ആല്‍ബര്‍ട്ട് ഓഎഫ്എം, ഫാ സനില്‍ എസ്‌ജെ, ഫാ സിബി കൊച്ചീറ്റത്തോട്ട്, ഫാ കുര്യാക്കോസ് വാടാന, ഫാ ജോണ്‍ വിയാനി, ഫാ ഷാനോ മണ്ണാത്തറ, ഫാ ജോസഫ് പൂവേലി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

koodasa_pic2വാഷിംഗ്ടണ്‍ കാപ്പിറ്റല്‍ ഏരിയയിലെ ആദ്യസീറോ മലബാ ര്‍ദേവാലയവും ചിക്കാഗോ രൂപതയിലെ 46 മത് ഇടവകയുമാണ് സെന്റ് ജൂഡ് സീറോ മലബാര്‍ ചര്‍ച്. സെന്റ്ജൂഡ് ഇടവക സമൂഹത്തിനുപുറമെ അമേരിക്കയുടെ വിവിധഭാഗങ്ങളില്‍നിന്നും എത്തിച്ചേര്‍ന്ന അതിഥികളും സമീപ തദ്ദേശീയ ഇടവകളില്‍നിന്നുള്ള പ്രതിനിധികളും മറ്റുസമുദായഅംഗങ്ങളും ചടങ്ങുകളില്‍ പങ്കുചേരാന്‍ എത്തിയിരുന്നു.

രാവിലെ ദേവാലയ കവാടത്തില്‍ വെച്ച് നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ ഓണര്‍ ഗാര്‍ഡോടെ സെന്റ്ജൂഡ് ഇടവകാവികാരിയും കൈ ക്കാരന്‍മാരും ചേര്‍ന്ന് ബിഷപ്പുമാരെ സ്വീകരിക്കുകയും ദേവാലയമുറ്റത്തുള്ള കൊടിമരത്തില്‍ അമേരിക്കന്‍ പതാകയും പേപ്പല്‍പതാകയും ബിഷപ്പുമാര്‍ ഉയര്‍ത്തുകയും ദേവാലയ മന്ദിരത്തിന്റെ നാടമുറിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രദിക്ഷണമായിവന്ന ്കാര്‍മ്മികര്‍ ദേവാലയത്തിലെ അള്‍ത്താരയില്‍ പ്രവേശിച്ചതോടെ തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചു.

koodasa_pic3തിരുക്കര്‍മ്മങ്ങള്‍ക്ക് മദ്ധ്യേ, ഷിക്കാഗോ രൂപതാസഹായ മെത്രാന്‍ മാര്‍ ജോയിആലപ്പാട്ട് വചനസന്ദേശം നല്‍കി. െ്രെകസ്തവ ദേവാലയത്തിന്റെ ശ്രേഷ്ഠതയും പ്രാധാന്യവും ൈദവവചനത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം വിവരിച്ചു. തുടര്‍ന്ന് വിശുദ്ധതൈലം പൂശിബലിപീഠം ശുദ്ധീകരിക്കല്‍, നിലവിളക്കു കൊളുത്തല്‍, വിശുദ്ധ ഗ്രന്ഥ പ്രദിക്ഷണം പ്രതിഷ്ഠ, ദേവാലയത്തിന്റെയും കെട്ടിടസമുച്ചയത്തിന്റെയും വെഞ്ചരിപ്പ് എന്നീകര്‍മങ്ങള്‍ നടന്നു.തുടര്‍ന്ന് മാര്‍ ജേക്കബ് അങ്ങാടിയത്ത്, പുതിയ ഇടവകരൂപീകരണവും ഫാ ജസ്റ്റിന്‍പുതുശേരിയെ ആദ്യവികാരിയായി നിയമിച്ചുകെ ാണ്ടുള്ള ഉത്തരവും പ്രഖ്യാപിക്കുകയും രൂപതാ ചാന്‍സിലര്‍ അത്വായിക്കുകയും ബിഷപ്പ് വികാരിയച്ചന് ഉത്തരവുകള്‍ നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്തു.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സന്ദേശം മോണ്‍സിഞ്ഞോര്‍ ഡെന്നിസ് കുറുപ്പശേരിയും, കര്‍ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരിയുടെ സന്ദേശം ഷിക്കാഗോ രൂപതാ വികാരിജനറാള്‍ മോണ്‍ തോമസ് കടുകപ്പള്ളിയും ആര്‍ ലിംഗ്ടണ്‍ ബിഷപ്പ്‌മൈക്കിള്‍ ബാര്‍ബേജിന്റെ സന്ദേശം മോണ്‍ തോമസ് ഫെര്‍ഗൂസനും വായിച്ചു. ആര്‍ലിംഗ്ടണ്‍ ബിഷപ്പ് എമിരറ്റസ് പോള്‍ ലെവേര്‍ഡി അനുഗ്രഹപ്രഭാഷണം നടത്തി. തുടര്‍ന്ന് ദിവ്യബലിയുടെ പ്രധാനഭാഗങ്ങളിലേക്ക് കടന്നു.

koodasa_pic4കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ അന്‍പതിലധികംപേരുള്‍പ്പെട്ട ഗായകസംഘ ത്തിന്റെ ഇമ്പമേറിയതും ഭക്തിസാന്ദ്രവുമായ ഗാനങ്ങള്‍ കൂദാശാകര്‍മ്മങ്ങള്‍ക്കും ദിവ്യബലിക്കും മനോഹാരിതപകര്‍ന്നു. ഫാ ജസ്റ്റിന്‍ പുതുശേരി വിശിഷ്ടാതിഥികള്‍ക്കും സമൂഹ ത്തിനുംസ്വാഗതം ആശംസിക്കുകയും കൈക്കാരന്‍ റോണി തോമസ് നന്ദിരേഖപ്പെടുത്തുകയും ചെയ്തു. വിശിഷ്ടാതിഥികള്‍ക്കും മുന്‍ കൈക്കാരന്മാര്‍ക്കുമുള്ള സെന്റ ്ജൂഡ് ഇടവകയുടെ പ്രത്യേകഉപഹാരം ബിഷപ്പ് മാര്‍ അങ്ങാടിയത്ത് സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന അഗാപ്പെ സ്‌നേഹവിരുന്നിലും കൂട്ടായ്മയിലുംപങ്കുചേര്‍ന്നാണ് അതിഥികളു ംസമൂഹവും പിരിഞ്ഞുപോയത്.

കഴിഞ്ഞ 2 മാസത്തിലേറെയായി ഫാ. ജസ്റ്റിന്‍ പുതുശേരി, കൈക്കാരന്മാരായ സോണി കുരുവിള, റോണി തോമസ് എന്നിവരുടെയും നിരവധി വാളണ്ടിയേഴ്‌സിന്റെയും നേതൃത്വത്തില്‍ വിപുലമായഒരുക്കങ്ങളാണ് ദേവാലയകൂദാശക്കേുവേണ്ടിനടത്തിയത്. ദേവാലയ സമുച്ചയംമുഴുവന്‍ മോടിപിടിപ്പിക്കുകയു ംചിത്രങ്ങളും രൂപങ്ങളുംകൊണ്ട ്കമനീയമായി അലങ്കരിക്കുകയും ചെയ്തിരുന്നു.

സെന്റ് ജൂഡ്‌സീറോമലബാര്‍ സമൂഹത്തിന്റെ ദീര്‍ഘകാല ആഗ്രഹം സഫലീകരിച്ച ദേവാല യകൂദാശാ കര്‍മ്മങ്ങള്‍ ഏറെ ആഹ്ലാദകരവും അനുഗ്രഹപ്രദവുമായ അവിസ്മരണീയ സംഭവമായി മാറി.

ജോയിച്ചന്‍ പുതുക്കുളം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top