Flash News

ഐഎപിസി ന്യൂയോര്‍ക്ക് ചാപ്റ്ററിന് നവനേതൃത്വം

February 20, 2019 , സുരേഷ് തോമസ്

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍വംശജരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചാപ്റ്റര്‍ മുന്‍ പ്രസിഡന്റും പുതിയ നാഷ്ണല്‍ കമ്മറ്റി സെക്രട്ടറിയുമായ മാത്തുക്കുട്ടി ഈശോയുടെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തിലാണ് ഭാരവാഹികളെ ഒരു വര്‍ഷത്തേക്ക് തെരഞ്ഞെടുത്ത്.

ചാപ്റ്റര്‍ പ്രസിഡന്റായി ജോര്‍ജ് കൊട്ടാരത്തിനെയും വൈസ് പ്രസിഡന്റായി ഹേമാ വിരാനിയേയും ജനറല്‍ സെക്രട്ടറിയായി ഈപ്പന്‍ ജോര്‍ജിനെയും ജോയിന്റ് സെക്രട്ടറിയായി ഷാജി എണ്ണശ്ശേരിയേയും തെരഞ്ഞെടുത്തു. ജോണ്‍ കെ. ജോര്‍ജാണ് പുതിയ ട്രഷറര്‍. അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി ദര്‍ഷന്‍സിംഗ് ബഗ്ഗാ, സജി തോമസ്, ഇന്നസെന്റ് ഉലഹന്നാന്‍, സുരേഷ് തോമസ്, ജോര്‍ജ് ജോസഫ്, മാത്യു തോമസ്, സാബു മര്‍ക്കോസ് എന്നിവരെയും തെരഞ്ഞെടുത്തു.

തുടര്‍ന്നു നടന്ന യോഗത്തില്‍ ഐഎപിസി നാഷ്ണല്‍ പ്രസിഡന്റ് സുനില്‍ ജോസഫ് കൂഴമ്പാല, സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി. സക്കറിയ തുടങ്ങിയവര്‍ പുതിയ ഭാരവാഹികള്‍ക്ക് എല്ലാഭാവുകളും നേര്‍ന്നു.

IAPC NEW YORK


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top