Flash News

ലോസ് ആഞ്ചലസില്‍ ധര്‍മ്മ സംവാദം സംഘടിപ്പിച്ചു

February 20, 2019 , പ്രസാദ് പി

losലോസ് ആഞ്ചലസ് : ശബരിമല കര്‍മ്മ സമിതി രക്ഷാധികാരിയും കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയുമായ പൂജനീയ സ്വാമി ചിദാനന്ദപുരി ലോസ് ആഞ്ചെലെസില്‍ നടത്തിയ ധര്‍മ്മ സംവാദം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഫെബ്രുവരി പതിമൂന്നിന് നോര്‍വാക്കിലെ സനാതന ധര്‍മ്മ ക്ഷേത്ര ഹാളില്‍ ‘അഭിമാനിയായ ഹിന്ദുവായി ജീവിക്കുന്നതെങ്ങിനെ’ എന്ന വിഷയത്തെ ആസ്പദമാക്കി ഇംഗ്ലീഷില്‍ നടത്തിയ സംവാദത്തില്‍ ഭാഷാ സംസ്ഥാന ഭേദമന്യേ നൂറുകണക്കിനു ഭക്തര്‍ പങ്കെടുത്തു.

ഫെബ്രുവരി ഒന്നു മുതല്‍ പത്തൊന്‍പതു വരെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി വിവിധ വിഷയങ്ങളില്‍ നടത്തുന്ന സംവാദ പരമ്പരയുടെ ഭാഗമായിട്ടായിരുന്നു ലോസ് ആഞ്ചലസിലെ പരിപാടി. കാലിഫോര്‍ണിയയിലെ മലയാളി അസ്സോസിയേഷനായ ‘ഓം’ ആയിരുന്നു സംവാദത്തിന്റെ സംഘാടകര്‍. വൈകീട്ട് ആറുമണിയോടെ സനാതന ധര്‍മ്മ ക്ഷേത്രത്തിലെത്തിയ സ്വാമിജിയെ ഓം ഭാരവാഹികളും ക്ഷേത്ര ഭാരവാഹികളും ചേര്‍ന്നു പൂര്‍ണ്ണ കുംഭത്തിന്റേയും താലപ്പൊലിയുടെയും അകമ്പടിയോടെ സ്വീകരിച്ചു വേദിയിലേക്കാനയിച്ചു.

സംവാദത്തിനുശേഷം ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ ശബരിമല യുവതീ പ്രവേശമുള്‍പ്പെടുയുള്ള ആനുകാലിക വിഷയങ്ങളില്‍ വ്യക്തത വരുത്തിയാണ് സ്വാമിജി പ്രഭാഷണം അവസാനിപ്പിച്ചത്. പ്രവാസി ഭാരതീയരുടെ രണ്ടാം തലമുറയില്‍ പെട്ട നിരവധി യുവതി യുവാക്കള്‍ക്ക് വിജ്ഞാന ദായകമായിരുന്നു സംവാദം. പ്രവര്‍ത്തിദിവസമായിരുന്നിട്ടും പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും പരിപാടിക്കെത്തിയവര്‍ക്കു ഓം പ്രസിഡന്റ് വിനോദ് ബാഹുലേയന്‍, ഡയറക്ടര്‍ രവി വെള്ളത്തിരി, സെക്രട്ടറി സുനില്‍ രവീന്ദ്രന്‍, രമ നായര്‍ എന്നിവര്‍ നന്ദി അറിയിച്ചു. ഡോ. ബി. യു. പട്ടേലായിരുന്നു പരിപാടിയുടെ സ്‌പോണ്‍സര്‍.

los1 los2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top