Flash News

‘ലൂസിഫർ’ മാർച്ച് 28-ന് തിയ്യേറ്ററുകളിലെത്തും; പുതിയ പോസ്റ്റർ പുറത്തിറങ്ങി

February 20, 2019

52300401_2359242344362720_532056339560529920_nപൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫർ ‘ എന്ന ചലച്ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. മോഹന്‍ലാലാണ് ‘ലൂസിഫറി’ൽ നായകൻ. മാര്‍ച്ച് 28-നാണ് സിനിമ റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാനസംരഭമെന്ന നിലയിലും പൃഥ്വിരാജ്, മോഹൻലാലിനെ ഡയറക്ട് ചെയ്യുന്നു എന്ന നിലയിലും ഈ സിനിമ ആരാധകർക്കിടയിൽ ആകാംക്ഷ വർദ്ധിപ്പിക്കുന്നുണ്ട്. പോസ്റ്റ് പ്രൊഡക്ഷൻ വര്‍ക്കുകളുടെ അവസാനഘട്ടത്തിലാണ് ഈ ചിത്രം.

പുതിയ പോസ്റ്ററില്‍ മോഹൻലാലിൻറെ സ്റ്റീഫന്‍ നെടുമ്പളളിയായുളള ഗെറ്റപ്പാണ് കാണുന്നത്. പൊളിറ്റിക്കല്‍-ആക്ഷന്‍-ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രമാണ് ലൂസിഫർ’ .

ആശീര്‍ വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തിലെത്തുന്നു. ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, സാനിയ അയ്യപ്പന്‍, ബാല തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് സുജിത് വാസുദേവ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top