Flash News

ഫോമാ ഫൈനാന്‍സ് കമ്മറ്റി നിലവില്‍ വന്നു

February 20, 2019

FOMAA FCMഡാളസ്: ഫോമാ ഫൈനാന്‍സ് കമ്മറ്റി ചെയര്‍മാനായി മോന്‍സി വര്‍ഗീസിനെയും (ന്യൂ യോര്‍ക്ക് ), കോര്‍ഡിനേറ്ററായി രാജന്‍ യോഹന്നാനെയും (ഹൂസ്റ്റന്‍) നാഷണല്‍ കമ്മറ്റി തിരഞ്ഞെടുത്തു. ഫോമായുടെ സ്റ്റാന്റിങ്ങ് കമ്മറ്റികളില്‍ വളരെയേറെ പ്രാധന്യമര്‍ഹിക്കുന്ന ഒരു കമ്മറ്റിയാണിത്. ഫോമായുടെ ധനകാര്യ ഇടപാടുകള്‍ ആവശ്യമെങ്കില്‍, മുടക്കം കൂടാതെ മൂല്യനിര്‍ണ്ണയത്തിനു വിധേയമാക്കുകയും, ബൈലോയില്‍ നിഷ്കര്‍ഷിച്ച പ്രകാരം പണമിടപാടുകള്‍ പാലിക്കുന്നുണ്ടോയെന്നും, കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നുണ്ടോയെന്നും പരിശോധിക്കുവാന്‍ ഈ കമ്മറ്റിക്ക് പൂര്‍ണ്ണാവകാശമുണ്ട്. മോന്‍സി വര്‍ഗീസ് ഫോമായുടെ പ്രഥമ എക്‌സിക്യൂട്ടീവ് മെമ്പറായി (ജോയിന്റ് ട്രഷറര്‍) സേവനം അനുഷ്ടിച്ചിട്ടുണ്ട്. കോര്‍ഡിനേറ്റര്‍ രാജന്‍ യോഹന്നാന്‍ ഫോമാ ദേശീയ കമ്മറ്റിയംഗമാണ്.

ഒരു സംഘടനയുടെ നട്ടെല്ലാണ് ധനകാര്യം, ഇക്കാര്യത്തില്‍ സുശക്തമായ അടിത്തറയുണ്ടങ്കില്‍ മാത്രമേ ഏതൊരു സംഘടനയ്ക്കും പുരോഗമനപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുവാന്‍ സാധിക്കുകയുള്ളൂ. ഫോമായുടെ വരവുചിലവുകണക്കുകള്‍ വളരെ സുതാര്യമാണ്. ഈ ഫൈനാന്‍സ് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഫോമായ്ക്ക് കൂടുതല്‍ കരുത്തേകുമെന്ന്, പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, സെക്രെട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

പന്തളം ബിജു തോമസ്

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top