Flash News

എലിസബത്ത് ഫിലോമോന്‍ (ഗ്ലോറി-50) ഡാളസില്‍ നിര്യാതയായി

February 20, 2019 , പി പി ചെറിയാന്‍

Glory1smallഡാളസ്: പന്തളം കുരമ്പാല പുത്തന്‍ വിളയില്‍ കുടുംബാംഗവും, ഡാളസ് ഗ്രേസ് ക്രിസ്ത്യന്‍ അസംബ്ലി സഭാംഗവുമായ എലിസബത്ത് ഫിലമോന്‍ (ഗ്ലോറി – 50) ഫെബ്രുവരി 20 ബുധനാഴ്ച രാവിലെ ഡാളസില്‍ നിര്യാതയായി.

പുത്തന്‍കുരിശ് കണ്ടങ്കേരില്‍ ഹെബ്രോണ്‍ കുടുംബാംഗമായ സാമുവേല്‍ ഫിലോമോന്റെ (റെജി) സഹധര്‍മ്മിണിയും, ആദ്യകാല പെന്തക്കോസ്ത് പ്രവര്‍ത്തകനായിരുന്ന പരേതനായ പാസ്റ്റര്‍ കല്ലട മത്തായിച്ചന്റെ കൊച്ചുമരുകളുമാണു പരേത.

ഭൗതികശരീരം ഫെബ്രുവരി 22 വെള്ളിയാഴ്ച വൈകിട്ട് 6:30 നു മെട്രോ ചര്‍ച്ച് ഓഫ് ഗോഡില്‍ (13930 Distribution Way, Farmers Branch, TX 75234) പൊതുദര്‍ശനത്തിനു വെയ്ക്കുകയും, തുടര്‍ന്ന് അനുസ്മരണ സമ്മേളനവും നടക്കും. 23 ശനിയാഴ്ച രാവിലെ 9:30 നു അതേ ആരാധനാലയത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ച് തുടര്‍ന്ന് ഭൗതികശരീരം സംസ്‌കരിക്കും.

മക്കള്‍: നിക്കോള്‍ – പ്രിന്‍സ് ജോണ്‍സണ്‍, സമാന്ത ഫിലോമോന്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top