Flash News

പെരിയ ഇരട്ട കൊലപാതകം; പീതാംബരന്റെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് സിപിഐ‌എം നേതാക്കള്‍

February 21, 2019

12_50പെരിയ: പെരിയയിലെ ഇരട്ട കൊലപാതകത്തില്‍ അറസ്റ്റിലായ പീതാംബരന്റെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് സിപി‌എം നേതാക്കള്‍. പാര്‍ട്ടിയുടെ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ വീട്ടിലെത്തി പണവും നിയമസഹായവും വാഗ്ദാനം ചെയ്തതായി പീതാംബരന്റെ കുടുംബം വെളിപ്പെടുത്തിയെന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പാര്‍ട്ടി അറിയാതെ പീതാംബരന്‍ തനിച്ച് കൊലപാതകം നടത്തില്ലെന്നും മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തതാണെന്നുമുള്ള പീതാംബരന്റെ ഭാര്യ മഞ്ജുവിന്റെയും അമ്മ തമ്പായിയും ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇനി എല്ലാക്കാര്യത്തിനും ഒപ്പമുണ്ടാകുമെന്നും ഒന്നും ഭയപ്പെടേണ്ടെന്നും പീതാംബരന്റെ വീട്ടുകാര്‍ക്ക് പാര്‍ട്ടി നേതാക്കള്‍ ഉറപ്പ് നല്‍കി. പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച പീതാംബരനെ കൈവിടില്ലെന്നും നേതാക്കള്‍ പറഞ്ഞു. വീട്ടുകാര്‍ക്ക് പണം നല്‍കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വാങ്ങിയില്ല. പുറമേ നിന്ന് വന്ന ആരൊക്കെയോ ആണ് കൊലപാതകം നടത്തിയതെന്നും പാര്‍ട്ടിയ്ക്ക് വേണ്ടി പീതാംബരന്‍ അത് ഏറ്റെടുക്കുകയായിരുന്നുവെന്നുമാണ് കുടുംബം കരുതുന്നത്.

കൊല്ലപ്പെട്ട യുവാക്കളുമായി പീതാംബരന്‍ മുമ്പ് അടിപിടി കൂടിയിട്ടുണ്ട്. അന്നത്തെ സംഘര്‍ഷത്തില്‍ കൈക്ക് ഗുരുതരമായി പരുക്കേറ്റ് കയ്യില്‍ സ്റ്റീല്‍ കമ്പിയിട്ടിരുന്നു. അതിന് ശേഷം സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ പോലും പരസഹായം വേണം. ഈ അവസ്ഥയില്‍ കൊലപാതകത്തില്‍ പങ്കാളിയായെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് പീതാംബരന്റെ കുടുംബം ഇന്നലെ പറഞ്ഞത്.

പിന്നീട് നേതാക്കള്‍ വീട് സന്ദര്‍ശിച്ച് മടങ്ങിയതിന് ശേഷം കുടുംബാംഗങ്ങള്‍ നിലപാട് മാറ്റിയിരുന്നു. അപ്പോഴത്തെ വിഷമം കൊണ്ട് ചില കാര്യങ്ങള്‍ പറഞ്ഞതാണ്. ഇനി മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാനില്ലെന്നായിരുന്നു അവരുടെ പ്രതികരണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top