Flash News

പെരിയയില്‍ ഇരട്ടക്കൊലപാതകം; കൃപേഷിന്റെ അച്ഛന്‍ ഹൈക്കോടതിയെ സമീപിക്കുന്നു; കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ട്; സിബി‌ഐ അന്വേഷണം വേണമെന്ന്

February 21, 2019

cbi-1കാസര്‍കോട്: പെരിയയില്‍ സിപി‌എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കൃപേഷിന്റെ അച്ഛന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. കൊല നടത്തിയത് പുറത്തുനിന്നുള്ളവരാണെന്നും പിന്നില്‍ കൂടുതല്‍ പേരുണ്ടെന്നും കൃഷ്ണന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതിനെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് കൃഷ്ണന്‍ വ്യക്തമാക്കി.

അതേസമയം, പ്രാദേശിക തര്‍ക്കത്തിനിടെ കൃപേഷും ശരത് ലാലും തന്നെ ആക്രമിച്ചപ്പോള്‍ പാര്‍ട്ടി സഹായിക്കാതിരുന്നതിലെ അപമാനം കാരണമാണ് കൊല നടത്തിയതെന്നാണ് അറസ്റ്റിലായ സി.പി.ഐഎം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം എ. പീതാംബരന്റെ മൊഴി. കൊല്ലപ്പെട്ട കൃപേഷും ശരത്‌ലാലുമായി താന്‍ വഴക്കില്‍ ഏര്‍പ്പെട്ടത് ചില പ്രാദേശിക പ്രശ്‌നങ്ങളുടെ പേരിലാണ്. ഇരുവരും തന്നെ ആക്രമിച്ചത് പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും കിട്ടാതിരുന്നപ്പോഴാണ് കടുത്ത തീരുമാനമെടുത്തതെന്നും പീതാംബരന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

എന്നാല്‍ പീതാംബരന്റെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. മുന്നാട് സഹകരണ കോളേജിലുണ്ടായ തര്‍ക്കവുമയായി ബന്ധപ്പെട്ട് പീതാംബരനെ കൈയേറ്റം ചെയ്ത സംഘത്തില്‍ കൃപേഷ് ഉണ്ടായിരുന്നില്ലെന്നും ആ സമയം കൃപേഷ് വീട്ടിലുണ്ടായിരുന്നതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇക്കാരണത്താല്‍, കൈയേറ്റശ്രമ കേസില്‍ പൊലീസ് കൃപേഷിനെ പ്രതി ചേര്‍ത്തിരുന്നുമില്ല. കൃപേഷ് തന്നെ ആക്രമിച്ചെന്ന് പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും തനിക്ക് അനുകൂലമായ നടപടിയുണ്ടായില്ലെന്ന് പീതാംബരന്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top