Flash News

പുല്‍‌വാമ ഭീകരാക്രമണത്തിനു മുന്‍പ് മുന്നറിയിപ്പ് കിട്ടിയിട്ടും ആക്രമണം എന്തുകൊണ്ട് തടയാന്‍ കഴിഞ്ഞില്ല?; കേന്ദ്ര സര്‍ക്കാരിനോട് പി ചിദംബരം

February 21, 2019

chidambaramന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ പി.ചിദംബരം. ആക്രമണം ഉണ്ടാകുമോയെന്ന് ഫെബ്രുവരി എട്ടിന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നോ? മുന്നറിയിപ്പുണ്ടായിരുന്നെങ്കില്‍ ഭീകരരെ തടയാന്‍ എന്ത് നടപടി സ്വീകരിച്ചു?. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും വ്യക്തത നല്‍കണമെന്ന് ചിദംബരന്‍ ആവശ്യപ്പെട്ടു..

സുരക്ഷാമാനദണ്ഡങ്ങള്‍ അവഗണിച്ച് രണ്ടായിരത്തിലധികം സൈനികരെ ഒരുമിച്ചുകൊണ്ടുപോയത് എന്തിനാണെന്നും ചിദംബരം ആരാഞ്ഞു. ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഇതിനെല്ലാം ഉത്തരം നല്‍കിയേ മതിയാവൂ എന്നും ചിദംബരം ഡല്‍ഹിയില്‍ പറഞ്ഞു.

യു.പി.എ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയാല്‍ നോട്ട് പിന്‍വലിക്കലിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം. നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ ദുരൂഹതകളുണ്ട്. റിസര്‍വ് ബാങ്കിനെ ബലമായി കൂടെനിര്‍ത്തിയതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കേണ്ടതാണെന്നും ചിദംബരം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകധനസഹായ പദ്ധതി വോട്ടുകിട്ടാനുള്ള കൈക്കൂലിയാണെന്ന് പി.ചിദംബരം ആരോപിച്ചു. രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് രണ്ടായിരം രൂപ വീതം നല്‍കാനാണ് നീക്കം. ഭൂമി പാട്ടത്തിന് നല്‍കിയ ഉടമകള്‍ക്കും ചെറിയൊരു വിഭാഗം കര്‍ഷകര്‍ക്കും മാത്രമേ ഇതിന്റെ ഗുണം കിട്ടൂ. ജനങ്ങള്‍ വിഡ്ഢികളല്ലെന്നും തട്ടിപ്പ് തിരിച്ചറിയുമെന്നും ചിദംബരം പറഞ്ഞു.

പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം എന്ന രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം നടപ്പാക്കാന്‍ ഒരു ബുദ്ധിമുട്ടില്ല. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വലുപ്പവും ഭാവിയില്‍ കൈവരിക്കാനിടയുള്ള വളര്‍ച്ചയും കണക്കിലെടുക്കുമ്പോള്‍ രാഹുലിന്റെ പ്രഖ്യാപനം അനായാസം നടപ്പാക്കാന്‍ കഴിയുമെന്നും ചിദംബരം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top