Flash News

യു.എസ്. നാവല്‍ ബേസിന്റെ ചിത്രം പകര്‍ത്തിയതിനു ഒരു വര്‍ഷം തടവ്

February 21, 2019

Zhao-Naval-Station-640x480ഫ്‌ളോറിഡ: സമ്മര്‍ എക്‌സ് ചേയ്ഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി നോര്‍ത്ത് യൂണിവേഴ്‌സിറ്റി ഓഫ് ചൈനയില്‍ നിന്നും അമേരിക്കയില്‍ എത്തിയ ചൈനീസ് വിദ്യാര്‍ത്ഥിയെ നാവല്‍ ബേസിന്റെ ചിത്രം എടുത്ത കുറ്റത്തിന് ഫ്‌ളോറിഡ ഫെഡറല്‍ ജഡ്ജി ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു.

വെസ്റ്റ് നാവല്‍ എയര്‍ സ്റ്റേഷന്റെ ചുറ്റും നടക്കുന്നതിനിടയില്‍ സെല്‍ഫോണിലും ക്യാമറയിലുമാണ് സാഹൊ (Zaho) എന്ന വിദ്യാര്‍ത്ഥി (20) ചിത്രമെടുത്തത്. നാവല്‍ ബേസ് ഫെന്‍സ് കൊണ്ട് സുരക്ഷിതമാക്കിയിട്ടുണ്ടെങ്കിലും ക്യാമറ ഉപയോഗിക്കുന്നതിനുള്ള വിലക്കല്‍ ഏര്‍പ്പെടുത്തിയിരുന്ന വിവരം വിദ്യാര്‍ത്ഥിക്കറിയില്ലായിരുന്നുവെന്ന് വിദ്യാര്‍ത്ഥിയുടെ അറ്റോര്‍ണി ജഡ്ജിയോടു പറഞ്ഞുവെങ്കിലും കോടതി അംഗീകരിച്ചില്ല.

അമേരിക്കയുടെ ഇന്റലിജന്‍സ് ടെക്‌നോളജിയെ കുറിച്ചു വിവരങ്ങള്‍ ശേഖരിക്കുന്നതിന് ചൈനീസ് ഗവണ്മെന്റ് യുവാക്കളെ ചാരന്മാരായി അയക്കുന്നു എന്ന സാഹചര്യം നിലനില്‍ക്കുന്നതാണ് ശിക്ഷ ഇത്രയും കടുത്തതാകാന്‍ കാരണം.

പി.പി. ചെറിയാന്‍

base

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top