Flash News

ഇന്നത്തെ നക്ഷത്ര ഫലം (22 ഫെബ്രുവരി 2019)

February 21, 2019

17805_1അശ്വതി : നയതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ യുക്തിതോന്നും. സമ്മാനപദ്ധതികളില്‍ വിജയിക്കും. പ്രവര്‍ത്തനശേഷി വര്‍ധിക്കും.

ഭരണി : ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. ചര്‍ച്ചകള്‍ വിജയിക്കും. ഏറ്റെടുത്ത ദൗത്യം നിര്‍വ്വഹിക്കും. സാമ്പത്തിക നീക്കിയിരുപ്പ് വര്‍ധിക്കും.

കാര്‍ത്തിക : പാഠ്യപദ്ധതിയുടെ അന്തിമഭാഗം സമര്‍പ്പിക്കും. കടം കൊടുത്ത സംഖ്യ മധ്യസ്ഥര്‍ മുഖാന്തരം ലഭിക്കും. അബദ്ധങ്ങളില്‍ നിന്നും ആത്മാര്‍ത്ഥസുഹൃത്തിനെ രക്ഷിക്കും.

രോഹിണി : സഹോദര സുഹൃത് സഹായഗുണമുണ്ടാകും. ജോലികൂടുതലാ‍യതിനാല്‍ ദേഹക്ഷീണമനുഭവപ്പെടും. പലതും പണം കൊടുത്തു ശരിയാക്കേണ്ടതായിവരും.

മകയിരം : റോഡുവികസനത്തിന് ഭൂമിവിട്ടുകൊടുക്കും. പുതിയ സുഹൃത്ബന്ധം ഉടലെടുക്കും. കുടുംബ കലഹം പരിഹരിക്കപ്പെടും. ഗൃഹനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. ഊഹക്കച്ചവടത്തില്‍ ലാഭമുണ്ടാകും.

തിരുവാതിര : ദീര്‍ഘകാല നിക്ഷേപമെന്നനിലയില്‍ ഭൂമി വാങ്ങുവാന്‍ തയ്യാറാകും. അവസരോചിതമായി പ്രവര്‍ത്തിക്കുവാന്‍ യുക്തിതോന്നും. വ്യാപാര ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.

പുണര്‍തം : കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ച് പുതിയ വ്യാപാരം തുടങ്ങും. ആത്മവിശ്വാസം വര്‍ധിക്കും. പുത്രപൗത്രാദിസംരക്ഷണത്താല്‍ ആശ്വാസം തോന്നും.

പൂയ്യം : ഉപരിപഠനത്തിന് വിദേശത്ത് പ്രവേശനം ലഭിക്കും. വസ്തുതര്‍ക്കത്തില്‍ നിഷ്പക്ഷമനോഭാവം സ്വീകരിക്കും. മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുവാനവസരമുണ്ടാകും. വിജ്ഞാനപ്രദമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.

ആയില്യം : നിശ്ചയദാര്‍ഢ്യത്തോടുകൂടി പ്രവര്‍ത്തിച്ചാല്‍ ആഗ്രഹസാഫല്യമുണ്ടാകും. ഊഹക്കച്ചവടത്തില്‍ ലാഭമുണ്ടാകും. കര്‍മരംഗങ്ങളില്‍ പുരോഗതിയുണ്ടാകും.

മകം : ആശയവിനിമയങ്ങളില്‍ അപാകതകള്‍ ഉണ്ടാവാതെ സൂക്ഷിക്കണം. പുത്രന്‍ വരുത്തിവെച്ച കടം തീര്‍ക്കാന്‍ ഭൂമിവില്ക്കും. കക്ഷിരാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കും.

പൂരം : അപരിചിതരുമായുളള ആത്മബന്ധം ഉപേക്ഷിക്കും. വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. ജോലികള്‍ ചെയ്തുതീര്‍ക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കും.

ഉത്രം : വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസാഹചര്യമുണ്ടാകും. കടം കൊടുത്ത സംഖ്യ ലഭിക്കും. കുടുംബസൗഖ്യമുണ്ടാകും. ആഗ്രഹങ്ങള്‍ സഫലമാകും. സംഘടിതശ്രമങ്ങള്‍
വിജയിക്കും.

അത്തം : മേലധികാരിയുടെ ചുമതലകള്‍ ഏറ്റെടുക്കും. അദ്ധ്വാനത്തിനു പൂര്‍ണഫലം ലഭി ക്കും. ഭാര്യാഭര്‍ത്തൃഐക്യതയും സമാധാനവും സ്വസ്ഥതയും ഉണ്ടാകും.

ചിത്ര : അസുഖങ്ങള്‍ക്ക് ആയുര്‍വേദചികിത്സ തുടങ്ങും. അറിവുളള കാര്യമായാല്‍ പോ‌ലും മറവിയുണ്ടാകും. അനാവശ്യമായ പരിഭ്രമം ഉത്കണ്ഠ എന്നിവ ഉപേക്ഷിക്കണം.

ചോതി : ഓര്‍മശക്തിക്കുറവിനാല്‍ സാമ്പത്തികവിഭാഗത്തില്‍ നിന്നും പിന്മാറും. സഹപ്ര വര്‍ത്തകരുടെ ജോലികൂടി ചെയ്തുതീര്‍ക്കും. രോഗങ്ങള്‍ക്ക് വിദഗ്ദ്ധപരിശോധനയ്ക്ക് വിധേയനാകും.

വിശാഖം : അശ്രദ്ധകൊണ്ട് അബദ്ധമുണ്ടാകും. ധര്‍മകാര്യങ്ങള്‍ക്കു വേണ്ടി സമയം കണ്ടെത്തും. ഉന്നതരുടെ ശുപാര്‍ശയാല്‍ ഉദ്യോഗം ലഭിക്കും.

അനിഴം : പുത്രപൗത്രാദി സൗഖ്യമുണ്ടാകും. പുണ്യപ്രവൃത്തികളിലും മംഗളകര്‍മങ്ങളിലും പങ്കെടുക്കും. വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്തുവാനിടവരും.

തൃക്കേട്ട : പിതാവിന്‍റെ ആവശ്യങ്ങള്‍ സാധിപ്പിക്കും. ധര്‍മപ്രവൃത്തികള്‍ക്ക് സര്‍വാത്മനാ സഹകരിക്കും. പദ്ധതിവിജയത്താല്‍ അധികൃതരുടെ പ്രീതിനേടും.

മൂലം : നഷ്ടപ്പെട്ട ഉദ്യോഗത്തില്‍ പുനര്‍നിയമനം ഉണ്ടാകും. വിതരണമേഖല വിപുലമാക്കുവാന്‍ നടപടികളെടുക്കും. പുതിയ ഭരണപരിഷ്കാരങ്ങള്‍ പ്രാവര്‍ത്തികമാക്കും.

പൂരാടം : താമസിക്കുന്നതിന്‍റെ അടുത്തുളള പട്ടണത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. അനുബന്ധവ്യാപാരം തുടങ്ങുവാന്‍ അനുമതി ലഭിക്കും. പാരമ്പര്യപ്രവൃത്തികള്‍ക്കു തുടക്കം കുറിക്കും.

ഉത്രാടം : വിദേശബന്ധമുളള വ്യാപാരം തുടങ്ങുവാന്‍ പുനരാലോചിക്കും. മേലധികാരിയുടെ ജോലികൂടി ചെയ്തുതീര്‍ക്കേണ്ടതായിവരും. വ്യപാരവിതരണമേഖലകളില്‍ ഉ ണര്‍വ് ഉണ്ടാകും.

തിരുവോണം : ക്രയവിക്രയങ്ങളില്‍ സാമ്പത്തിക നേട്ടമുണ്ടാകും. ആത്മസംതൃപ്തിയോടുകൂടി പുതിയ ചുമതലകള്‍ ഏറ്റെടുക്കും. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കും.

അവിട്ടം : വരവും ചെലവും തുല്യമായിരിക്കും. പദ്ധതിസമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തി നേടും. വിദേശബന്ധമുളള വ്യപാരവ്യവസായങ്ങള്‍ തുടങ്ങുന്നതിന്‍റെ ചര്‍ച്ചയില്‍ പങ്കെടു‌ക്കും.

ചതയം : അദ്ധ്വാനഭാരം വര്‍ധിക്കും. നല്ലതുപറഞ്ഞാലും വിപരീതപ്രതികരണം വന്നു ചേരും. സഹപ്രവര്‍ത്തകരുടെ ജോലികൂടി ചെയ്തുതീര്‍ക്കേണ്ടതായി വരും.

പൂരാരുട്ടാതി : സഹപ്രവര്‍ത്തകരുടെ ജോലികൂടി വേണ്ടിവരും. സ്ഥലമാറ്റത്തിന് അപേ ക്ഷനല്‍കും. ഗൃഹനിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെക്കും. പുതിയ കരാറു ജോലികള്‍ ഏറ്റെടുക്കും.

ഉത്രട്ടാതി : ഈശ്വരകാരുണ്യപ്രവൃത്തികള്‍ക്ക് തയ്യാറാകും. ഉദ്യോഗത്തില്‍ പുനര്‍നിയമന മുണ്ടാകും. ആത്മവിശ്വാസം വര്‍ധിക്കും. പ്രവര്‍ത്തനങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ഫലമുണ്ടാകും.

രേവതി : വ്യവസ്ഥകള്‍ പാലിക്കും. പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. പദ്ധതിസമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തിനേടും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top