Flash News

“സര്‍ക്കാര്‍ കുനിയാന്‍ പറഞ്ഞാല്‍ ഇഴയുന്ന ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്”- ഐ.ജി ശ്രീജിത്തിനെതിരെ മുല്ലപ്പള്ളി

February 22, 2019

mullappallyതിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന ഐ.ജി ശ്രീജിത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ഐ.ജി ശ്രീജിത്തിനെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചതെന്നും ശ്രീജിത്തിന്റെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ ഇത് മനസിലാകുമെന്നും കുനിയാന്‍ പറഞ്ഞാല്‍ ഇഴയുന്ന ഉദ്യോഗസ്ഥനാണ് ശ്രീജിത്തെന്നും മുല്ലപ്പള്ളി പറഞ്ഞു.

ആഭ്യന്തര വകുപ്പ് ഇപ്പോള്‍ ഈ കേസിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് കോട്ടയത്ത് പണ്ട് എസ്.പിയായി സേവനം അനുഷ്ഠിച്ച ഇപ്പോഴത്തെ ഐ.ജി ശ്രീജിത്തിനെയാണ്. ശ്രീജിത്തിന്റെ മുന്‍കാല ചരിത്രം പരിശോധിക്കണം. കുനിയാന്‍ പറഞ്ഞാല്‍ ഇഴയുന്ന കുറേ നാണംകെട്ട ഐ.പി.എസ് ഉദ്യോഗസ്ഥന്മാരും ഈ സംസ്ഥാനത്തുണ്ട്. ഐ.പി.എസ് ഉദ്യോഗസ്ഥന്മാരുടെ വിശ്വാസ്യതയെക്കുറിച്ച് നന്നായിട്ട് അറിയാവുന്നയാളെന്ന നിലയില്‍ ഞാന്‍ പറയട്ടേ, ഈ കേസ് അട്ടിമറിക്കാന്‍, ഈ കേസ് തേയ്ച്ചുമായ്ക്കാന്‍, ഉന്നതരായ രാഷ്ട്രീയ നേതാക്കള്‍ക്ക് ഈ കേസിലുള്ള പങ്ക് തമസ്‌കരിക്കാന്‍ നടത്തിയ ഒരു ശ്രമമായിട്ടു മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം കഴിഞ്ഞദിവസമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സി.ബി.ഐ അന്വേഷണമെന്ന ബന്ധുക്കളുടെ ആവശ്യം തള്ളിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല നല്‍കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top