Flash News

പ്രവാസി പ്രതിഭാ പുരസ്കാരം ഡോ. സുജാ ജോസ് അര്‍ഹയായി

February 22, 2019 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

IMG_2566ന്യൂയോര്‍ക്ക് : കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് ഫൗണ്ടേഷന്‍ എല്ലാ വര്‍ഷവും നല്‍കാറുള്ള പ്രവാസി പ്രതിഭാ പുരസ്കാരം മികച്ച കമ്മ്യൂണിറ്റി സര്‍വീസിനുള്ള 2018-19 ലെ അവാര്‍ഡ് അമേരിക്കയില്‍ സാമൂഹ്യ സാംസ്കാരിക സംഘടനാ രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ശ്രീമതി ഡോ. സുജാ ജോസ് അര്‍ഹയായി. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ജനുവരി 29 ന് നടന്ന ചടങ്ങില്‍ കേരള സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി മെഴ്സിക്കുട്ടിയമ്മയാണ് അവാര്‍ഡ് ദാനം നിര്‍വഹിച്ചത്. എല്ലാ വര്‍ഷവും കലാസാംസ്കാരിക രംഗങ്ങളില്‍ നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ഈ അവാര്‍ഡ്. 25000 രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

ഹിസ് ഗ്രേസ് ഗബ്രിയേല്‍ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ ഫിഷറിസ് വകുപ്പ് മന്ത്രി മെഴ്സിക്കുട്ടിയമ്മ, ഡോ. അലക്‌സാണ്ടര്‍ കാരക്കല്‍ (മുന്‍ വൈസ് ചാന്‍സലര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി), മോന്‍സ് ജോസഫ് എം‌എല്‍‌എ, റവ. ഫാ. മാത്യു വൈദ്യന്‍ കോര്‍ എപ്പിസ്‌കോപ്പ, ടി.എസ്. ചാക്കോ (അഡ്വൈ. ബോര്‍ഡ് ഫൊക്കാന), തോമസ് നിലാര്‍മഠം, ജെസി തോമസ്, സുജ മാത്യു, ജേക്കബ് തോണിക്കടവില്‍ തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

IMG_2581അനേകം നോമിനേഷനകളില്‍ നിന്നും വളരെയേറെ വിശകലനം ചെയ്തശേഷം മൂന്നു ജൂറികള്‍ ഐക്യകണ്ഠേനയാണ് ഡോ. സുജയുടെ പേര് തെരഞ്ഞടുത്തത്.

തിരക്കേറിയ പ്രവാസി ജീവിതത്തിലും കലാസാംസ്കാരിക രംഗങ്ങളില്‍ ഡോ. സുജാ ജോസ് നല്‍കിവരുന്ന സംഭാവനകളെ മന്ത്രി മെസിക്കുട്ടിയമ്മ പ്രശംസിച്ചു. സ്കൂള്‍, കോളേജ് തലങ്ങളില്‍ കായിക താരമായിരുന്ന ഡോ. സുജ അമേരിക്കയില്‍ എത്തിയ ശേഷവും കലാസാംസ്കാരിക രംഗങ്ങളില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും, കലാസാംസ്കാരിക രംഗങ്ങളിലും തന്റേതായ ശൈലിയില്‍ കര്‍മ്മരംഗത്തു പ്രവര്‍ത്തിക്കുന്ന സുജ മറ്റ് പ്രവാസികള്‍ക്ക് ഒരു പ്രചോദനം ആണെന്നും മെഴ്സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. ഇരുപത്തി അഞ്ചു വര്‍ഷമായി കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് ഫൌണ്ടേഷന്‍ കമ്മ്യൂണിറ്റി സര്‍വീസിനുള്ള അവാര്‍ഡ് നല്‍കി ആദരിക്കുന്നു എന്നതില്‍ അതിയായ സന്തോഷം ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫൊക്കാന ജോയിന്റ് സെക്രട്ടറിയായ സുജ ജോസ് നേടിയ പ്രവാസി പ്രതിഭാ പുരസ്കാരം ഫൊക്കാനയ്ക്കും ഏറെ അഭിമാനിക്കാവുന്നതാണെന്ന് മോന്‍സ് ജോസഫ് എം‌എല്‍‌എ അഭിപ്രായപ്പെട്ടു. ഇരട്ടിമധുരവുമായാണ് ഡോ. സുജ ജോസ് ഫൊക്കാന കേരള കണ്‍വെന്‍ഷനില്‍ ഏത്തിയതെന്നും, തിരുവനന്തപുരത്തു തന്നെ രണ്ടു അവാര്‍ഡുകള്‍ ആണ് ഡോ. സുജ കരസ്ഥമാക്കിയതെന്നും, ഈ അവാര്‍ഡുകള്‍ അര്‍ഹതക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വത്തിനു ഉടമയാണ് ഡോ. സുജ ജോസ്. മികച്ച സംഘാടക, ഗായിക, നര്‍ത്തികി, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍, എം.സി തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള സുജ ജോസ് ഏവര്‍ക്കും സുപരിചിതയാണ്. കലാകായിക, സംസ്കരിക മേഖലകള്‍ക്ക് പുറമെ ബിസിനസ് രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നിരവധി സംഘടനകളില്‍ പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ച ഡോ. സുജ അമേരിക്കയിലേതുപോലെ കേരളത്തിലും സാമൂഹ്യ പ്രവര്‍ത്തന രംഗത്തും കലാകായിക രംഗത്തും സജീവമാണ്.

ഫൊക്കാനയുടെ ജോയിന്റ് സെക്രട്ടറിയും മലയാളി അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ പ്രസിഡന്റും  കൂടിയാണ് ഡോ സുജ ജോസ്. ഹെല്‍ത്ത് ഫസ്റ്റ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന സുജ, ഭര്‍ത്താവ് ജോസ് കെ ജോയിക്കും മുന്ന് കുട്ടികള്‍ക്കുമൊപ്പം ന്യൂജേഴ്‌സിയില്‍ ലിവിംഗ്സ്റ്റണില്‍ താമസിക്കുന്നു.

Newsimg4_92498387

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top