Flash News

പുല്‍വാമ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍

February 22, 2019

un_0ന്യൂയോര്‍ക്ക്: പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് യു.എന്‍ സുരക്ഷാ കൗണ്‍സില്‍. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും സഹായം ഒരുക്കിയവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദിന്റെ പേരെടുത്ത് പറഞ്ഞാണ് യുഎന്‍ പ്രസ്താവന ഇറക്കിയത്.

“ജമ്മുകാശ്മീരില്‍ 40 ഇന്ത്യന്‍ അര്‍ദ്ധസൈനികരുടെ മരണത്തിനിടയാക്കി ഫെബ്രുവരി 14ന് നടന്ന ചാവേര്‍ ആക്രമണം ഹീനവും ഭീരുത്വം നിറഞ്ഞതുമാണ്. ജയ്‌ഷെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്ത ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലിക്കുന്നു. ലോകസമാധാനത്തിന് ഭീഷണിയായി നില്‍ക്കുന്നത് ഭീകരവാദമാണ്. എന്തിന്റെ പേരിലായാലും, ആര് നടത്തിയാലും, ലോകത്തെവിടെയായാലും ഭീകരാക്രമണം ഒരിക്കലും നീതികരിക്കാനാവുന്നതല്ല .”-പ്രസ്താവനയില്‍ പറയുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് യു.എന്‍ സുരക്ഷാ കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.

ഇന്ത്യ നിർദേശിച്ച അതേ വാചകങ്ങൾ ഉൾപ്പെടുത്തി യുഎൻ സുരക്ഷാ കൗൺസിൽ പ്രസ്താവന ഇറക്കിയത് രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്ക് നേട്ടമായി. ഈ വിഷയത്തില്‍ രാജ്യാന്തര നിയമങ്ങളുടെയും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെയും അടിസ്ഥാനത്തില്‍ എല്ലാ അംഗരാജ്യങ്ങളും ഇന്ത്യയുമായി സഹകരിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. എന്നാൽ പ്രസ്താവന പുറത്തിറക്കുന്നതു തടയാന്‍ ആറു ദിവസമായി ചൈന ശ്രമിച്ചെന്നാണു റിപ്പോർട്ടുകൾ. 2009ലും 2016ലും ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഭീകരവാദപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം യു.എന്‍ സുരക്ഷാ കൗണ്‍സിലിൽ ഇന്ത്യ ഉന്നയിച്ചിരുന്നെങ്കിലും ചൈന വീറ്റോ ചെയ്തിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top