Flash News

ഇരട്ടക്കൊലപാതകം ന്യായീകരിക്കാനാകില്ല; കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും: മുഖ്യമന്ത്രി

February 22, 2019

pin_42കാസര്‍കോട്‌: കാസര്‍കോട്ടെ ഇരട്ടക്കൊലപാതകം ന്യായീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകം ചിലരുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയാണെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊലപാതകം ഹീനമായ ഒന്നാണ്. തെറ്റായ ഒന്നിനെയും പാര്‍ട്ടി ഏറ്റെടുക്കുന്നില്ല. ജനങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കുന്നു. ശക്തമായ നടപടിക്ക് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സിപിഐഎമ്മിനുനേരെ നിരവധി അക്രമങ്ങളുണ്ടായിട്ടുണ്ട്. കൂടുതലും കോണ്‍ഗ്രസായിരുന്നു പ്രതിസ്ഥാനത്ത്. ഇതൊന്നും കാര്യമാക്കാതെ മാധ്യമങ്ങള്‍ സിപിഐഎമ്മിനുനേരെ അക്രമം നടത്തുന്ന അക്രമികളെ ദേവദൂതന്മാരായി ചിത്രീകരിക്കാറുണ്ട്.

അതുകൊണ്ട് പാര്‍ടിയെ തകര്‍ക്കാമെന്നാണ് വിചാരം. അങ്ങനെയൊന്നും തകര്‍ക്കാവുന്നതല്ല ഈ പ്രസ്ഥാനമെന്ന് മനസിലാക്കണം. അവരുടെ നാക്കിന്‍ തുമ്പിലോ പേനത്തുമ്പിലോ നിലനില്‍ക്കുന്നതല്ല സിപിഐഎം. ജനങ്ങളെയാണ് പാര്‍ട്ടി യജമാനന്മാരായി കാണുന്നത്. അന്ധമായ വിരോധം വച്ചുപുലര്‍ത്തുന്നവരുടെ പ്രീണനം ഒരുകാലത്തും പാര്‍ട്ടി ആഗ്രഹിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top