Flash News

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം: കണ്ണെരിഞ്ഞ് കൊച്ചി നഗരം; തീയണയ്ക്കാന്‍ പാടുപെട്ട് ഫയര്‍ ഫോഴ്‌സ്; അട്ടിമറി സംശയിച്ച് മേയര്‍

February 23, 2019

v_0കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തത്തെത്തുടര്‍ന്ന് കൊച്ചി നഗരത്തിലെ പല സ്ഥലങ്ങളും പുകയില്‍ മൂടി. അമ്പലമുകള്‍ മുതല്‍ മറൈന്‍ ഡ്രൈവ് വരെ പുക കൊണ്ട് മൂടിയ നിലയിലാണ്. വൈറ്റില, കടവന്ത്ര, മരട്, പനമ്പിള്ളി നഗര്‍, ഇളംകുളം എന്നീ പ്രദേശങ്ങളിലേക്കും പുക വ്യാപിച്ചു. ആളുകള്‍ക്ക് കണ്ണെരിച്ചിലും അസ്വസ്ഥകളും അനുഭവപ്പെടുന്നുണ്ട്.

ഇന്നലെ വൈകിട്ട് ഉണ്ടായ തീപിടുത്തം ഇതുവരെ അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. തീ നിയന്ത്രണ വിധേയമാണെങ്കിലും പൂര്‍ണമായി അണയ്ക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ ഫോഴ്‌സ്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണയാണ് മാലിന്യക്കൂമ്പാരത്തിന് തീ പിടിയ്ക്കുന്നത്. ഇത്തവണത്തേത് പക്ഷേ അടുത്ത കാലത്തുണ്ടായതില്‍ വെച്ച് ഏറ്റവും വലിയ തീപിടുത്തമാണ്. അടിയ്ക്കടി മാലിന്യക്കൂനകള്‍ക്ക് തീ പിടിയ്ക്കുന്നതില്‍ ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട്. ആസൂത്രിതമായി തീയിടുന്നതാണോയെന്ന് കണ്ടെത്താന്‍ അടിയന്തിര അന്വേഷണം വേണമെന്ന് മേയര്‍ സൗമിനി ജെയ്ന്‍ ആവശ്യപ്പെട്ടു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും പൊലീസ് കോര്‍പ്പറേഷനും പരാതി നല്‍കും. അതേസമയം തീപിടുത്തം ഇനിയും ആവര്‍ത്തിച്ചാല്‍ ബ്രഹ്മപുരത്തെ മാലിന്യ ശേഖരണം തടയുമെന്ന് പ്രദേശവാസികള്‍ അറിയിച്ചു.

7e38f178a069b2c9fc3a8985c09f8663 9cf5c91f4c2ae8984e7ba205ca06b42f 30bcc49e43604b76d3f5825fefbc13ed

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top