Flash News

കശ്മീരിലെ വിഘടനവാദി നേതാവ് യാസിന്‍ മാലിക് കസ്റ്റഡിയില്‍

February 23, 2019

ma_5ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിറകെ ജമ്മുകാശ്മീരിലെ വിഘടനവാദി നേതാവിനെ വെള്ളിയാഴ്ച രാത്രി പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന്‍ മാലിക്കാണ് കസ്റ്റഡിയിലായത്. മൈസുമയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തശേഷം മാലിക്കിനെ കോത്തിബാഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

സ്വകാര്യ സ്വത്തവകാശം സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് മാലിക്കിനെ കസ്റ്റഡിയിലെടുത്തത്. ജമ്മുകശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് മാത്രമേ സ്വത്ത് വകയില്‍ അവകാശമുള്ളുവെന്ന് വ്യക്തമാക്കുന്ന ആര്‍ട്ടിക്കിള്‍ 35 എ എടുത്തു കളയണം എന്ന കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്. തിങ്കളാഴ്ച കേസ് പരിഗണിക്കാന്‍ ഇരിക്കെയാണ് യാസിന്‍ മാലിക്കിനെ കസ്റ്റഡിയിലെടുത്തിരുക്കുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ വിഘടനവാദികള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ എടുത്ത് കളഞ്ഞിരുന്നു

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top