Flash News

കടലുണ്ടിയില്‍ ഫുട്‌ബോള്‍ ഗാലറി തകര്‍ന്ന് വീണു: 60 പേര്‍ക്ക് പരിക്ക്

February 23, 2019

nit_0കടലുണ്ടി: കോഴിക്കോട് കടലുണ്ടിയില്‍ ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനിടെ ഗ്യാലറി തകര്‍ന്നുവീണ് 60ഓളം പേര്‍ക്ക് പരിക്ക്. കടലുണ്ടിയില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച ഗ്യാലറിയാണ് തകര്‍ന്ന് വീണത്. ഇടച്ചിറ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലായിരുന്നു മത്സരം. അനുവദനീയമായതില്‍ അധികം ആളുകള്‍ കയറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയോടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ കോട്ടപറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തിന്റെ കിക്കോഫിന് തൊട്ടുമുമ്പായാണ് കിഴക്കെ ഗ്യാലറി വീണത്. ഡയമണ്ട് പരപ്പനങ്ങാടിയും ഉദയ പറമ്പില്‍ പീടികയും തമ്മിലായിരുന്നു മത്സരം. സാധാരണ രാത്രി ഒമ്പതിന് തുടങ്ങുന്ന മത്സരം കാണികളുടെ തിരക്കു കാരണം 9.30ന് ആക്കുകയായിരുന്നു.

മുളകള്‍ കൊണ്ട് പണിത കിഴക്കേ ഗ്യാലറിയിലേക്ക് ആളുകള്‍ കയറുമ്പോള്‍ തന്നെ ഇളക്കം അനുഭവപ്പെട്ടിരുന്നതായി പരിക്കേറ്റ ചിലര്‍ പറഞ്ഞു. ഇതിനിടെ ഗ്യാലറിക്ക് ബലം നല്‍കാന്‍ വിളക്കുകാലിനോട് ചേര്‍ന്ന് കെട്ടിയ കയര്‍ വെളിച്ചം ക്രമീകരിക്കുന്നതിന്റെ ഭാഗമായി അഴിച്ചതാണ് വീഴാന്‍ കാരണമായതെന്നും ചിലര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top