Flash News

ഇരട്ടക്കൊലപാതകം: സിപിഎം നേതാക്കള്‍ക്കെതിരെ പ്രതിഷേധം

February 23, 2019

45_4കാസര്‍കോട്: ഇരട്ട കൊലപാതകം നടന്ന കല്യോട്ടില്‍ സിപിഎം നേതാക്കള്‍ക്കെതിരെ യൂത്തുകോണ്‍ഗ്രസുകാരുടെ പ്രതിഷേധം. അക്രമം നടന്ന പ്രദേശങ്ങളില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഘര്‍ഷം.

കാസര്‍ഗോഡ് എംപി പി. കരുണാകരന്റെയും ഉദുമ എംഎല്‍.എ കെ. കുഞ്ഞുരാമന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പെരിയയില്‍ സന്ദര്‍ശനം നടത്തുന്നത്. ഇവര്‍ പെരിയ ജംങ്ഷനില്‍ എത്തിയപ്പോള്‍ സ്ത്രീകളെ മുന്‍നിര്‍ത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു.

ഇരട്ട കൊലപാതകത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരുടെ സ്ഥാപനങ്ങള്‍ക്ക് നേരെയും വീടുകള്‍ക്ക് നേരെയും വ്യാപക ആക്രമണമുണ്ടായിരുന്നു. ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പ്രതിഷേധം.

ജനപ്രതിനിധികള്‍ സിപിഎമ്മുകാരുടെ വീട് മാത്രമായി സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. പൊലീസ് പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ ബലപ്രയോഗം നടത്തിയെങ്കിലും പിരിഞ്ഞു പോകാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. പോലീസ് പ്രതിഷേധക്കാരെ മാറ്റിയാണ് എംപിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് വഴിയൊരുക്കിയത്.

പീതാംബരൻ അടക്കമുള്ള കേസിലെ പ്രതികളെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ അടക്കമുള്ളവരുടെ വീടുകൾ സിപിഎം നേതാക്കൾ സന്ദർശിക്കാനെത്തിയത്. പെരിയ ഇരട്ടക്കൊലപാതകത്തിന്‍റെ ഗൂഡാലോചന സിപിഎം ഓഫീസിൽ വെച്ചാണ് നടന്നതെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.

ആക്രമണം സംബന്ധിച്ച് പ്രാദേശത്തെ നിരവധി സിപിഎം നേതാക്കൾക്ക് അറിവുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. തന്നെ ആക്രമിച്ചവരെ തിരിച്ചടിക്കാൻ വേണ്ട സഹായം ചെയ്തില്ലെങ്കിൽ പാർട്ടിയിൽ നിന്നും രാജിവെക്കുമെന്ന് പീതാംബരൻ ഭീഷണി മുഴക്കി. തുടർന്ന് ഇക്കാര്യം പരിഗണിക്കാമെന്ന് പ്രാദേശിക നേതാക്കൾ അറിയിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

എന്നാൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മുഴുവൻ പേരെയും പിടികൂടിയെന്നാണ് ലോക്കല്‍ പൊലീസിന്‍റെ അവകാശവാദം. പ്രതികളെ സഹായിച്ച ചിലരെ മാത്രമാണ് പിടികൂടാനുള്ളത്. ലോക്കൽ പൊലീസ് കേസ് നാളെ ക്രൈംബ്രാഞ്ചിന് കൈമാറും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top