Flash News

ഗായകന്‍ ആര്‍. കെല്ലിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ലൈംഗിക പീഡന കേസ്; വെള്ളിയാഴ്ച രാത്രി പോലീസില്‍ കീഴടങ്ങി

February 23, 2019

_101257301_gettyimages-480704496വാഷിംഗ്ടണ്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അമേരിക്കന്‍ ഗായകന്‍ ആര്‍. കെല്ലിക്കെതിരെ കേസെടുത്തു. കെല്ലിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. നാല് പേരുടെ പരാതിയില്‍ ഗായകനെതിരെ കേസെടുത്തതായി ഇല്ലിനോയിസിലെ കുക്ക് കൗണ്ടി പ്രോസിക്യൂട്ടര്‍ അറിയിച്ചു. അതനുസരിച്ച് വെള്ളിയാഴ്ച രാത്രി കെല്ലി ചിക്കാഗോ പോലീസില്‍ കീഴടങ്ങി.

1998 നും 2010 നും ഇടയിലാണ് പീഡനം നടന്നത്. ഇരകളായ പെണ്‍കുട്ടികള്‍ക്ക് ആസമയം പതിമൂന്നിനും 16 നും ഇടയില്‍ പ്രായം മാത്രമാണ് ഉണ്ടായിരുന്നത്. കേസില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പരമാവധി ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഒരു ചാനലില്‍ സംപ്രേഷണം ചെയ്ത സര്‍വൈവിംഗ് ആര്‍. കെല്ലി എന്ന ഡോക്യുമെന്ററിയിലൂടെയാണ് ഇരകള്‍ തുറന്നുപറച്ചിലുകള്‍ നടത്തിയത്. ആറ് ഭാഗങ്ങളായി സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയില്‍ വര്‍ഷങ്ങളായി കെല്ലിയില്‍ നിന്ന് പീഡനം ഏല്‍ക്കേണ്ടിവന്നു എന്ന് നിരവധി സ്ത്രീകള്‍ വെളിപ്പെടുത്തി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top