Flash News

മാടമ്പിത്തരം കൈയില്‍ വെച്ചാല്‍ മതി: എന്‍‌എസ്‌എസിനെ ആഞ്ഞടിച്ച് കോടിയേരി

February 23, 2019

ko_11തിരുവനന്തപുരം: എന്‍എസ്എസിനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തമ്പ്രാക്കന്മാരുടെ നിലപാടാണ് എന്‍എസ്എസിനുളളതെന്നും മാടമ്പികളുടെ പിന്നാലെ പോവേണ്ട കാര്യം സിപിഎമ്മിനില്ലെന്നും കോടിയേരി പറഞ്ഞു.

എന്‍എസ്എസ് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് തെറ്റാണെന്നും മുമ്പ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ എതിര്‍ത്തു തോല്‍പ്പിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ജി. സുകുമാരന്‍ നായര്‍ക്ക് സവര്‍ണ മനോഭാവമാണ്. എന്നാല്‍ അണികള്‍ ഇതിനൊപ്പമല്ലെന്നും കോടിയേരി  ചൂണ്ടിക്കാട്ടി.

തുടര്‍ച്ചയായി രാഷ്ട്രീയ സംഘര്‍ഷം നടക്കുന്ന സംസ്ഥാനം എന്ന പേര് കേരളത്തിനു ഇല്ലാതാകണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാകണം. അതിനു മുന്‍കൈ എടുക്കാന്‍ സിപിഎം തയ്യാറാണെന്നും അതിന്റെ തുടക്കമാണ് കാസര്‍കോഡ് സംഭവത്തില്‍ സിപിഎം ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടെന്നും കോടിയേരി വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top