Flash News

പുല്‍‌വാമ ഭീകരാക്രമണം; ഐക്യരാഷ്ട്രസഭയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പാക്കിസ്താന്‍; ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം പാക് സര്‍ക്കാര്‍ ഏറ്റെടുത്തു

February 23, 2019

TERRORISഇസ്‌ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായതോടെ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് പാകിസ്താന്‍. വെള്ളിയാഴ്ച ഭവല്‍പൂരിലെ ആസ്ഥാനം പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ ഭരണകൂടം ഏറ്റെടുക്കുകയായിരുന്നു. ആസ്ഥാനത്തിന്റെ നിയന്ത്രണം അഡ്മിനിസ്‌ട്രേഷന്‍ ഭരണത്തിന്റെ കീഴിലാക്കുകയും ചെയ്തു. ജയ്‌ഷെ മുഹമ്മദിന്റെ പേരെടുത്തു പറഞ്ഞ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചതിനെ തുടര്‍ന്നാണു നടപടിയെന്നു പാകിസ്താന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പാക് പഞ്ചാബ് ഭരണകൂടം ജെയ്‌ഷെ ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത വിവരം പാക് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. 70 അധ്യാപകരും 600 ഓളം വിദ്യാര്‍ഥികളും ഉള്‍പ്പെട്ട കാമ്പസിന്റെ നിയന്ത്രണമാണ് ഏറ്റെടുത്തിട്ടുള്ളതെന്നും പഞ്ചാബ് പോലീസ് കാമ്പസിന് സംരക്ഷണം നല്‍കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ജെയ്‌ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയെ ന്യായീകരിക്കുകയായിരുന്നു പാകിസ്താന്‍ ചെയ്തത്. വെറുതെ പറഞ്ഞാല്‍ പോര തെളിവ് വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഒരു തെളിവും ഇന്ത്യ നല്‍കിയില്ല. മറിച്ച് പലവിധത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുകയായിരുന്നു. ഇതിനെ നേരിടാന്‍ സൗദി അറേബ്യയേയും ചൈനയേയും സമര്‍ത്ഥമായി ഉപയോഗിക്കാനായിരുന്നു പാക് ശ്രമം. എന്നാല്‍ ഇന്ത്യന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ ഈ ശ്രമം വിലയപ്പോയില്ല. ലോകരാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിറെകേ ശക്തമായി അണിനിരന്നു. തീവ്രവാദത്തെ തള്ളിപ്പറഞ്ഞു. അമേരിക്കയും ഇറാനും റഷ്യയും വിവിധ ചേരിയില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ്. എന്നാല്‍ ഈ പരസ്പര ശത്രുതയുള്ള രാജ്യങ്ങള്‍ പോലും പുല്‍വാമയില്‍ ഇന്ത്യയ്‌ക്കൊപ്പമായി. ഇതോടെ പാകിസ്താന്‍ ഇന്ത്യയുടെ നയതന്ത്ര കരുത്ത് തിരിച്ചറിഞ്ഞു.

ഇന്ത്യയും ലോകരാജ്യങ്ങളും സമ്മര്‍ദ്ദം ശക്തമാക്കിയതോടെ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് പാക് ഭരണകൂടം. പേരിന് വേണ്ടിയെങ്കിലും ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെതിരെ നടപടി എടുക്കുകയാണ് ഇമ്രാന്‍ ഭരണകൂടം. ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ഭവല്‍പൂരിലുള്ള ആസ്ഥാനത്തിന്റെ നിയന്ത്രണം പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ ഭരണകൂടം ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ രംഗത്ത് എത്തിയതാണ് ഇതിന് കാരണം. ജെയ്‌ഷെയുടെ പ്രവര്‍ത്തനങ്ങളെ യുഎന്‍ അപലപിക്കുകയും ചെയ്തു. ഇതിനൊപ്പം അംഗരാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന പ്രമേയവും പാസാക്കി. 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിക്കാനിടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടന ഏറ്റെടുത്തിരുന്നു. കൊടുംഭീകരന്‍ മസൂദ് അസറാണ് ജെയ്‌ഷെ തലവന്‍.

ഭീകരരെ തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍പെടുത്തിയേക്കുമെന്ന ആശങ്കയെ തുടര്‍ന്നു ഭീകരസംഘടനകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ സംഘടന ജമാഅത്തുദ്ദഅവ അടക്കമുള്ളവയെ നിരോധിക്കാനുള്ള ഓര്‍ഡിനന്‍സില്‍ പാകിസ്താന്‍ പ്രസിഡന്റ് മംമ്‌നൂന്‍ ഹുസൈന്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ഭീകരരെ സഹായിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 2015ല്‍ പാകിസ്താനെ ഉള്‍പ്പെടുത്തിയിരുന്നു. ഇത്തവണയും അത് സംഭവിക്കാന്‍ സാധ്യത ഏറെയാണ്. ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങള്‍ അതിശക്തമാണ്. ഇത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും തിരിച്ചറിയുന്നു. അതുകൊണ്ടാണ് ജെയ്‌ഷെ മുഹമ്മദിനെതിരെ അതിവേഗം നടപടിയെടുക്കുന്നത്. ഇന്ത്യ കടന്നാക്രമണം നടത്തുമോ എന്ന ഭയവും ഉണ്ട്. ഇറാനും അഫ്ഗാനിസ്ഥാനും ഇന്ത്യയ്‌ക്കൊപ്പമാണ്. അതുകൊണ്ട് തന്നെ യുദ്ധം തുടങ്ങിയാല്‍ ഏത് ഭാഗത്ത് നിന്നും ആക്രമണം ഉണ്ടാകും. ഇതെല്ലാം പാകിസ്താനെ വെട്ടിലാക്കുന്ന കാര്യങ്ങളാണ്.

പാക് പഞ്ചാബ് ഭരണകൂടം ജെയ്‌ഷെ ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത വിവരം പാക് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. 70 അദ്ധ്യാപകരും 600 ഓളം വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ട കാമ്ബസിന്റെ നിയന്ത്രണമാണ് ഏറ്റെടുത്തിട്ടുള്ളതെന്നും പഞ്ചാബ് പൊലീസ് കാമ്പസിന് സംരക്ഷണം നല്‍കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. പുല്‍വാമ ഭീകരാക്രമണത്തെ യു.എന്‍ രക്ഷാസമിതി അപലപിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി. ജെയ്‌ഷെ ഭീകരസംഘടനയുടെ പേര് എടുത്തുപറഞ്ഞാണ് രക്ഷാസമിതി ഭീകരാക്രമണത്തെ അപലപിച്ചത്. പ്രസ്താവന വൈകിക്കാന്‍ ചൈനയും പാകിസ്താനും നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നു. പാക് മണ്ണിലുള്ള ഭീകര സംഘടനകള്‍ക്ക് ധനസഹായം അടക്കമുള്ളവ ലഭിക്കുന്നത് തിരിച്ചറിയുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടുവെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (ഫ്.എ.ടി.എ)ചൂണ്ടിക്കാട്ടിയിരുന്നു. ഭീകരവാദം ചെറുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ട പാകിസ്താനെ ഗ്രേ ലിസ്റ്റില്‍നിന്ന് ഒഴിവാക്കില്ലെന്നും അന്താരാഷ്ട്ര സംഘടന വ്യക്തമാക്കിയിരുന്നു.

പുല്‍വാമയില്‍ 40 സിആര്‍പിഎഫ്. ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ കടുത്തഭാഷയില്‍ അപലപിച്ച് യു.എന്‍. രക്ഷാസമിതി രംഗത്ത് വന്നിരുന്നു. ഹീനവും നിന്ദ്യവുമായ ആക്രമണമാണിതെന്ന് സുരക്ഷാസമിതി ഒറ്റക്കെട്ടായി പിന്തുണച്ച പ്രമേയത്തില്‍ പറയുന്നു. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പേരെടുത്തുപറയുന്ന പ്രമേയത്തെ ചൈനയടക്കം രക്ഷാസമിതിയിലെ 15 രാജ്യങ്ങളും പിന്തുണച്ചു. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ എതിര്‍ത്തുപോന്ന ചൈനയ്ക്കും പ്രമേയത്തെ പിന്തുണയ്‌ക്കേണ്ടിവന്നത് ഇന്ത്യയുടെ നയതന്ത്രവിജയമാണ്. പ്രമേയത്തില്‍ ജെയ്‌ഷെയുടെ പേരെടുത്തുപറയുന്നതിനെ ആദ്യഘട്ടത്തില്‍ ചൈന എതിര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മോദി സര്‍ക്കാരിന്റെ നയതന്ത്ര നീക്കങ്ങള്‍ വിജയിച്ചപ്പോള്‍ ചൈനയും ഇന്ത്യന്‍ പക്ഷത്ത് എത്തി. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തെ ആശ്വസിപ്പിക്കുന്ന പ്രമേയത്തില്‍ പരിക്കേറ്റവര്‍ എത്രയുംവേഗം സുഖംപ്രാപിക്കട്ടെയെന്നും ആശംസിക്കുന്നു.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തികസഹായം തടയാന്‍ രൂപീകരിച്ച രാജ്യങ്ങളുടെ കൂട്ടായ്മയായ എഫ്എടിഎഫ്, പാകിസ്താനെ ഒക്ടോബര്‍ വരെ നിരീക്ഷണപട്ടികയില്‍ (ഗ്രേ ലിസ്റ്റ്) തന്നെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇതോടെ രാജ്യാന്തര ഏജന്‍സികളില്‍നിന്നു പാകിസ്താനു വായ്പ ലഭിക്കാത്ത സാഹചര്യമുണ്ടാകും. ഇതോടെ ഭീകരര്‍ക്കു പിന്തുണയും സാമ്പത്തിക സഹായവും നല്‍കുന്ന പാക്കിസ്ഥാന്‍ പ്രതിസന്ധിയിലായി. 38 രാജ്യങ്ങള്‍ ഉള്‍പ്പെട്ട സംഘടനയുടെ പാരിസില്‍ നടന്ന യോഗത്തിലാണു തീരുമാനം. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ, പാക്കിസ്ഥാനു നല്‍കിയിരുന്ന അഭിമത രാഷ്ട്ര പദവി (എംഎന്‍എഫ്) എടുത്തുകളഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം, പാക്കിസ്ഥാനില്‍നിന്നുള്ള ഇറക്കുമതിക്കു 200 ശതമാനം നികുതി ചുമത്തിയും ആ രാജ്യത്തെ സമ്മര്‍ദത്തിലാക്കിയിരുന്നു. ഭീകരര്‍ക്കു സാമ്ബത്തിക പിന്തുണ, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുടെ കാര്യത്തില്‍ മതിയായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നു വിലയിരുത്തിയതിനെ തുടര്‍ന്നാണ് എഫ്എടിഎഫ് പാകിസ്താനെ നിരീക്ഷണപ്പട്ടികയില്‍ പെടുത്തിയത്. ഇതോടെ ഐഎംഎഫില്‍ നിന്ന് പോലും വായ്പ കിട്ടാത്ത അവസ്ഥയായി.

യുഎന്‍ വിലക്കുള്ള സംഘടനകള്‍ക്കെതിരെ പാകിസ്താന്‍ നടപടിയെടുത്തിട്ടില്ലെന്നു മാത്രമല്ല, അവയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണെന്നും എഫ്എടിഎഫ് കുറ്റപ്പെടുത്തി. സംഘടന മുന്നോട്ടുവച്ച 27 ഉപാധികള്‍ 2019 ഒക്ടോബറിനുള്ളില്‍ പാലിച്ചില്ലെങ്കില്‍ പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. ഭീകരസംഘടനകളുടെ സാമ്പത്തിക സഹായം സംബന്ധിച്ച വിവരം കൈമാറാന്‍ പാകിസ്താന്‍ തയാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പാകിസ്താനെ നിരീക്ഷണപ്പട്ടികയില്‍നിന്നു മാറ്റരുതെന്ന് ഈ ആഴ്ച ഫ്രാന്‍സ് ആവശ്യപ്പെട്ടിരുന്നു. യുഎന്‍ രക്ഷാസമിതി വിലക്കേര്‍പ്പെടുത്തിയിട്ടുള്ള എല്ലാ സംഘടനകളെയും വ്യക്തികളെയും നിയന്ത്രിക്കാന്‍ ആവശ്യമായ നിയമഭേദഗതി ഓര്‍ഡിനന്‍സ് മുഖേന പാകിസ്താന്‍ കൊണ്ടുവന്നിട്ടുണ്ട്. യുഎന്‍ പ്രമേയത്തോടെ കൂടുതല്‍ നടപടികള്‍ പാകിസ്താന് എടുക്കേണ്ടി വരും. യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസുമായും രക്ഷാസമിതി അധ്യക്ഷന്‍ അനാറ്റോലിയോ എന്‍ദോങ് എംബയുമായും കൂടിക്കാഴ്ച നടത്തി യു.എന്നിലെ പാകിസ്താന്റെ സ്ഥിരംപ്രതിനിധി മലീഹ ലോധി ഭീകരാക്രമണത്തെക്കുറിച്ച് വിശദീകരണം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് രക്ഷാസമിതിപ്രമേയമെന്നത് ശ്രദ്ധേയമാണ്.

ഭീകരാക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെയും സംഘാടകരെയും സാമ്പത്തികസഹായം നല്‍കിയവരെയും സ്‌പോണ്‍സര്‍മാരെയും പിടികൂടാന്‍ രക്ഷാസമിതിയിലെ അംഗരാജ്യങ്ങള്‍ ഇന്ത്യയുമായി സഹകരിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെയും രക്ഷാസമിതിപ്രമേയത്തിന്റെയും അടിസ്ഥാനത്തില്‍ അംഗരാജ്യങ്ങള്‍ ഇന്ത്യയുമായും ബന്ധപ്പെട്ട അഥോറിറ്റികളുമായും സഹകരിക്കണം. മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഫ്രാന്‍സ് ഉടന്‍ കൊണ്ടുവരുമെന്നാണ് സൂചന. 2009ലും 2016ലും 2017ലും ഈ ആവശ്യമുന്നയിച്ച് ഇന്ത്യ കൊണ്ടുവന്ന പ്രമേയത്തെ യു.എസും യു.കെ.യും ഫ്രാന്‍സും പിന്തുണച്ചുവെങ്കിലും ചൈന വീറ്റോ അധികാരമുപയോഗിച്ച് എതിര്‍ക്കുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top