Flash News

നര്‍മ്മത്തിന്റെ രസക്കൂട്ടുമായി മുന്തിരിക്കൊത്ത്

February 23, 2019 , ജോയിച്ചന്‍ പുതുക്കുളം

orumunthirikothu_picശുദ്ധഹാസ്യത്തിന്റെ രസച്ചരടില്‍ കോര്‍ത്തുണ്ടാക്കിയ നര്‍മ്മ മുഹൂര്‍ത്തങ്ങളുമായി അമേരിക്കന്‍മലയാളികള്‍ അണിയിച്ചൊരുക്കിയ കോമഡി ഷോര്‍ട് ഫിലിംആണ് “ഒരു മുന്തിരിക്കൊത്തിന്റെ ഓര്‍മ്മക്ക്.” നാട്ടില്‍നിന്നും കൊടുത്തുവിട്ടതന്റെ പ്രിയപ്പെട്ട പലഹാരംകഴിക്കുവാനുള്ള മുകുനന്ദന്റെ ശ്രമവും അതിനെതുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളും ആണ് ഈചിത്രത്തിന്റെ കാതല്‍.

പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ദിപുജോണ്‍ , മഞ്ജിത് കമലാസനന്‍ , ജ്യോതിഷ്‌നായര്‍ , മഞ്ജു ജ്യോതിഷ് , അനില്‍ സെബാസ്റ്റ്യന്‍ എന്നിവരാണ്.

പ്രശസ്ത ബ്ലോഗര്‍ സജീവ് ഇടത്താടന്‍റെ കൊടകര പുരാണം ബ്ലോഗിലെ ഒര ുപോസ്റ്റ് ആണ് ഈചിത്രത്തിന്റെ മൂലകഥ .ദിപു ജോണ്‍ ആണ് തിരക്കഥയും , സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് . അബീഷ് ഫിലിപ്പ് എഡിറ്റിംഗും ,സംഗീതസംവിധാനവും നിര്‍വഹിച്ചു. അഖില്‍സോമനാഥ് ആണ് ക്യാമറയും , സംവിധാനവും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top