Flash News

വെല്‍ഫെയര്‍ ഹോം താക്കോല്‍ ദാനം നിര്‍വ്വഹിച്ചു

February 24, 2019 , റബീ ഹുസൈന്‍ തങ്ങള്‍

IMG-20190224-WA0000

വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട മണ്ഡലത്തില്‍ നിര്‍മിച്ച് നല്‍കുന്ന വീടുകളുടെ താക്കോല്‍ ദാനം സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം നിര്‍വഹിക്കുന്നു

മങ്കട: വെല്‍ഫെയര്‍ പാര്‍ട്ടി നിര്‍മ്മിച്ച് നല്‍കുന്ന മങ്കട മണ്ഡലത്തിലെ ആറാമത്തെയും ഏഴാമത്തെയും വീടുകളുടെ താക്കോല്‍ ദാനം അങ്ങാടിപ്പുറം പഞ്ചായത്തിലെ വെസ്റ്റ് വലമ്പൂരില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം നിര്‍വഹിച്ചു.

ക്ഷേമ രാഷ്ട്രം കെട്ടിപ്പടുക്കുന്നത് ജനോപകാര പ്രവര്‍ത്തനങ്ങളിലൂടെയാവണമെന്ന പാര്‍ട്ടി നിലപാടില്‍ നിന്ന് ഉയര്‍ന്നുവന്ന ഇത്തരം 7 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയും 5 വീടുകളുടെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തീകരിക്കുകയും ചെയ്യുമെന്നും മണ്ഡലം പ്രസിഡന്റ് ഖാദര്‍ അങ്ങാടിപ്പുറം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. 23 കുടിവെള്ള പദ്ധതികളും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് മുനീബ് കാരക്കുന്ന്, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് അരിപ്ര, ഫ്രറ്റേണിറ്റി മണ്ഡലം കണ്‍വീനര്‍ ഷാഫി കൂട്ടിലങ്ങാടി എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.ടി. മൊഹിയുദ്ദീന്‍ സ്വാഗതവും ശരീഫ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

സൈതാലി വലമ്പൂര്‍, ഷൗക്കത്ത് മാസ്റ്റര്‍, കെ.വി യൂസഫ്, കെ.പി ഹംസത്തലി, അബുല്‍ ഖൈര്‍, സഫുവാന്‍, ഷാഹിന്‍, ഷാനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top