Flash News

ഇന്നത്തെ നക്ഷത്ര ഫലം (24 ഫെബ്രുവരി 2019)

February 24, 2019

Daily-horoscope-star-sign-reading-zodiac-astrology-forecast-today-January-13-1686029

അശ്വതി : ശ്രദ്ധക്കുറവിനാല്‍ അബദ്ധമുണ്ടാകും. ശുഭകര്‍മങ്ങളില്‍ ഏര്‍പ്പെടരുത്. സല്‍ക്കര്‍മങ്ങള്‍ക്ക് യാത്രപുറപ്പെടരുത്. മിഥ്യാഭ്രമം വര്‍ധിക്കും.

ഭരണി : അപര്യാപ്തതകള്‍ ഉള്‍ക്കൊള്ളുവാന്‍ നിര്‍ബന്ധിതനാകും. നിലനില്പിന് ആശങ്ക വര്‍ധിക്കും. അധിച്ചെലവ് ഉണ്ടാകും. ചര്‍ച്ചകള്‍ പരാജയപ്പെടും.

കാര്‍ത്തിക : അഭിപ്രായവ്യത്യാസം പരിഹരിക്കും. പരാമര്‍ശങ്ങളെ അതിജീവിക്കും. അസുഖങ്ങള്‍ കുറയും. പുതിയ വ്യാപാരം തുടങ്ങുവാന്‍ തീരുമാനിക്കും.

രോഹിണി : സുവ്യക്തമായ കര്‍മപദ്ധതിക്ക് രൂപകല്പന തയ്യാറാകും. തൃപ്തിയായ വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പ്രവര്‍ത്തനവിജയമുണ്ടാകും.

മകയിരം : പുതിയ നിയമനങ്ങള്‍ നിര്‍ത്തിവെക്കും. തൊഴില്‍മേഖലകളില്‍ സമര്‍ദ്ദം വര്‍ധിക്കും. ദമ്പതികളുടെ ആശയങ്ങള്‍ സഫലമാകും.

തിരുവാതിര : ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് അകാരണതടസങ്ങള്‍ ഉണ്ടാകും. ചര്‍ച്ചകള്‍ക്ക് പൂര്‍ണതയുണ്ടാവുകയില്ല. വ്യവസ്ഥകള്‍ വ്യതിചലിക്കുവാന്‍ നിര്‍ബന്ധിതനാകും.

പുണര്‍തം : ഉന്നതന്മാരോടും മേലധികാരികളോടും. വാക്തര്‍ക്കത്തിനു പോകരുത്. ദേഹാസ്വാസ്ഥ്യത്താല്‍ അവധിയെടുക്കും. പ്രവര്‍ത്തനങ്ങളില്‍ അബദ്ധം വന്നുചേരും.

പൂയ്യം : ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. വ്യവസ്ഥകള്‍ പാലിക്കും. സന്താനസൗഖ്യമുണ്ടാകും. പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും. ഓര്‍മശക്തി വര്‍ധിക്കും.

ആയില്യം : വിജ്ഞാനങ്ങള്‍ കൈമാറുവാന്‍ അവസരമുണ്ടാകും. വ്യക്തിത്വം നിലനിര്‍ ത്തുവാന്‍ കീഴ്വഴക്കം പാലിക്കും. പുതിയ ആശയങ്ങള്‍ പ്രാബല്യത്തില്‍ വരുത്തും.

മകം : മാതാപിതാക്കള്‍ക്ക് ഇഷ്ടമില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറും. അനുബന്ധവ്യാപാരം തുടങ്ങും. പകുതി പണിചെയ്ത ഗൃഹം വാങ്ങാൻ തയ്യാറാകും. ആരാധ നാലയദര്‍ശനത്താല്‍ മനസമാധാനമുണ്ടാകും.

പൂരം : പൂര്‍വ്വികസ്വത്തില്‍ ഗൃഹനിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെക്കും. വിദഗ്ദ്ധ നിര്‍ദ്ദേശത്താല്‍ ഭൂമിക്രയവിക്രയങ്ങളില്‍ പണം മുടക്കും. സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തും.

ഉത്രം : കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആത്മവിശ്വാസം വര്‍ധിക്കും. അതിശയോക്തി ജനിപ്പിക്കുന്ന തരത്തിലുള്ള ബന്ധുവിന്‍റെ സമീപനത്തില്‍ ആശ്ചര്യമുണ്ടാകും

അത്തം : നിര്‍ത്തിവെച്ച കരാറുജോലികള്‍ പുനരാരംഭിക്കും. ആലോചനക്കുറവുകൊണ്ട് അബദ്ധമുണ്ടാകും. ഭൂമിക്രയവിക്രയങ്ങളില്‍ പണം മുടക്കും.

ചിത്ര : ആര്‍ഭാടങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. സജീവസാന്നിദ്ധ്യത്താല്‍ പ്രവര്‍ത്തനരംഗം മെച്ചപ്പെടും. സമാനചിന്താഗതിയിലുള്ളവരുമായി സംസര്‍ഗത്തിലേര്‍പ്പെടും.

ചോതി : കലാകായികപരിശീലനങ്ങള്‍ പുനരാരംഭിക്കും. അവസരോചിതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. നയതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ ലക്ഷ്യപ്രാപ്തിനേടും.

വിശാഖം : വ്യവസ്ഥകള്‍ പാലിക്കുവാന്‍ കഠിനപ്രയത്നം വേണം. ഉദാസീനമനോഭാവം ഉപേക്ഷിക്കണം. അസുഖങ്ങള്‍ക്ക് വിദഗ്ദ്ധപരിശോധന വേണ്ടിവരും.

അനിഴം : കുടുംബസംരക്ഷണചുമതല ഏറ്റെടുക്കും. അവസരോചിതമായി പ്രവർത്തിക്കാൻ സാധിക്കും. മാതാപിതാക്കളെ വിദേശത്തേക്ക് കൊണ്ടുപോകുവാന്‍ സാധിക്കും.

തൃക്കേട്ട : ചിന്തിച്ചു പ്രവര്‍ത്തിക്കുവാന്‍ അവസരമുണ്ടാകും. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആരോഗ്യസംരക്ഷത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

മൂലം : സാമ്പത്തികപ്രതിസന്ധി തരണം ചെയ്യുവാന്‍ ഭൂമിപണയപ്പെടുത്തും. ആത്മവിശ്വാസം കുറയും. ചെയ്യുന്നതെല്ലാം അബദ്ധമാകും. സന്ധിസംഭാഷണവും ചര്‍ച്ചകളും പൂര്‍ണതയുണ്ടാവുകയില്ല.

പൂരാടം : കീഴ്ജീവനക്കാരുടെ അനാസ്ഥ പണനഷ്ടത്തിനു വഴിയൊരുക്കും. അറിവുള്ള കാര്യങ്ങള്‍ക്ക് മറവിയുണ്ടാകും. ഔദ്യോഗിമായ യാത്രകള്‍ മാറ്റിവെക്കും.

ഉത്രാടം : വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്നതെല്ലാം വിജയിക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. വാഹനം മാറ്റിവാങ്ങും.

തിരുവോണം : സുകൃതകര്‍മങ്ങളില്‍ പങ്കെടുക്കും. സര്‍വര്‍ക്കും തൃപ്തിയായ നിലപാട് സ്വീകരിക്കും. ഉദ്യമങ്ങള്‍ വിജയിക്കും. മനസമാധാനമുണ്ടാകും.

അവിട്ടം : നിസ്വാര്‍ത്ഥസേവനത്താല്‍ പ്രകീര്‍ത്തി വര്‍ധിക്കും. ഉന്നതരുമായുള്ള ആത്മബന്ധത്താല്‍ പുതിയ ആശയങ്ങള്‍ ഉത്ഭവിക്കും. അധികൃതരുടെ പ്രീതി നിമിത്തം സ്ഥാനക്കയറ്റമുണ്ടാകും.

ചതയം : ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്താല്‍ പുതിയ ഉദ്യോഗാവസരം വന്നുചേരും. പദ്ധതിസമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തിനേടും. പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കും.

പൂരോരുട്ടാതി : മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. സഹപ്രവര്‍ത്തകരെ സഹായിക്കും. പുതിയ പാഠ്യപദ്ധതിക്കു ചേരും.

ഉത്രട്ടാതി : മാതാപിതാക്കളുടെ അനുഗ്രഹാശിസുകളോടുകൂടി ചെയ്യുന്നതെല്ലാം വിജയിക്കും. വ്യവസ്ഥകള്‍ പാലിക്കും. മംഗളകര്‍മങ്ങളിലും പുണ്യപ്രവൃത്തികളിലും പങ്കെടുക്കും.

രേവതി : ആത്മവിശ്വാസം കുറയും. കഫനീര്‍ദ്ദോഷരോഗങ്ങള്‍ വര്‍ധിക്കും. പരാമര്‍ശങ്ങള്‍ കേള്‍ക്കും. ആഗ്രഹസാഫല്യവും സ്വസ്ഥതയും ഉണ്ടാകും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top