Flash News

ഇന്നത്തെ നക്ഷത്ര ഫലം (25 ഫെബ്രുവരി 2019)

February 25, 2019

1_ltPwCgpPYwxQVbIvMbPNtwഅശ്വതി: ഗുരുകാരണവന്മാരോടൊപ്പം പുണ്യതീര്‍ത്ഥ-ദേവാലയ യാത്ര വേണ്ടിവരും. പൊതുവെ എല്ലാകാര്യങ്ങള്‍ക്കും ഉണര്‍വും ഉന്മേഷവും ഉണ്ടാകും. സങ്കല്പനത്തിനനുസരിച്ച് ഉയരുവാന്‍ അവസരം വന്നുചേരും.

ഭരണി: മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. ധര്‍മപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും സര്‍വാത്മനാ തയ്യാറാകും. ദീര്‍ഘകാലസുരക്ഷ ഉദ്ദേശിച്ച് ഭൂമിവാങ്ങുവാന്‍ തീ രുമാനിക്കും.

കാര്‍ത്തിക: അകാരണമായ ഉള്‍ഭയം, അമിതമായ അന്ധവിശ്വാസം എന്നിവ ഉപേക്ഷിക്കണം. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. സമൂഹത്തില്‍ ഉന്നതരെ പരിചയപ്പെടുവാനവസരമുണ്ടാകും.

രോഹിണി: ആശ്രയിച്ചുവരുന്നവര്‍ക്ക് സാമ്പത്തികം ചെയ്യുവാനിടവരും. അസ്ഥിനാഡീ രോഗപീഡകള്‍ക്ക് വിദഗ്ദ്ധചികിത്സ വേണ്ടിവരും. വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം.

മകയിരം: ഉന്നതരുമായി കലഹത്തിനു പോകരുത്. സ്വന്തം ഉത്തരവാദിത്ത്വത്തില്‍ നിന്നും വ്യതിചലിച്ചു പ്രവര്‍ത്തിച്ചാല്‍ അബദ്ധവും പണനഷ്ടവും മാനഹാനിയും വന്നുചേരും.

തിരുവാതിര: പുരാണം. ഇതിഹാസം, ഭാരതീയശാസ്ത്രങ്ങള്‍ തുടങ്ങിയവ ശ്രദ്ധിക്കുന്നതിനാല്‍ മനസമാധാനമുണ്ടാകും ജീവിതപങ്കാളിയുടെ യുക്തിപൂര്‍വ്വമുള്ള ഇടപെടലുകളാല്‍ മാനഹാനി ഒഴിവാകും. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ തയ്യാറാകും.

പുണര്‍തം: മാര്‍ഗ തടസങ്ങള്‍ നീങ്ങി അനുകൂലസാഹചര്യങ്ങള്‍ വന്നുചേരും. കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. സഹപാഠികളെ കാണുവാനും ഗതകാലസ്മരണകള്‍ പങ്കുവെക്കുവാനവസരമുണ്ടാകും.

പൂയ്യം: സാമ്പത്തികവിഭാഗത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുവാന്‍ തീരുമാനിക്കും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേള്‍ക്കാനിടവരും. അപ്രതീക്ഷിതമായി പരാജയവാര്‍ത്ത കേള്‍ക്കാനിടവരും.

ആയില്യം: ഏറ്റെടുത്ത ദൗത്യം വിജയപഥത്തില്‍ എത്തിക്കുവാന്‍ പരസഹായം വേ ണ്ടിവരും. തൊഴില്‍ മേഖലകളോട് ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്ക് പൂര്‍ണത കൈവരുകയില്ല. വിദഗ്ദ്ധോപദേശം സ്വീകരിച്ചു പ്രവര്‍ത്തിക്കുന്നതെല്ലാം വിജയിക്കും.

മകം: സന്താനങ്ങളോടൊപ്പം താമസിക്കുവാന്‍ വിദേശയാത്ര പുറപ്പെടും. മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുവാന്‍ അവസരമുണ്ടാകും. സ്വപ്നത്തില്‍ കാണുവാനിടയായ കാര്യങ്ങള്‍ അനുഭവത്തില്‍ വന്നുചേരും.

പൂരം: പ്രതികൂലസാഹചര്യങ്ങള്‍ ഒഴിഞ്ഞുമാറി അനുകൂലസാഹചര്യങ്ങള്‍ വന്നുചേരും. പലപ്രകാരത്തിലും സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പുതിയ ഉദ്യമങ്ങള്‍ക്ക് നേ തൃത്വം നല്‍കുവാന്‍ അവസരം വന്നുചേരും.

ഉത്രം: സഹകരണപ്രസ്ഥാനങ്ങളുടെ സാരഥ്യസ്ഥാനം ഏറ്റെടുക്കും. ഉദ്ദേശലക്ഷ്യം പൂര്‍ത്തീകരിക്കുന്നതുവഴി ജനാംഗീകാരം ലഭിക്കും. സന്താനങ്ങളുടെ ഉന്നതവിജയത്താ ല്‍ സന്തോഷം തോന്നും.

അത്തം: ബന്ധുമിത്രാദികളുടെ ആഗമനം സമാധാനത്തിനു വഴിയൊരുക്കും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ സാധിക്കും. പുതിയ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കും.

ചിത്ര: സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തും. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും. വിദ്വജനങ്ങളുമായി സൗഹൃദ ബന്ധത്തിലേര്‍പ്പെടു വാനവസരമുണ്ടാകും.

ചോതി: വ്യവസ്ഥകള്‍ പാലിക്കുവാന്‍ അഹോരാത്രം പ്രവര്‍ത്തിക്കേണ്ടതായി വരും. ഊഹകച്ചവടത്തില്‍ നഷ്ടം സംഭവിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉദാസീനമനോഭാവം ഉ ണ്ടാകും.

വിശാഖം: ഗൃഹനിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗതയിലാക്കുവാന്‍ നിര്‍ദ്ദേശം നല്‍കും. വിഷമഘട്ടങ്ങളെ തരണം ചെയ്യുവാന്‍ അശ്രാന്തപരിശ്രമം വേണ്ടിവരും. പുതിയ തൊഴിലവസരങ്ങള്‍ വന്നു ചേരും.

അനിഴം: പഠിച്ച വിഷയങ്ങള്‍ തൃപ്തിയാകും വിധത്തില്‍ അവതരിപ്പിക്കുവാന്‍ സാധിക്കും. പറയുന്നവാക്കുകള്‍ ഫലപ്രദമായിത്തീരും. ആസൂത്രിതപദ്ധതികളില്‍ അനുകൂ ലവിജയം ഉണ്ടാകും.

തൃക്കേട്ട: സാമ്പത്തികലാഭം വര്‍ധിച്ചതിനാല്‍ ഭൂമിവില്ക്കുവാന്‍ തയ്യാറാകും. ഗുരുനാഥ ന്‍റെ നിര്‍ദേശപ്രകാരം ഉദ്യോഗം ഉപേക്ഷിച്ച് ഉപരിപഠനത്തിനു ചേരും. അര്‍ത്ഥവത്തായ വാക്കുകള്‍ അനുകൂലസാഹചര്യങ്ങള്‍ക്കു വഴിയൊരുക്കും.

മൂലം: ഗൗരവമുളള കാര്യങ്ങള്‍ നിഷ്പ്രയാസം പരിഹരിക്കുവാന്‍ സാധിക്കും. വിട്ടുവീഴ്ചാമനോഭാവത്താല്‍ കുടുംബത്തില്‍ സമാധാനവും സ്വസ്ഥതയുമുണ്ടാകും. വിദ ഗ്ദ്ധചികിത്സകളാല്‍ രോഗശമനമുണ്ടാകും.

പൂരാടം: ആരോഗ്യം തൃപ്തികരമായിരിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും.അവധി കഴിഞ്ഞ് ഉദ്യോഗത്തില്‍ ചേരുവാന്‍ സാധിക്കും.

ഉത്രാടം: പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും. വിദ്യാര്‍ഥികള്‍ക്ക് ഉത്സാഹ വും ഉന്മേഷവും വര്‍ധിക്കും. ബന്ധുമിത്രാദികള്‍ വിരുന്നുവരും.

തിരുവോണം: അവ്യക്തമായ പണം ഇടപാടുകളില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ ഉള്‍പ്രേരണയുണ്ടാകും. വിഷമഘട്ടങ്ങളെ തരണം ചെയ്യുവാന്‍ പ്രത്യേക ഈശ്വരപ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തും. തൊഴില്‍മേഖലകളോട് ബന്ധപ്പെട്ട് അശ്രാന്തപരിശ്രമവും യാത്രാക്ലേശവും വേണ്ടിവരും.

അവിട്ടം: ഉത്തരവാദിത്ത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന പ്രവണത ഉപേക്ഷിക്കുവാന്‍ തയ്യാറാകണം. വാക്കും പ്രവര്‍ത്തിയും തമ്മില്‍ ബന്ധമില്ലാത്തതിനാല്‍ മാതാപിതാക്ക ളില്‍ നിന്ന് ശകാരം കേള്‍ക്കുവാനിടവരും. ക്രയവിക്രയങ്ങളില്‍ വളരെ ശ്രദ്ധവേണം.

ചതയം: വ്യാപാരവ്യവസായസ്ഥാപനത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ തയ്യാറാകും. വിശദമായ ചര്‍ച്ചകളാല്‍ മേലധികാരിയുടെ സംശയങ്ങള്‍ ദുരീകരിക്കും. ഊഹകച്ചവടത്തില്‍ ലാഭമുണ്ടാകും.

പൂരോരുട്ടാതി: സുപ്രധാനങ്ങളായ കാര്യങ്ങള്‍ തീരുമാനത്തിലെത്തിക്കുവാന്‍ സാധിക്കും. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. വിതരണരംഗം വിപുലീക രിക്കുവാന്‍ ഉത്സാഹികളായ ജോലിക്കാരെ നിയമിക്കും.

ഉത്രട്ടാതി: മാതാപിതാക്കളുടെ അനുഗ്രഹാശിസുകളോടുകൂടി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെല്ലാം ലക്ഷ്യപ്രാപ്തി കൈവരും. അപാകതകള്‍ പരിഹരിച്ച് വ്യവസായം പുനരാരംഭി ക്കും. വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ സമയപരിധിക്കുള്ളില്‍ ചെയ്തുതീര്‍ക്കാന്‍ സാധിക്കും.

രേവതി: തൊഴില്‍പരമായി മാനസിക സംഘര്‍ഷത്തിന് കുറവു തോന്നും. അസാധാരണ വ്യക്തിത്വമുള്ളവരെ പരിചയപ്പെടുവാനവസരമുണ്ടാകും. ആശ്രയിച്ചു വരുന്നവര്‍ക്ക് അഭയം നല്‍കുവാന്‍ സാധിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top