Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് പ്രതിഷേധം രേഖപ്പെടുത്തി   ****    രാസബന്ധം (കഥ)   ****    ട്രം‌പ് ഭരണഘടനയ്ക്ക് ഭീഷണിയും ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസിഡന്റ്: മുന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്   ****    ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 479 ജീവനക്കാര്‍ക്ക് കോവിഡ്-19   ****    കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വദേശ്’ പദ്ധതിയിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഇന്ത്യയില്‍ ജോലി സാധ്യത   ****   

“അതിര്‍ത്തിയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഒരു അവസരം കൂടി തരൂ”; മോദിയോട് പാകിസ്താന്‍

February 25, 2019

1551073410_narendra-modi-imran-khanഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാക്‌സ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് അവസരം നല്‍കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. രാജ്യം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തേണ്ട കാര്യം പ്രധാനമന്ത്രി മറന്നുപോയിരിക്കുന്നുവെന്നും പുല്‍വാമ ആക്രമണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇമ്രാന്‍ ഖാനെ ഉദ്ധരിച്ച് പാക് തെഹ്രരീക ഇന്‍സാഫ് പാര്‍ട്ടി ട്വിറ്ററില്‍ കുറിച്ചു.

‘പഠാന്റെ മകന്‍’ ആണെങ്കില്‍ ഇമ്രാന്‍ ഖാന്‍ ആക്രമണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരാന്‍ തയ്യാറാകണമെന്ന് നരന്ദ്ര മോദി വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷം പാക് പ്രധാനമന്ത്രിയായി അധികാരമേറ്റ ഇമ്രാന്‍ ഖാന് നല്‍കിയ അഭിനന്ദന സന്ദേശത്തില്‍ ദാരിദ്ര്യത്തിനു നിരക്ഷരതയ്ക്കും എതിരെ ഒത്തൊരുമിച്ച് പോരാടണമെന്നു മോദി ആവശ്യപ്പെട്ടിരുന്നു. താന്‍ ഒരു ‘പഠാന്റെ മകന്‍’ ആണെന്നും തന്ന വാക്ക് തെറ്റിക്കില്ലെന്നുമായിരുന്നു അന്ന് ഇമ്രാന്‍ മറുപടി നല്‍കിയത്. ഇതു സൂചിപ്പിച്ചായിരുന്നു മോദിയുടെ വെല്ലുവിളി.

പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകള്‍ ഇന്ത്യ നല്‍കിയാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു നേരത്തെയും ഇമ്രാന്‍ ഖാന്‍ അറിയിച്ചിരുന്നത്. ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് പാകിസ്താന്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ നേതാവ് മസൂദ് അസ്ഹര്‍ ഇപ്പോഴും പാകിസ്താനില്‍ തന്നെയാണ് ഉള്ളതെന്നും ഇതില്‍ കൂടുതല്‍ വ്യക്തമായ വേറേ എന്ത് തെളിവുകളാണ് നടപടിയെടുക്കാന്‍ പാകിസ്താന് വേണ്ടതെന്നും ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചിരുന്നു. മുംബൈ, പത്താന്‍കോട്ട് ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ഇന്ത്യ ശക്തമായ തെളിവുകള്‍ നല്‍കിയിട്ടും പാകിസ്താന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.

അതേ സമയം അണ്വായുധത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഏറെ മുന്നിലാണെന്നും നമ്മള്‍ ഒരു അണുബോംബിട്ടാല്‍ അവര്‍ 20 ബോംബുകളിട്ട് പാക്കിസ്ഥാനെ എന്നന്നേക്കുമായി ഇല്ലാതാക്കുമെന്നും മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് മുന്നറിയിപ്പ് നല്‍കിയതായി പാക് മാധ്യമം ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ-പാക് ബന്ധം വഷളായത് വലിയ അപകടത്തിലേക്കാണ് പോകുന്നത്. രണ്ടു രാജ്യങ്ങളുടെ കൈയ്യിലും അണുബോംബുകള്‍ ഉണ്ട്. ആറ്റം ബോംബുമായി പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കാന്‍ പോയാല്‍ അവര്‍ തിരിച്ചു 20 ബോംബിടും. ആദ്യം തന്നെ ഇന്ത്യക്കു നേരെ 50 ബോംബിടാന്‍ ശേഷിയുണ്ടെങ്കില്‍ മാത്രം ആക്രമണത്തിനു പോകാവൂ എന്നും മുന്നറിയിപ്പുണ്ട്. ആദ്യം തന്നെ 50 അണുബോംബ് ഇടാന്‍ നിങ്ങള്‍ തയാറാണോ എന്നാണ് പാക് ഭരണക്കൂടത്തോടു മുഷറഫ് ചോദിച്ചത്.

ലോകത്തെ അണ്വായുധശേഷിയുള്ള രാജ്യങ്ങളുടെ കൈവശം ആകെയുള്ള അണ്വായുധങ്ങള്‍ 14,935. ഇതില്‍ 92 ശതമാനവും റഷ്യയുടെയും യുഎസിന്റെയും കൈവശമെന്ന് സ്റ്റോക്കോം രാജ്യാന്തര സമാധാന ഗവേഷണ കേന്ദ്രം (സിപ്രി) കഴിഞ്ഞ വര്‍ഷം തയാറാക്കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

ഭൂമിയിലെ മൊത്തം അണ്വായുധങ്ങളില്‍ 3,750 എണ്ണം ആക്രമണസജ്ജമാണ്. അണ്വായുധങ്ങളുടെ എണ്ണത്തില്‍ ഇന്ത്യയെക്കാള്‍ (130–140) അല്‍പം മുന്നിലാണ് പാക്കിസ്ഥാന്‍ (140- 150). അതേസമയം, എണ്ണത്തില്‍ കുറവെങ്കിലും ഗുണത്തില്‍ മികച്ച ആയുധങ്ങളാണ് ഇന്ത്യയുടെ പക്കലുള്ളവ. ഇന്ത്യയുടേതിനേക്കാള്‍ ഇരട്ടി അണ്വായുധങ്ങള്‍ ചൈനയുടെ പക്കലുണ്ട് ഏതാണ്ട് 280.

ലോകത്ത് ഏറ്റവുമധികം അണ്വായുധ ശേഖരമുള്ള രാജ്യം റഷ്യയാണ് – 6,850 . തൊട്ടുപിന്നിലുണ്ട് യുഎസ്- 6,450. പാക്കിസ്ഥാന്റെ പക്കലുള്ള ഏറ്റവും കരുത്തുറ്റ ആണവ മിസൈലിന്റെ (ഷഹീന്‍ 3) ദൂരപരിധി 2,750 കിലോമീറ്റര്‍. ഇന്ത്യ വികസിപ്പിക്കുന്ന അഗ്‌നി 5 ഭൂഖണ്ഡാന്തര മിസൈലിന് 5,000 കിലോമീറ്റര്‍ ദൂരപരിധിയുണ്ട്. അഗ്‌നി നാലിന് 4,000 കിലോമീറ്ററും.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top