Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

കുമ്മനം രാജശേഖരന് ഡി ലിറ്റ് നല്‍കി

February 26, 2019 , പ്രസ് റിലീസ്

P1ജയ്പൂര്‍: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ രാജസ്ഥാന്‍ ജെജെടി സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിച്ചു. ജഗദീശ് പ്രസാദ് ടൈബര്‍വാല സര്‍വകലാശാല രാജസ്ഥാന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ബാലകൃഷ്ണ ടൈബര്‍വാല, ചാന്‍സലര്‍ വിനോദ് ടൈബര്‍വാല ഡി ലിറ്റ് സമ്മാനിച്ചു. സാമൂഹ്യ സേവനരംഗത്ത് ചെയ്ത സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഡിലിറ്റ് നല്‍കിയത്.

മികച്ച അക്കാദമിക് പാരമ്പര്യമുള്ള സര്‍വകലാശാലയില്‍ നിന്ന് കിട്ടിയ ബിരുദം വലിയ അംഗീകാരമാണെന്ന് ഡിലിറ്റ് സ്വീകരിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് രൂപം നല്‍കിയ വ്യവസായ പ്രമുഖരായ ബജാജ്, മിത്തല്‍, ഗോയങ്ക, ഡാല്‍മിയ എന്നിവരുടെ ജന്മസ്ഥലവും രാജ്യ സുരക്ഷക്ക് 64,000 സൈനികരെ സംഭാവന ചെയ്തതുമായ ജുന്‍ജുവിന്റെ മണ്ണില്‍ എത്താനായതില്‍ അഭിമാനിക്കുന്നതായും കുമ്മനം പറഞ്ഞു.

സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥികളുമായി ഗവര്‍ണര്‍ സംവദിച്ചു. വിദ്യാഭ്യാസം ജ്ഞാനോദയം ആണെന്നും സമൂഹത്തില്‍ ക്രിയാത്മക മാറ്റം കൊണ്ടുവരാന്‍ അറിവെന്ന ശക്തി വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കോമണ്‍‌വെല്‍ത്ത് ഗയിംസില്‍ സ്വര്‍ണ്ണം നേടിയ കൃഷ്ണ പൂനിയാ, മുംബയിലെ സൗര്‍ ദാസ് എന്നിവര്‍ക്കും ഡിലിറ്റ് നല്‍കി.

p3


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top