Flash News

ശനിയാഴ്ച 134മത് സാഹിത്യ സല്ലാപം പള്ളി നിയമം ചര്‍ച്ച

March 1, 2019 , ജയിന്‍ മുണ്ടയ്ക്കല്‍

getPhotoഡാലസ്: 2019 മാര്‍ച്ച് രണ്ടാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിമുപ്പത്തിനാലാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ആനുകാലിക പ്രസക്തിയുള്ള ‘പള്ളി നിയമ’ത്തെക്കുറിച്ചുള്ള ചര്‍ച്ച ആയിട്ടായിരിക്കും നടത്തുക. പ്രമുഖ കത്തോലിക്കാ സഭ നവീകരണ പ്രസ്ഥാന നേതാവും പ്രഭാഷകനുമായ ജോസ് കണ്ടത്തില്‍ ഈ സല്ലാപത്തില്‍ പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തുന്നതായിരിക്കും. ഇന്ത്യന്‍ ആര്‍മിയിലെ റേഡിയോ ഓഫീസറും ഇന്ത്യന്‍ റെയില്‍വേയിലെ ഉദ്യോഗസ്ഥനുമായിരുന്നു ജോസ് കണ്ടത്തില്‍. കേരളത്തിലെ തന്‍റേടമുള്ള പുരോഗമന വാദികള്‍ക്കിടയിലും ചിന്തകര്‍ക്കിടയിലും പ്രശസ്തനായ ജോസ് കണ്ടത്തിലുമായി സംവദിക്കാനുള്ള ഈ അവസരം ഉപയോഗിക്കുവാനും അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്‌നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2018 ഫെബ്രുവരി രണ്ടാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിമുപ്പത്തിമൂന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ഡോ. തോമസിനൊപ്പം’ എന്ന പേരിലാണ് നടത്തിയത്. തന്‍റെ എഴുപത്തിയൊന്നാമത്തെ വയസ്സിലും അക്ഷീണനായി, കഴിഞ്ഞ വര്‍ഷം കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി സംഘടിപ്പിച്ച അര്‍ദ്ധമാരത്തോണില്‍ പങ്കെടുത്ത പ്രമുഖ അന്തര്‍ദ്ദേശിയ ഗണിത ശാസ്ത്രഞ്ജന്‍ ഡോ. ജോര്‍ജ്ജ് ആര്‍. തോമസ് ആണ് മുഖ്യ പ്രഭാഷണം നടത്തിയത്. ധാരാളം ബന്ധുക്കളും സുഹൃത്തുക്കളും ഈ സല്ലാപത്തില്‍ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി. ഡോ. ജോര്‍ജ്ജ് ആര്‍. തോമസിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന മണ്ഡലങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുവാനും ഈ അവസരം ഉപകാരപ്പെട്ടു. സഹൃദയരായ അനേകം അമേരിക്കന്‍ മലയാളികള്‍ നൂറ്റിമുപ്പത്തിമൂന്നാമത് അമേരിക്കന്‍ മലയാളി സല്ലാപത്തില്‍ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി.

ഡോ. തെരേസ ആന്റണി, എല്‍സി യോഹന്നാന്‍, ഫാ.യോഹന്നാന്‍ ശങ്കരത്തില്‍, രാജു തോമസ്, ശാന്താ തോമസ്, തോമസ് എബ്രഹാം, സ്‌റെഫെന്‍ തോമസ്, പി. പി. ചെറിയാന്‍, ജോസഫ് പോന്നോലി, സജി കരിമ്പന്നൂര്‍, ബാബുജി മാരാമണ്‍, ജോണ്‍ ആറ്റുമാലില്‍, ജോര്‍ജ് വര്‍ഗീസ്, തോമസ് ഫിലിപ്പ് റാന്നി, മേരി ജോസ്, രാജമ്മ തോമസ്, അബ്ദുല്‍ പുന്നയൂര്‍ക്കളം, മാത്യു മാളിയേക്കല്‍, ഡോ. രാജന്‍ മര്‍ക്കോസ്, ശാമുവേല്‍ എബ്രഹാം, പി. ടി. തോമസ്, ജേക്കബ് കോര, ചാക്കോ ജോര്‍ജ്ജ്, തോമസ് ഫിലിപ്പ്, ജോസഫ് മാത്യു , ജേക്കബ് സി. ജോണ്‍, സി. ആന്‍ഡ്‌റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവരും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 18572320476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395 / 4696203269

Join us on Facebook https://www.facebook.com/groups/142270399269590/
https://www.youtube.com/watch?v=qWHGjHGbSPc

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top