Flash News

ജൂറി ചെയര്‍മാനെതിരെ ആരോപണവുമായി ജൂറി അംഗം വിജയകൃഷ്ണന്‍

March 2, 2019

sdioതിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ച ജൂറിയുടെ ചെയര്‍മാന്‍ കുമാര്‍ സാഹ്നിയ്‌ക്കെതിരെ വെളിപ്പെടുത്തലുകളുമായി ജൂറി അംഗം വിജയകൃഷ്ണന്‍. മികച്ച നടനായി സാഹ്നി വിലയിരുത്തിയത് ജയസൂര്യയെയോ സൗബിനെയോ അല്ലായിരുന്നുവെന്നും ഒരു സൂപ്പര്‍ സ്റ്റാറിനെയായിരുന്നുവെന്നുമാണ് വിജയകൃഷ്ണന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ നടന് അവാര്‍ഡ് നല്‍കിയിരുന്നെങ്കില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ വരുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ചെയര്‍മാന്‍ കുമാര്‍ സാഹ്നിയ്‌ക്കെതിരെയുള്ള ആരോപണത്തെത്തുടർന്ന് വിവാദമായിരുന്നു. പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചതിന് ശേഷം അതില്‍ ഒപ്പിടാതെയാണ് ജൂറി ചെയര്‍മാന്‍ മടങ്ങിയത്. പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്ന വേദിയിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ജൂറി അംഗമായ വിജയകൃഷ്ണന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നത്.

മികച്ച സിനിമയുടെ സംവിധായകനെ തന്നെ മികച്ച സംവിധായകനായി തെരഞ്ഞെടുക്കണമെന്നായിരുന്നു കുമാര്‍ സാഹ്നി ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ മറ്റ് ജൂറി അംഗങ്ങള്‍ കടുത്ത എതിര്‍പ്പ് അറിയിച്ചെങ്കിലും അവസാനം വഴങ്ങിക്കൊടുക്കാന്‍ അവര്‍ തയ്യാറായിരുന്നു. പിന്നീട് മികച്ച നടനെ തെരഞ്ഞെടുക്കേണ്ടി വന്നപ്പോഴും ജൂറി ചെയര്‍മാര്‍ ഏകപക്ഷീയമായ നിലപാടെടുത്തു. താന്‍ നിര്‍ദേശിച്ച സൂപ്പര്‍ താരത്തിന് അവാര്‍ഡ് നല്‍കണമെന്നായിരുന്നു സഹാനിയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ അംഗങ്ങള്‍ തയ്യാറായില്ല. അദ്ദേഹത്തിന്റെ തീരുമാനം അംഗീകരിച്ചിരുന്നെങ്കില്‍ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമായിരുന്നുവെന്നും വിജയകൃഷ്ണന്‍ പറഞ്ഞു.

ഏത് നടനെയാണ് ജൂറി ചെയര്‍മാന്‍ നിര്‍ദേശിച്ചതെന്ന് വിജയകൃഷ്ണന്‍ വെളിപ്പെടുത്തിയില്ല. കുമാര്‍ സാഹ്നി നിര്‍ദേശിച്ചയാള്‍ക്ക് പുരസ്‌കാരം നല്‍കിയിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ പോലും അമ്പരന്നു പോകുമായിരുന്നു. ആ നടന് അവാര്‍ഡ് നല്‍കിയിരുന്നേല്‍ ജൂറി അംഗങ്ങളായ തങ്ങള്‍ക്ക് കേരളത്തില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥ വരുമായിരുന്നുവെന്നും വിജയകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top