Flash News

സതീഷിന്റെ മരണത്തിലെ ദുരൂഹത നീക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

March 2, 2019 , ഫ്രറ്റേണിറ്റി, മലപ്പുറം

satheeshമലപ്പുറം: നിലമ്പൂര്‍ ആശ്രമം സ്കൂളിലെ ആദിവാസി വിദ്യാര്‍ത്ഥി സതീഷിന്റെ മരണത്തിലെ ദുരൂഹത നിക്കണമെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലമ്പൂര്‍ പോത്തുകല്ല് പഞ്ചായത്തിലെ അപ്പന്‍കാപ്പ് കോളനിയിലെ സുന്ദരന്റെയും ശാന്തയുടെയും മകനായ സതീഷ് ഫെബ്രുവരി 16 നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിൽ വെച്ച് മരണപ്പെട്ടത്.

കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍ ആദിവാസി ഗോത്ര വിഭാഗക്കാര്‍ക്കായി നടത്തുന്ന നിലമ്പൂര്‍ ആശ്രമം റസിഡന്‍ഷ്യല്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു സതീഷ്. സ്കൂള്‍ ഹോസ്റ്റലില്‍ വെച്ച് പനി ബാധിച്ചതിനെ തുടര്‍ന്നാണ് സതീഷിനെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മരണകാരണമായി സ്കൂള്‍ അധികൃതര്‍ പറയുന്നത് ബ്ലഡ് കാന്‍സര്‍ ബാധിച്ചുവെന്നാണ്. സതീഷിന് ഇങ്ങനെയൊരു രോഗമുള്ള വിവരം രക്ഷിതാക്കള്‍ അറിഞ്ഞിട്ടേയില്ല. മാസത്തില്‍ ഒരിക്കല്‍ മെഡിക്കല്‍ ചെക്കപ്പ് നടക്കുന്ന ആശ്രമം സ്കൂളില്‍ വര്‍ഷങ്ങളായി സതീഷുണ്ടായിട്ടും ഇത്തരമൊരു അസുഖം കണ്ടെത്താത്തത് ഗുരുതരമായ വീഴ്ച്ചയാണ്. അതിനാല്‍ രോഗത്തെക്കുറിച്ചും ലഭ്യമാക്കിയ ചികിത്സയെക്കുറിച്ചുമുയരുന്ന സംശയങ്ങള്‍ പട്ടിക വര്‍ഗ വിഭാഗം ഡിപ്പാര്‍ട്മെന്റ് അന്വേഷിച്ച് വസ്തുതതകള്‍ ഉടന്‍ പുറത്തുവിടണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പെണ്‍കുട്ടികളടക്കമുള്ള സ്കൂളിലെ ചില വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും സ്ഥാപനത്തിലെ ചില സ്റ്റാഫുകള്‍ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളിലെ ശരിതെറ്റുകളും പൊതുജനത്തെ ബോധ്യപ്പെടുത്തണം. സര്‍ക്കാര്‍ നടത്തുന്ന ആദിവാസി സ്ഥാപനങ്ങള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത് ശരിയല്ല. ആരോപണ വിധേയരായവര്‍ നിരപരാധികളാണെങ്കില്‍ അതും പൊതുജനങ്ങളെ അറിയിക്കേണ്ടതുണ്ട്. അതിനാല്‍ നിലവില്‍ നിലമ്പൂര്‍ ആശ്രമം സ്കൂളിനെതിരെ ഉയര്‍ന്ന മുഴുവന്‍ ആരോപണങ്ങളും അന്വേഷിക്കാന്‍ പട്ടിക വര്‍ഗ ഡിപാര്‍ട്മെന്റും ചൈല്‍ഡ് ലൈനുമടങ്ങിയ സ്പെഷ്യ ടീമിനെ നിയോഗിക്കണമെന്ന് ഫ്രറ്റേണിറ്റി കേരള സര്‍ക്കാറിനോട് ആവശ്യപ്പെടുകയാണ്. സര്‍ക്കാരിനിയും ഈ വിഷയത്തില്‍ അലംഭാവം തുടരുകയാണെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളുമായി ഫ്രറ്റേണിറ്റി രംഗത്തിറങ്ങുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.

ജില്ലാ പ്രസിഡന്റ് കെ.കെ. അഷ്റഫ്, ജനറല്‍ സെക്രട്ടറിമാരായ സനല്‍കുമാര്‍, ഫയാസ് ഹബീബ് തുടങ്ങിയവര്‍ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top