Flash News

ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്സ്, മലയാളി മനസ്സ് (MM Team) മായി ചേര്‍ന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

March 3, 2019 , ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്സ്, ബഹ്റൈന്‍

IBD-Camp-MTeamഇന്ത്യന്‍ ബ്ലഡ് ഡോണേഴ്സ് (IBD) ബഹറൈന്‍ ചാപ്റ്റര്‍, മലയാളി മനസ്സ് ( MM Team) ന്റെ സഹകരണത്തോടെ ഈ വര്‍ഷത്തെ ആദ്യത്തെ രക്തദാന ക്യാമ്പും, ബഹറൈനില്‍ ആദ്യമായി പ്ലേറ്റ്‌ലറ്റ് ഡൊണേഷന്‍ ക്യാമ്പും സംഘടിപ്പിച്ചു. വനിതകളടക്കം നൂറില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തു.

കിംഗ് ഹമദ് ആശുപത്രിയില്‍ മാര്‍ച്ച് 1 വെള്ളിയാഴ്ച 8 മണി മുതല്‍ നടന്ന ക്യാമ്പിന് ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്സ് കോ- ഓര്‍ഡിനേറ്റര്‍മാരായ അമല്‍ദേവ്, മണികുട്ടന്‍, ജഗത് എന്നിവരെക്കൂടാതെ മലയാളി മനസ്സ് (MM Team) രക്ഷാധികാരി ബഷീര്‍ അമ്പലായി, പ്രസിഡന്റ് സിജോ ജോസ്, സെക്രട്ടറി അനിരുദ്ധന്‍, ജോയിന്റ് സെക്രട്ടറി ജീന എബി, മീഡിയ കണ്‍വീനര്‍ സുഭാഷ് തോമസ്, ട്രഷറര്‍ എബി മോന്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ആനന്ദ്, സുരേഷ് പുത്തന്‍വിളയിൽ മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളും ചേര്‍ന്ന് നേതൃത്വം നല്‍കി.

IBD-Blood-donation-camp IBD-Team-Camp


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top