Flash News

മൈന്റ് ട്യൂണ്‍ ഗ്‌ളോബല്‍ ഉച്ചകോടി അവിസ്മരണീയമായി

March 5, 2019 , മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ്

WAVES RELEASED

മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഉച്ചകോടിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച വേവ്‌സ് 2019ന്റെ പ്രകാശനം ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ.പി. മണി കണ്ഠന് ആദ്യ പ്രതി നല്‍കി ഖത്തര്‍ ചാരിറ്റി പബ്‌ളിക് റിലേഷന്‍സ് ഡയറക്ടര്‍ ഖാലിദ് അഹ്മദ് ഫഖ്‌റു നിര്‍വഹിക്കുന്നു

ദോഹ: ‘മനം ശുദ്ധമാക്കാം,മണ്ണ് സുന്ദരമാക്കാം’ എന്ന പ്രമേയത്തില്‍ പത്തു മാസക്കാലമായി രാജ്യാന്തര തലത്തില്‍ നടന്നു വരുന്ന കാമ്പയിനിന്റെ സമാപനം കുറിച്ച നടന്ന മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഉച്ചകോടി ദോഹ ക്രൗണ്‍ പ്‌ളാസ ഹോട്ടലിലെ നിറഞ്ഞ സദസ്സിന് അവിസ്മരണീയമായ അനുഭവവമായി. മനുഷ്യ സ്‌നേഹം ഉദ്‌ഘോഷിച്ച ഉച്ചകോടിയിലെ ജനകീയ പങ്കാളിത്തവും സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ നിന്നുളള സാമൂഹ്യ പ്രതിബദ്ധതയോടെയുളള ഇടപെടലുകളും സമൂഹത്തിന്റെ സമാധാനത്തോടെയുള്ള സഹവാസത്തിനും സഹവര്‍ത്തിത്വത്തിനും ഇനിയും പ്രതീക്ഷയുണ്ടെന്ന് വിളിച്ചോതുന്നതായിരുന്നു.

പ്രമുഖ ഇന്ത്യന്‍ പരിസ്ഥിതി പ്രവര്‍ത്തകനും മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ് മുഖ്യ ഉപദേഷ്ടാവുമായ പ്രൊഫസര്‍ ശോഭീന്ദ്രന്റെ സാന്നിധ്യമായിരുന്നു ഉച്ചകോടിയുടെ ഏറ്റവും വലിയ സവിശേഷത. കറകളഞ്ഞ മനുഷ്യ സ്‌നേഹത്തിന്റേയും പരിസ്ഥിതി സംരക്ഷണത്തിന്റേയും ആചാര്യചനായ അദ്ദേഹം എല്ലാവര്‍ക്കും ഊഷ്മളമായ സ്‌നേഹാഭിവാദ്യങ്ങളര്‍പ്പിച്ചാണ് തന്റെ ഭാഷണം ആരംഭിച്ചത്. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും സാകൂതം വീക്ഷിച്ച പ്രബുദ്ധ സദസ്സ് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ മനസ്സില്‍ കുറിച്ചാണ് വേദി വിട്ടത്.

WAVES RELEASED GROUP PHOTOഖത്തര്‍ ചാരിറ്റി പബ്‌ളിക് റിലേഷന്‍സ് ഡയറക്ടര്‍ ഖാലിദ് അഹ്മദ് ഫഖ്‌റു ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. ഇന്ത്യന്‍ സമൂഹം പ്രബുദ്ധരാണെന്നും അവരുടെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും ഖത്തറിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് അദ്ദേഹം പ്രൊഫസര്‍ ശോഭീന്ദ്രന് സമ്മാനിച്ചു.

മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ് എന്ന കൂട്ടായ്മ സംഘടിപ്പിക്കുന്നതിലും നേതാക്കളെ വാര്‍ത്തെടുക്കുന്നതിലും നേതൃപരമായ പങ്ക് വഹിച്ച വി.സി. മശ്ഹൂദിനെ ലീഡര്‍ ഓഫ് ദ ലീഡേര്‍സ് അവാര്‍ഡ് നല്‍കി ഫഖ്‌റു ആദരിച്ചു.

ഉച്ചകോടിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച വേവ്‌സ് 2019 ന്റെ പ്രകാശനം ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ.പി. മണി കണ്ഠന് ആദ്യ പ്രതി നല്‍കി ഫഖ്‌റു നിര്‍വഹിച്ചു. മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. ചീഫ് പാട്രണും മെന്ററുമായ ഡോ. സി.എ. റസാഖ് മുഖ്യ പ്രഭാഷണം നടത്തി. മുത്തലിബ് കണ്ണൂരും സംഘവും അവതരിപ്പിച്ച കവാലി ഏറെ പുതുമയുള്ളതായിരുന്നു. ഗ്‌ളോബല്‍ സെക്രട്ടറി ജനറല്‍ വി.സി. മശ്ഹൂദ്, ഇക്കോ വേവ്‌സ് ഭാരവാഹികളായ അമീനുദ്ധീന്‍ യുസുഫ് തങ്ങള്‍, ശുഹൈബ് തൃശ്ശൂര്‍, സാദിഖ, സവാദ് മൂവാറ്റുപുഴ തുടങ്ങിയവര്‍ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top