Flash News

‘പിങ്ക്’ തമിഴിലേക്ക്; ‘നേര്‍കൊണ്ട പാര്‍വൈ’യിൽ അജിത്ത് നായകൻ

March 5, 2019

maxresdefault_72ചെന്നൈ: ഹിന്ദിയിൽ വമ്പൻ ഹിറ്റായ ചലച്ചിത്രം ‘പിങ്കി’ന് തമിഴ് റീമേക്ക് ഒരുങ്ങുന്നു. ‘നേര്‍കൊണ്ട പാര്‍വൈ’ എന്നാണ് തമിഴിൽ പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ‘പിങ്കി’ൽ അമിതാബ് ബച്ചൻ അഭിനയിച്ച കഥാപാത്രമായ വക്കീലിന്‍റെ വേഷത്തില്‍ ‘തലൈ’ അജിത്താണ് അഭിനയിക്കുന്നത് . അജിത്തിന്‍റെ 59-ആം ചിത്രമാണിത്. എച്ച് വിനോദാണ് ‘നേർകൊണ്ട പാർവൈ’ സംവിധാനം ചെയ്യുന്നത്.

‘ധീരന്‍ അധികാരം ഒന്‍ട്രു’ എന്ന ഹിറ്റ് ചിത്രമാണ് ഇതിന് മുൻപ് എച്ച് വിനോദ് സംവിധാനം ചെയ്തിട്ടുള്ളത്.

‘പിങ്കി’ൽ തപ്‌സി അവതരിപ്പിച്ച കഥാപാത്രത്തെ ശ്രദ്ധ അവതരിപ്പിക്കും. അജിത്തിന്‍റെ ഭാര്യയുടെ വേഷത്തില്‍ വിദ്യ ബാലന്‍ എത്തുമെന്നാണ് റിപ്പോർട്ട്.

2016-ല്‍ റിലീസ് ചെയ്ത സോഷ്യൽ ത്രില്ലറായ ‘പിങ്ക്’ അനിരുദ്ധാ റോയ് ചൗധരിയാണ് സംവിധാനം ചെയ്തത്. കൂട്ട ബലാത്സംഗത്തിനിരയായ ഒരു പെണ്‍കുട്ടിയും അവളുടെ സുഹൃത്തുക്കളും നടത്തുന്ന നിയമപോരാട്ടമാണ് ചിത്രത്തിന്റെ വിഷയം.

അജിത്തിനെ നായകനാക്കി തമിഴില്‍ ഒരു സിനിമ ചെയ്യണമെന്ന് ശ്രീദേവി ബോണി കപൂറിനോട് ആവശ്യപ്പെട്ടിരുന്നുവത്രെ. ബോണി കപൂര്‍ അജിത്ത് നായകനായ ‘വിശ്വാസ’ത്തിന്റെ പ്രദര്‍ശനത്തിന് ചെന്നൈയില്‍ എത്തിയപ്പോള്‍ ശ്രീദേവിയുടെ ആഗ്രഹം സഫലമാക്കാനായി താന്‍ ഈ ചിത്രം നിര്‍മിക്കുമെന്ന് പറഞ്ഞിരുന്നു.

Ajith-Nerkonda-Paarvai-First-Look-Poster-HD-Shraddha-Srinath-Andrea-Tariang-Abhirami-Venkatachalam

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top