Flash News

മഹാനടന്‍ തിരിച്ചെത്തുന്നു; ജഗതിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

March 5, 2019

FILഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ മഹാനടന്‍ ജഗതീ ശ്രീകുമാര്‍ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. ശരത് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘കബീറിന്റെ ദിവസങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചു വരവിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ലോക്കേഷന്‍ ചിത്രങ്ങള്‍ അണിയറക്കാര്‍ പുറത്ത് വിട്ടു. ഈ വര്‍ഷത്തെ മൂന്ന് സംസ്ഥാന അവാര്‍ഡ് വാങ്ങിയ’ ഒരു ഞായറാഴ്ച ‘എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് ശരത് ചന്ദ്രന്‍.

ചിത്രത്തില്‍ ജഗതിയോടൊപ്പം മുരളി ചന്ദ്, ഭരത്, റേച്ചല്‍ ഡേവിസ്, ആദിയ പ്രസാദ്, സുധീര്‍ കരമന, മേജര്‍ രവി, ബിജുക്കുട്ടന്‍, കൈലാഷ്, പദ്മരാജന്‍ രതീഷ്, നോബി, താരകല്യാണ്‍, സോനാ നായര്‍, ജിലു ജോസഫ് എന്നിവരും അഭിനയിക്കുന്നു.

നേരത്തെ തൃശ്ശൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലും ജഗതി അപകടശേഷം അഭിനയിച്ചിരുന്നു. ജഗതിയുടെ തന്നെ നിര്‍മ്മാണ കമ്പനിയായ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് പരസ്യചിത്രം നിര്‍മ്മിക്കുന്നത്.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയരംഗത്തേക്കെത്തുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top