Flash News

“ഹിന്ദുക്കള്‍ എല്ലാവരും ഗോമൂത്രം കുടിക്കുന്നവരെന്ന” പരാമര്‍ശം ; പാക് മന്ത്രിയെ പുറത്താക്കി പാര്‍ട്ടി

March 6, 2019

pak_9പാക് മന്ത്രിയും തെഹ്രീക് ഇ ഇന്‍സാഫ് നേതാവുമായ ഫയാസുല്‍ ഹസന്‍ ചൗഹാനെ വിവാദ പരാമര്‍ശത്തെ  തുടര്‍ന്ന് മന്ത്രി പദവിയില്‍ നിന്ന് പുറത്താക്കി.പഞ്ചാബ് സാംസ്‌കാരിക മന്ത്രിയായിരുന്ന  ഫയാസുല്‍ ഹസന്‍ ചൗഹാന്റെ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ രാജി വെയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് പാര്‍ട്ടി മന്ത്രിയെ പുറത്താക്കിയെന്ന് അറിയിച്ചത്.

അതേ സമയം ഫയാസുല്‍ ഹസന്‍ ചൗഹാന്‍ മുഖ്യമന്ത്രി ഉസ്മാന്‍ ബുസ്ദാറിന് രാജി നല്‍കിയെന്നാണ് ഡോ.ഷഹബാസ് ഗില്‍ അറിയിച്ചത്. സംഭവം വിവാദമായതോടെ ഫയാസുല്‍ ഹസന്‍ ചൗഹാന്‍ മാപ്പ് പറഞ്ഞിരുന്നു. പക്ഷേ പ്രതിഷേധം ശക്തമായതോടെ അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.

“ഹിന്ദുക്കള്‍ എല്ലാവരും ഗോമൂത്രം കുടിക്കുന്നവരാണെന്ന്” പരാമര്‍ശം ഉന്നയിച്ച പാക് മന്ത്രിയും തെഹ്രീക് ഇ ഇന്‍സാഫ് നേതാവുമായ ഫയാസുല്‍ ഹസന്‍ ചൗഹാന്‍ കഴിഞ്ഞ മാസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

“തങ്ങള്‍ മുസ്ലിങ്ങളാണ്. മൗലാന അലിയുടെ ധൈര്യത്തിന്റെ കൊടിയാണ് തങ്ങള്‍ക്കുളളതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. ആ കൊടി ഹിന്ദുക്കള്‍ക്ക് ഇല്ല. അതുകൊണ്ട് തങ്ങളെക്കാള്‍ കരുത്ത് ഉണ്ടെന്ന് കരുതി പ്രവര്‍ത്തിക്കേണ്ട.ഹിന്ദുക്കള്‍ വിഗ്രഹാരാധകരാണെന്നും ചൗഹാന്‍ പറഞ്ഞിരുന്നു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള അതിര്‍ത്തിയിലെ പ്രശ്‌നങ്ങളുടെ സാഹചര്യത്തിലാണ് ചൗഹാന്‍ ഈ പരാമര്‍ശം നടത്തിയത്. പാക്കിസ്ഥാനുവേണ്ടി ഇവിടെയുളള ഹിന്ദുക്കളും ത്യാഗം സഹിച്ചിട്ടുണ്ട്. വേറെ ഒരാളുടെ മതത്തെ പരിഹസിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ചൗഹാനെ വിമര്‍ശിച്ചുകൊണ്ട് മനുഷ്യാവകാശ മന്ത്രി ഷിരീന്‍ മസാരി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നല്‍കുന്നത് സഹിഷ്ണുതയുടെ സന്ദേശമാണ്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുളള പരാമര്‍ശം അനുവദിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു”.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top