Flash News

ജോസഫ് സി ജേക്കബ് ന്യൂയോര്‍ക്കില്‍ നിര്യാതനായി

March 6, 2019 , ജീമോന്‍ റാന്നി

chackന്യൂയോര്‍ക്ക്: തിരുവല്ല വേങ്ങല്‍ മണപ്പറമ്പില്‍ മാങ്ങാമഠത്തില്‍ ജോസഫ് സി ജേക്കബ് (കുഞ്ഞൂഞ്ഞ്  73) ന്യൂയോര്‍ക്കില്‍ നിര്യാതനായി. പരേതന്റെ ഭാര്യ മേരി ജോസഫ് നീണ്ടൂര്‍ പെരുമപ്പാടം കുടുംബാംഗമാണ്.

ദീര്‍ഘനാളുകളായി കുടുംബസമേതം ന്യൂയോര്‍ക്ക് യോങ്കേഴ്‌സില്‍ താമസിച്ചിരുന്ന പരേതന്‍ മുന്‍ ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥനാണ്.

മക്കള്‍: ലിജോ, ലീന, ലിസ്റ്റി (മൂവരും ന്യൂയോര്‍ക്ക്).

മരുമക്കള്‍ : വിനു കോശി, അജു ഡാനിയേല്‍, മൈക്കിള്‍ പ്രൈസ് (എല്ലാവരും ന്യൂയോര്‍ക്ക്).

കൊച്ചുമക്കള്‍: അലക്‌സിസ്, ജെയ്ക്ക്, ലിയാ, അലന്‍, ആരണ്‍, ഓസ്റ്റിന്‍, ഇസബെല്ലാ

പൊതുദര്‍ശനം: മാര്‍ച്ച് 7 വ്യാഴാഴ്ച വൈകീട്ട് 5:00 മണി മുതല്‍ 9:00 മണി വരെ ന്യൂയോര്‍ക്ക് യോങ്കേഴ്സ് സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തില്‍ (34, Morris St, Yonkers, NY 10705).

സംസ്‌കാര ശുശ്രൂഷകള്‍: മാര്‍ച്ച് 8 വെള്ളിയാഴ്ച രാവിലെ 9:00 മണിക്ക് യോങ്കേഴ്സ് സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നതും തുടര്‍ന്ന് മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ (50, Jackson Ave, Hastings on Hudson, NY 10706) സംസ്‌ക്കരിക്കുന്നതുമാണ്.

ശുശ്രൂഷകള്‍ sojimediausa.com/live ല്‍ തത്സമയം കാണാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വിനു 914 409 6683, അജു 914 255 8478.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top