Flash News

പാക്കിസ്താനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ബോംബിട്ടു എന്ന വാദം പൊളിയുന്നു; സാറ്റലൈറ്റ് ഉപഗ്രഹം വഴി എടുത്ത ചിത്രങ്ങള്‍ റോയിട്ടേഴ്സ് പുറത്തു വിട്ടു

March 6, 2019

newsrupt_2019-03_3450e0a8-2c09-48b3-9f57-cb789ba73565_Jabba_featured_696x392പുല്‍‌വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന പാക്കിസ്താനിലെ ബാലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ജെയ്ഷെ-ഇ-മുഹമ്മദിന്റെ പരിശീലന ക്യാമ്പ് തകര്‍ത്തുവെന്ന് അവകാശപ്പെട്ടെങ്കിലും, അതിന്റെ തെളിവുകള്‍ നല്‍കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും, വ്യോമസേന ബോംബിട്ടെന്ന് അവകാശപ്പെടുന്ന സ്ഥലം ജനവാസമില്ലാത്ത പൈന്‍ മരങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലമാണെന്ന് തെളിവുകള്‍ സഹിതം പാക്കിസ്താനും രംഗത്തു വന്നിരുന്നു. ഇന്ത്യയുടെ അവകാശവാദം നിലനില്‍ക്കുമ്പോഴും ജെയ്ഷെ-ഇ-മുഹമ്മദ് നടത്തുന്ന മദ്രസ ഇപ്പോഴും അവിടെത്തന്നെയുണ്ടെന്നും മറ്റു കെട്ടിടങ്ങളുമുണ്ടെന്നും അന്താരാഷ്ട്ര മാധ്യമമായ ‘റോയിറ്റേഴ്‌സ്’ ഉപഗ്രഹ ചിത്രങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തു.

പുല്‍വാമയില്‍ 40ലധികം സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവനെടുത്ത ആക്രമണത്തിന് ശക്തമായ മറുപടിയായി ഇന്ത്യ പാകിസ്താനില്‍ കടന്നു കയറി ആക്രമണം നടത്തിയെന്നും, പാക് അധീന കശ്മീരിലെയും പാകിസ്താനിലേയും സായുധ താവളം ആക്രമിച്ചെന്നും കശ്മീരിനപ്പുറത്തെ സായുധ കേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ത്തുവെന്നുമാണ് വിദേശകാര്യ സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തതെന്നും ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് താവളമുള്‍പ്പടെ മൂന്നിടങ്ങളിലാണ് ആക്രമണം നടന്നതെന്നും നിയന്ത്രണ രേഖക്ക് അപ്പുറത്തുള്ള ബാലാകോട്ട്, ചക്കോത്തി, മുസാഫറാബാദ് എന്നിവിടങ്ങളിലെ സായുധ കേന്ദ്രങ്ങളും ജയ്‌ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂമുകളും ഇന്ത്യന്‍ വ്യോമസേന തകര്‍ത്തുവെന്നും 1000 കിലോ സ്‌ഫോടകവസ്തുക്കളാണ് താവളങ്ങളില്‍ ഇന്ത്യ വര്‍ഷിച്ചതെന്നും, മുന്നോറോളം പേരെ വധിച്ചുവെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചിരുന്നു.

വ്യോമാക്രമണം നടന്ന് ആറ് ദിവസത്തിന് ശേഷം മാര്‍ച്ച് 4ന് സാന്‍ഫ്രാന്‍സിസ്‌കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്ലാനറ്റ് ലാബ് ഇങ്ക് എന്ന സ്വകാര്യ സാറ്റലൈറ്റ് ഓപ്പറേറ്റര്‍ എടുത്ത ചിത്രങ്ങളാണ് റോയിറ്റേഴ്‌സ് പുറത്തു വിട്ടിരിക്കുന്നത്. ആക്രമണം നടന്ന സ്ഥലത്ത് ഇപ്പോഴും ആറ് കെട്ടിടങ്ങള്‍ ഉണ്ടെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.

2018 ഏപ്രിലില്‍ ഇതേ കമ്പനി എടുത്ത അതേ സ്ഥലത്തെ സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യാസമൊന്നുമില്ലാതെ തന്നെയാണ് പുതിയ ചിത്രങ്ങളും കാണപ്പെടുന്നത്. ആക്രമണത്തില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂര തകര്‍ന്നതായോ, മതിലുകള്‍ ഇടിഞ്ഞതായോ മരങ്ങള്‍ തകര്‍ന്നു വീണതായോ ഒന്നും ചിത്രങ്ങളില്‍ അടയാളമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം നടത്തിയെന്നും 250 ഓളം ഭീകരരെ വധിച്ചുവെന്നുമുള്ള പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും അവകാശവാദത്തിന് നേരത്തെ സംശയമുന്നയിച്ച പ്രതിപക്ഷ കക്ഷികളുടെ ആരോപണത്തിന് ശക്തി പകരുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

വ്യോമാക്രമണത്തില്‍ ക്യാമ്പ് തകര്‍ന്നതിനും ആളുകള്‍ കൊല്ലപ്പെട്ടതിനും യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നായിരുന്നു മുന്‍പും ബാലാകോട്ട് സന്ദര്‍ശിച്ച റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പ്രദേശത്ത് വലിയ തോതിലുള്ള സ്ഫോടനമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ബോംബ് മരങ്ങളിലാണ് പതിച്ചതെന്നുമായിരുന്നു പ്രദേശവാസികശളുടെ പ്രതികരണം.

വ്യോമാക്രമണം നടത്തിയെന്ന് വ്യോമസേന മേധാവി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്തിയെന്നും അത് വിജയമായിരുന്നുമെന്നും മാത്രമാണ് അതിനെകുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുന്നയിച്ച 250 ഓളം ഭീകരരെ വധിച്ചുവെന്ന അവകാശവാദത്തില്‍ വ്യോമസേന മരിച്ചവരുടെ എണ്ണമെടുക്കാറില്ലെന്നും അതിനെ കുറിച്ച് സര്‍ക്കാരാണ് പറയുകയെന്നുമാണ് വ്യോമസേന മേധാവി ബിഎസ് ധനോവ അറിയിച്ചത്.

ഒദ്യോഗികമായി പ്രധാനമന്ത്രിയോ മറ്റ് സര്‍ക്കാര്‍ വൃത്തങ്ങളോ സ്ഥിരീകരിക്കാത്ത കണക്കാണ് 250ലധികം പേര്‍ കൊല്ലപ്പെട്ടുവെന്നത്. ഇന്ത്യന്‍ മാധ്യമങ്ങള്‍ 300-350 പേര്‍ വരെ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പ്രദേശവാസികള്‍ അടക്കം ആക്രമണ വാര്‍ത്ത തള്ളിയെന്നായിരുന്നു അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബാലാകോട്ടില്‍ നടന്ന വ്യോമാക്രമണത്തില്‍ വനം നശിക്കപ്പെട്ടു എന്ന് കാണിച്ച് ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്താന്‍ ഇന്ത്യക്കെതിരെ പരാതിയും നല്‍കിയിരുന്നു.

വ്യോമാക്രമണവും കൊല്ലപ്പെട്ടവരുടെ എണ്ണവും ബിജെപി പ്രചരണായുധമായി ഉപയോഗിച്ചു തുടങ്ങിയ സാഹചര്യത്തില്‍ തെളിവുകള്‍ പുറത്തു വിടാന്‍ പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെളിവ് ചോദിക്കുന്നത് സൈന്യത്തെ അപമാനിക്കുന്നതാണ് എന്ന് പറഞ്ഞായിരുന്നു മോഡി അടക്കമുള്ള നേതാക്കള്‍ തിരിച്ചടിച്ചത്.

തെളിവ് ചോദിക്കുന്ന പ്രതിപക്ഷത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നുവെന്ന് അമിത് ഷാ പറഞ്ഞപ്പോള്‍ ബാലാകോട്ടില്‍ ആക്രമണത്തിനു ശേഷം പ്രതിപക്ഷം നടത്തിയ പ്രസ്താവനകള്‍ പാകിസ്താനെയാണ് സന്തോഷിപ്പിച്ചതെന്നാണ് മോഡിയുടെ പ്രതികരണം.

ബാലാകോട്ട് ഉപയോഗിച്ചത് ലേസര്‍ ബോംബുകള്‍ ഇത് കെട്ടിടങ്ങളുടെ അകത്ത് കൃത്യമായ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വ്യോമാക്രമണത്തിലൂടെ ഇന്ത്യ തകര്‍ത്ത ബാലാകോട്ടിലെ മദ്രസാ കെട്ടിടം ഇപ്പോഴും നിലനില്‍ക്കുന്നു എന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.

എന്നാല്‍ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കയാണ് ഇന്ത്യന്‍ സുരക്ഷാ കേന്ദ്രങ്ങള്‍. ബാലാകോട്ടില്‍ ഉപയോഗിച്ചത് ലേസര്‍ ബോംബുകള്‍ ആണെന്നും ഇത് കെട്ടിടങ്ങളുടെ അകത്ത് കൃത്യമായ നാശനഷ്ടമുണ്ടാക്കിയെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ പ്രതികരിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.എസ് 2000 വിഭാഗത്തില്‍ പെടുന്ന ഇത്തരം ലേസര്‍ ബോംബുകള്‍ ലക്ഷ്യസ്ഥാനത്ത് നുഴഞ്ഞ് കയറി ഉള്ളില്‍ സ്‌ഫോടനം നടത്താന്‍ ശേഷിയുള്ളവയാണ്.

ഫെബ്രുവരി 26ന് നടന്ന വ്യോമാക്രമണത്തെ കുറിച്ച് സര്‍ക്കാര്‍ കൃത്യമായ വിവരം നല്‍കിയിരുന്നു.അതെ സമയം ഇന്ത്യ ബോംബ് ഇട്ടത് ആള്‍താമസമില്ലാത്ത വനത്തിലാണെന്നും ഓപ്പറേഷന്‍ പരാജയമാണെന്നുമാണെന്നായിരുന്നു പാകിസ്താന്റെ അവകാശവാദം.വ്യോമാക്രമണം നടത്തുകയണ് തങ്ങളുടെ ലക്ഷ്യമെന്നും മരിച്ചവരുടെ കണക്കെടുപ്പ് തങ്ങളുടെ ജോലിയല്ലെന്നുമായിരുന്നു വ്യോമസേനയുടെ നിലപാട്. ആവശ്യമായ തെളിവുകള്‍ തങ്ങള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും വ്യോമസേന തലവന്‍ വ്യക്തമാക്കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top