Flash News

ഇന്നത്തെ നക്ഷത്ര ഫലം (07 മാര്‍ച്ച് 2019)

March 7, 2019

20130528112324_51a42333ba9b7അശ്വതി : കഴിഞ്ഞ വര്‍ഷം തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാൻ സാധിക്കും. ഉദ്ദേശിച്ച വിഷയത്തില്‍ ഉപരി പഠനത്തിന് പ്രവേശനം ലഭിക്കും. ഔദ്യോഗികമായി സ്ഥാനക്കയറ്റവും സ്ഥാന മാറ്റവും ഉണ്ടാകും.

ഭരണി : മേലധികാരിയുടെയും സഹപ്രവര്‍ത്തകരുടേയും ജോലികൂടി ചെയ്തു തീര്‍ക്കേണ്ടതായ സാഹചര്യങ്ങള്‍ ഉണ്ടാകും. പുതിയ ഭരണപരിഷ്ക്കാരങ്ങള്‍ ആവിഷ്ക്കരിക്കുമെങ്കിലും പ്രതീക്ഷിച്ച അനുഭവഫലം ഉണ്ടാവില്ല.

കാര്‍ത്തിക : ഏറ്റെടുത്ത ദൗത്യം നിര്‍വഹിക്കാൻ അഹോരാത്രം പ്രവര്‍ത്തിക്കും. മേലധികാരി തുടങ്ങിവെച്ച കര്‍മപദ്ധതികള്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്തി പിന്‍തുടരുാൻതയാറാകും.

രോഹിണി : വിദഗ്ധചികിത്സകളാലും ചിട്ടയോടുകൂടിയ ദിനചര്യക്രമത്താലും ആരോഗ്യം നിലനിര്‍ത്താൻ സാധിക്കും. വിദ്യാർഥികള്‍ക്ക് വിപരീത സാഹചര്യങ്ങള്‍ വന്നു ചേരുമെങ്കിലും ഈശ്വരപ്രാർഥനകളാല്‍ അനുകൂലഫലങ്ങള്‍ കണ്ടുതുടങ്ങും.

മകയിരം : അവസരങ്ങള്‍ വിനിയോഗിക്കാൻ അശ്രാന്തപരിശ്രമം വേണ്ടിവരും. സാഹചര്യങ്ങള്‍ക്കനുസരിച്ച് ലളിതമായ ജീവിതം നയിക്കാൻ തയാറാകും. സാമ്പത്തിക സ്ഥിതിവിശേഷങ്ങള്‍ക്ക് വിപരീത ഫലം അനുഭവപ്പെടും.

തിരുവാതിര : അശ്രാന്ത പരിശ്രമത്താല്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഏറെക്കുറെ സഫലമാകും. വരവും ചെലവും തുല്യമായിരിക്കുന്നതിനാല്‍ അത്യാവശ്യത്തിന് കടം വാങ്ങേണ്ടതായി വരും.

പുണര്‍തം : തൊഴില്‍ മേഖലകളിലുളള ക്ഷയാവസ്ഥകള്‍ പരിഹരിക്കാൻ അഹോരാത്രം പ്രവര്‍ത്തനം വേണ്ടിവരും. പുതിയ സംരംഭങ്ങളെപ്പറ്റി പുനരാലോചിക്കുമെങ്കിലും ആത്മവിശ്വാസക്കുറവിനാല്‍ പിന്മാറും.

പൂയം : വിദൂരപഠനത്തിന് പ്രവേശനം ലഭിക്കുമെങ്കിലും സാമ്പത്തിക ആവശ്യത്തിന് ധനകാര്യസ്ഥാപനത്തെ ആശ്രയിക്കേണ്ടതായിവരും. പുനഃ പരീക്ഷയില്‍ വിജയമുണ്ടാകും.

ആയില്യം : ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും. സ്വപ്നസാക്ഷാല്‍ക്കാരത്താല്‍ ആത്മ നിര്‍വൃതിയുണ്ടാകും. ആത്മവിശ്വാസം വര്‍ധിക്കും.

മകം : ഉദ്യോഗത്തില്‍ ഉയര്‍ച്ചയും സ്ഥാനമാറ്റവും ഉണ്ടാകും. വെല്ലുവിളികളെ നേരിടാനുളള ആത്മവിശ്വാസമുണ്ടാകും. ഈശ്വരപ്രാർഥനകളാല്‍ ആഗ്രഹസാഫല്യമുണ്ടാകും.

പൂരം : ആത്മവിശ്വാസക്കുറവിനാല്‍ അറിവുള്ള വിഷയങ്ങളാണെങ്കിലും അവതരിപ്പി ക്കാൻ സാധിക്കുകയില്ല. വിദ്യാർഥികള്‍ക്ക് അലസതയും ഉദാസീന മനോഭാവവും വര്‍ധിക്കും.

ഉത്രം : സ്വയംഭരണാധികാരം ലഭിക്കും. വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നിഷ്കര്‍ഷയോടുകൂടി പൂര്‍ത്തീകരിക്കും. ആത്മധൈര്യവും കാര്യനിര്‍വഹണശക്തിയും വര്‍ധിക്കും.

അത്തം : ആരോഗ്യക്കുറവിനാല്‍ പലപ്പോഴും വിദഗ്ധ ചികിത്സവേണ്ടിവരും. സാഹചര്യങ്ങള്‍ക്കനുസരിച്ച് ആത്മനിയന്ത്രണം ആര്‍ജ്ജിക്കും. വ്യക്തിതാല്പര്യം പരമാവധി പ്രവര്‍ത്തനതലത്തില്‍ കൊണ്ടുവരും.

ചിത്ര : പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് പരിചയസമ്പന്നരുടെ നിര്‍ദേശം സ്വീകരിക്കും. അധികൃതരുടെ പ്രീതി നിമിത്തം സ്ഥാനക്കയറ്റമുണ്ടാകും. അവിചാരിതമായി പരീക്ഷയില്‍ പരാജയമുണ്ടാകും.

ചോതി : വിദഗ്ധ നിര്‍ദ്ദേശം തേടി സുവ്യക്തമായ കര്‍മപദ്ധതി തുടങ്ങും. ഭയഭക്തി ബഹുമാനത്തോടുകൂടി ചെയ്യുന്നതെല്ലാം വിജയം കൈവരിക്കും. അപര്യാപ്തതകള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്നതിനാല്‍ അബദ്ധങ്ങള്‍ ഒഴിവാകും.

വിശാഖം : വര്‍ഷങ്ങളായി അനുഭവിച്ചു വരുന്ന ദുരിതങ്ങള്‍ക്ക് ആശ്വാസമുണ്ടാകും. ഭൗതിക ചിന്തകള്‍ ഉപേക്ഷിച്ച് ആധ്യാത്മിക ചിന്തകളില്‍ ആത്മസംതൃപ്തി കണ്ടെത്തും. നിര്‍ത്തിവെച്ച പാഠ്യപദ്ധതികള്‍ പുനരാരംഭിക്കും.

അനിഴം : ഉദാസീന മനോഭാവം ഉപേക്ഷിച്ച് ഊര്‍ജസ്വലതയോടുകൂടി പ്രവര്‍ത്തിച്ചാല്‍ തൊഴില്‍പരമായ അനിഷ്ടങ്ങള്‍ ഏറെക്കുറെ തരണം ചെയും. നിലനില്പിന്നാധാരമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും.

തൃക്കേട്ട : സ്വയം ഭരണാധികാരം ലഭിച്ചതിനാല്‍ ആത്മാർഥമായി പ്രവര്‍ത്തിക്കാൻ തയാറാകും. സകല സൗകര്യങ്ങളോടുകൂടിയ ഗൃഹം വാങ്ങി താമസിച്ചുതുടങ്ങും. ആഗ്രഹിക്കുന്നതിലുപരിയായി അനുഭവ പ്രാപ്തികൈവരും.

മൂലം : ആരോഗ്യം തൃപ്തികരമായിരിക്കും. ചികിത്സ ഫലിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും. ഭാവനകള്‍ യാഥാർഥ്യമാകും.

പൂരാടം : പഠിച്ചവിഷയത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. നിരവധികാര്യങ്ങള്‍ നിഷ്കര്‍ഷയോടുകൂടി ചെയ്തുതീര്‍ക്കും. നിര്‍ത്തിവെച്ച കര്‍മപദ്ധതികള്‍ പുനരാരംഭിക്കും.

ഉത്രാടം : പ്രവര്‍ത്തനമേഖലകളില്‍ കഠിനാധ്വാനത്താല്‍ മാത്രമെ അനുകൂലഫലം ഉണ്ടാവുകയുളളൂ. വ്യവസായവ്യാപാരങ്ങള്‍ പുനരുദ്ധീകരിക്കാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. നിലനില്പിന്നാധാരമായ ഉദ്യോഗം ലഭിക്കും.

തിരുവോണം : കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ബന്ധുസഹായവും ഉണ്ടാകും. കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വാത്മനാ സഹകരിക്കും.

അവിട്ടം : ആത്മവിശ്വാസത്തോടുകൂടി പുതിയ ഭരണസംവിധാനം അവലംബിക്കും. വിദേശയാത്ര സഫലമാകും. മാതാപിതാക്കളെ അനുസരിക്കുന്നതില്‍ ആത്മസംതൃപ്തിയുണ്ടാകും.

ചതയം : ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം, തൊഴില്‍മേഖലകളില്‍ അഭ്യുന്നതി വ്യാപാര വ്യവസായ മേഖലകളില്‍ പുരോഗതി തുടങ്ങിയവയും സാമ്പത്തികമായി പ്രതീക്ഷിച്ചതിലുപരി നീക്കിയിരിപ്പും ഉണ്ടാകും.

പൂരോരുട്ടാതി : വിദഗ്ധ ചികിത്സകളാല്‍ രോഗശമനവും ആരോഗ്യവും ഉണ്ടാകും. സമത്വ ഭാവന സര്‍വാദരങ്ങള്‍ക്കും, സല്‍കീര്‍ത്തിക്കും, സജ്ജന പ്രീതിക്കും വഴിയൊരുക്കും.

ഉത്രട്ടാതി : ആഗ്രഹിച്ചവിഷയത്തില്‍ ഉപരിപഠനത്തിനു ചേരാൻ സാധിക്കും. പ്രവര്‍ത്തനതലങ്ങളില്‍ പ്രതീക്ഷിച്ചതിലുപരി പുരോഗതിയും സാമ്പത്തിക നേട്ടവും കൈവരും. ജീവിതനിലവാരം വര്‍ധിച്ചതിനാല്‍ കൂടുതല്‍ സൗകര്യവും വിസ്തൃതിയുമുളള ഗൃഹം വാങ്ങി താമസമാക്കും.

രേവതി : തൊഴില്‍ മേഖലകളില്‍ ഉത്തരവാദിത്ത്വവും സമര്‍ദവും വര്‍ധിക്കും. മേലധികാരി തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പിന്‍തുടരുന്നത് അനുഭവ പ്രാപ്തിയ്ക്ക് വഴിയൊരു ക്കും. കയറ്റുമതി വ്യാപാരം പുനരാരംഭിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top