Flash News

യൂത്ത് ഇന്ത്യ റിയാദ് ഇന്റര്‍ ക്ലബ്‌ ഫെസ്റ്റ് സംഘടിപ്പിച്ചു

March 7, 2019 , ഫിറോസ് പുതുക്കോട്

murabba sanaya teamയൂത്ത് ഇന്ത്യ റിയാദ് ഇന്റര്‍ ക്ലബ്‌ ഫെസ്റ്റ് സംഘടിപ്പിച്ചു. യൂത്ത് ഇന്ത്യ സര്‍ക്കിളിനു കീഴില്‍ രൂപീകരിച്ച എട്ടു ക്ലബുകളില്‍ നിന്നായി ഇരുനൂറോളം പേര്‍ വിവിധ കായിക ഇനങ്ങളില്‍ മത്സരിച്ചു. റിയാദിലെ തുമാമ റോഡിലെ ഇസ്തിറാഹയില്‍ വെച്ചാണ് മത്സരങ്ങള്‍ നടന്നത്.

മുറബ്ബ – സനയ ടീം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും റൌദ ടീം റണ്ണറപ്പ് ട്രോഫിയും കരസ്തമാക്കി. സെവന്‍സ് ഫുട്ബോളില്‍ ഗുറാബി ക്ലബ്ബ് വിജയികളായി. ക്രിക്കറ്റ്, വോളിബോള്‍, വടംവലി, പഞ്ചഗുസ്തി, ഷോട്ട്പുട്ട്, കാരംസ്, ചെസ്സ്, വാട്ടര്‍ ഫില്ലിംഗ്, ഫിറ്റ്നസ് ഫ്രീക്ക്, സ്വിമ്മിംഗ്, ബാള്‍ ഫില്ലിംഗ്, ഡ്രം ഡ്രൈവ്, തുടങ്ങിയ ഇനങ്ങളിലും മത്സരങ്ങള്‍ നടന്നു.

വൈകീട്ട് നടന്ന മാര്‍ച്ച് പാസ്റ്റില്‍ റൌദ ടീം ഒന്നാമതായി. തനിമ സെന്‍ട്രല്‍ പ്രോവിന്‍സ് പ്രസിഡന്റ് അസ്ഹര്‍ പുള്ളിയില്‍, നോര്‍ത്ത് സോണ്‍ പ്രസിഡന്റ് താജുദ്ദീന്‍ ഓമശ്ശേരി, അബ്ദുല്‍ ലത്തീഫ് ഓമശ്ശേരി, സലീം മാഹി, തൗഫീഖ് റഹ്മാന്‍ എന്നിവര്‍ മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ചു. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ മുറബ്ബ – സനയ ടീമിന് തനിമ നോര്‍ത്ത് സോണല്‍ പ്രസിഡന്റ് താജുദ്ദീന്‍ ഓമശ്ശേരി ട്രോഫി സമ്മാനിച്ചു.

നൗഷാദ്, ഷഹദാന്‍, റഹ്മത്ത് തിരുത്തിയാട്, സിദ്ധീഖ് പൂക്കോട്ടുര്‍, ഇക്ബാല്‍ കാരന്തൂര്‍, സമീര്‍ എമിറേറ്റ്സ്, ഉമ്മര്‍ കോഴിശ്ശേരി, അബ്ദുറഹ്മാന്‍ ഓലയാന്‍, സലീം മാഹി, അഹ്മദ് കുട്ടി, ബഷീര്‍ കിഴിശ്ശേരി, സലീം ബാബു, എഞ്ചി. അബ്ദുറഹ്മാന്‍, ലത്തീഫ് ഓമശ്ശേരി എന്നിവര്‍ വിവിധ മത്സരങ്ങള്‍ നിയന്ത്രിച്ചു.

അസ്ഹര്‍ പുള്ളിയില്‍, താജുദ്ധീന്‍ ഓമശ്ശേരി, സദറുദീന്‍ കിഴ്ശ്ശേരി, അംജദ്, ബഷീര്‍ രാമപുരം, നൗഷാദ് എടവനക്കാട്, സകരിയ പനക്കല്‍, റഫീഖ് ഹാര, അയ്യൂബ്, സിദ്ധീഖ് ബിന്‍ ജമാല്‍, സമീഉള്ള, ഖലീല്‍ അബ്ദുല്ല, സലീം മുറബ്ബ, അജ്മല്‍ താഴത്ത്, മുസ്തഫ, അഫ്സല്‍, ഹിഷാം, അന്‍സീം, നബീല്‍ പാഴൂര്‍, മുഹ്സിന്‍, തൗഫീഖ് റഹ്മാന്‍, ലബീബ്, ഷാനിദ് അലി, നബീല്‍ ഹസന്‍ എന്നിവര്‍ ഇന്റര്‍ ക്ലബ്‌ ഫെസ്റ്റിന് നേതൃത്വം നല്‍കി.

അസിസ്, ശിഹാബ് കോട്ടയം, ശിഹാബ് കുണ്ടൂര്‍, അഷ്ക്കര്‍ അലി, അഷറഫ് കൊടിയത്തൂര്‍ എന്നിവര്‍ ഭക്ഷണം ഒരുക്കി.

21 22 23 25 26 27

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top