Flash News

ഫ്രറ്റേണിറ്റി മൂവ്മെന്റ് നാഷണല്‍ ജനറല്‍ കൗണ്‍സില്‍: സ്വാഗത സംഘം രൂപീകരിച്ചു

March 7, 2019 , കെ.എം. സാബിര്‍ അഹ്സന്‍

downloadതിരുവനന്തപുരം: ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ ജനറല്‍ കൗണ്‍സില്‍ മാര്‍ച്ച് 9,10 ദിനങ്ങളില്‍ തിരുവനന്തപുരം മിത്ര നികേതനില്‍ നടക്കും. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിമാരായ ഷീമ മുഹ്സിന്‍, കെ.അംബുജാക്ഷന്‍, എഫ്.ഐ.ടി.യു ദേശീയ പ്രസിഡന്റ് സുബ്രമണി അറുമുഖം, ഫ്രറ്റേണിറ്റി ദേശീയ പ്രസിഡന്റ് അന്‍സര്‍ അബൂബക്കര്‍ എന്നിവര്‍ പങ്കെടുക്കും. പരിപാടിയില്‍ 20l9-21 പ്രവര്‍ത്തന കാലയളവിലേക്കുള്ള ഫ്രറ്റേണിറ്റി ദേശീയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എന്‍.എം അന്‍സാരി ചെയര്‍മാനും ഫ്രറ്റേണിറ്റി ദേശീയ വൈസ് പ്രസിഡന്റ് ജിനമിത്ര ജനറല്‍ കണ്‍വീനറുമായി പരിപാടിയുടെ സ്വാഗത സംഘം രൂപീകരിച്ചു.

മറ്റു ഭാരവാഹികള്‍: അഡ്വ. അനില്‍കുമാര്‍ (വൈസ് ചെയര്‍), കെ.എം ഷഫ്രിന്‍ (കണ്‍വീനര്‍), ആദില്‍ എ (അസി. കണ്‍വീനര്‍), ഷറഫുദ്ദീന്‍ കമലേശ്വരം (പ്രചരണം), ബിലാല്‍ (ഹാള്‍, സ്റ്റേജ് ), കെ.വി. സഫീര്‍ ഷാ (മീഡിയ), ശരീഫ് എം. എച്ച് (ഭക്ഷണം), സൈനുദ്ദീന്‍ മംഗലപുരം (താമസം), ഗഫൂര്‍ (അതിഥികള്‍), ഷാഹിന്‍ തന്‍സീര്‍ (ഗതാഗതം), ബഷീര്‍ വഞ്ചിയൂര്‍ (വളണ്ടിയര്‍).

മാര്‍ച്ച് 10 ന് വൈകീട്ട് 4 മണിക്ക് ഫ്രറ്റേണിറ്റി ദേശീയ, സംസ്ഥാന നേതാക്കളുടെ പ്രഖ്യാപന സമ്മേളനം തൈക്കാട് ഭാരത് ഭവനില്‍ നടക്കും. വെല്‍ഫെയര്‍ പാർട്ടി, ഫ്രറ്റേണിറ്റി ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top