Flash News

കെഎച്ച്എന്‍എ വനിതാ ഫോറം – ജ്വാല: സിനു, ഗീത, ദീപ്തി ഭാരവാഹികള്‍

March 7, 2019 , ശ്രീകുമാര്‍ പി

Newsimg1_35873645ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വെന്‍ഷന്‍ വനിതാ ഫോറം (ജ്വാല) ഭാരവാഹികളായി സിനു നായര്‍ (ചെയര്‍ പേഴ്‌സന്‍ ), ഡോ. ഗീത നായര്‍ ( കോ ചെയര്‍), ദീപ്തി നായര്‍ (നാഷണല്‍ കോര്‍ഡിനേറ്റര്‍) എന്നിവരെ നാമനിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ. രേഖാ മേനോന്‍ അറിയിച്ചു.

നായര്‍ സൊസൈറ്റി ഓഫ് ഡലവയര്‍ വാലി ഫിലാഡല്‍ഫിയ യുടെ പ്രസിഡന്റായ സിനു നായര്‍ മികച്ച സംഘാടകയാണ് . എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റാണ്.

ഡിടോയിറ്റ് കെ.എച്ച് എന്‍ എ കണ്‍വന്‍ഷനില്‍ സജീവമായി പങ്കെടുത്ത സിനു കഴിഞ്ഞ വര്‍ഷം ചിക്കാഗോയില്‍ നടന്ന എന്‍എസ്എസ് കണ്‍വന്‍ഷന്റെ സാംസ്കാരിക പരിപാടികളുടെ ഭാഗമായി പ്രവര്‍ത്തിച്ചു. സാമൂഹ്യ തിരുവാതിരയുടെ സംയോജകയായിരുന്നു. ചങ്ങനാശ്ശേരി സ്വദേശിയായ സിനു 17 വര്‍ഷമായി ഫിലാഡല്‍ഫിയയിലാണ് താമസം . സതീഷ് ബാബു നായര്‍ ഭര്‍ത്താവ്. ഗൗരിയും ഗായത്രിയും മക്കള്‍.

ഡിട്രോയിറ്റിലെ പ്രമുഖ ശിശുരോഗ വിദഗ്ദയായ ഡോ. ഗീതാ നായര്‍ കലാ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സംഘടനാപ്രവര്‍ത്തനങ്ങളിലും സജീവമാണ്. ഡോക്ടര്‍മാരുടെ സംഘടനയായ മിഷിഗണ്‍ ഫിസിഷ്യന്‌സ് ഓഫ് ഇന്ത്യന്‍ ഒര്‍ജിന്‍, അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് , കെ എച്ച് എന്‍ എ മിഷിഗണ്‍ ചാപ്റ്റര്‍ എന്നിവയില്‍ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

കെ എച്ച് എന്‍ എ റീജണല്‍ വൈസ് പ്രസിഡന്റായിരുന്ന ഡോ. ഗീത നായര്‍ കേരള ഭജന്‍ സംഘത്തിന്റെ സംയോജകയാണ്. യോഗയും സംഗീതവും വായനയും യാത്രയും ഏറെ ഇഷ്ടപ്പെടുന്ന ഡോ. ഗീത സനാതന ധര്‍മ്മത്തില്‍ അടിയുറച്ചു വിശ്വസിക്കുകയും നിത്യജീവിതത്തില്‍ ഭഗവത് ഗീതയെ വഴികാട്ടിയായി കാണുകയും ചെയ്യുന്നു. പാലക്കാട് സ്വദേശിയായ ഗീതയുടെ ഭര്‍ത്താവ് മുരളി. വിലാസും അഞ്ജനയും മക്കള്‍.

ഒന്നര പതിറ്റാണ്ടിലേറെയായി ന്യൂജഴ്‌സിയില്‍ താമസിക്കുന്ന ദീപ്തി നായര്‍ കേരള അസോസിയേഷന്‍ ഓഫ് ന്യൂജഴ്‌സിയില്‍ 2003 മുതല്‍ സജീവ പ്രവര്‍ത്തകയാണ്. ഇപ്പോള്‍ സംഘടനയുടെ വൈസ് പ്രസിഡന്റായ ദീപ്തി ജനറല്‍ സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. അഞ്ചു തവണ കള്‍ച്ചറല്‍ സെക്രട്ടറിയായിരുന്നു. 2018 ഫോമ ചിക്കാഗോ കണ്‍വന്‍ഷന്‍ വനിതാ രത്‌നം പരിപാടിയുടെ ജൂറി ആയും പ്രവര്‍ത്തിച്ചു. 2019 മിത്രാസ് മൂവി ഫെസ്റ്റിവല്‍ അധ്യക്ഷയാണ്. ദുബായില്‍ ജനിച്ച് വളര്‍ന്ന പാലക്കാട് സ്വദേശിയായ ദീപ്തി ന്യൂജഴ്‌സിയിലെ പ്രിന്‍സ്റ്റ്ണിലാണ് താമസം. സത്യന്‍ നായര്‍ ഭര്‍ത്താവ്. റിയ നായര്‍ മകള്‍.

അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വന്‍ഷന്‍ ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്‌സി ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് നടക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.namaha.org സന്ദര്‍ശിക്കുക.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top