Flash News

ഒക്കലഹോമ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് മാര്‍ച്ച് 9 ശനിയാഴ്ച 10ന്

March 9, 2019 , പി.പി. ചെറിയാന്‍

getNewsImages (2)ഒക്കലഹോമ : ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് മാര്‍ച്ച് 9 നു ഒക്ലഹോമ ഗുരുദ്വാരയില്‍ വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിവിധ ഇന്ത്യന്‍ അസ്സോസിയേഷനുകളുടെ സഹകരണത്തോടെ ഒക്കലഹോമ ഗൃവാരയിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

2019 മാര്‍ച്ച് 9 ശനിയാഴ്ച രാവിലെ പത്തു മുതല്‍ വൈകീട്ട് 5 വരെ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട്, ഓ.സി.ഐ.കാര്‍ഡ്, പേരു പുതുക്കല്‍ തുടങ്ങിയവര്‍ക്കുള്ള പൂരിപ്പിച്ച അപേക്ഷകള്‍ പരിശോധിച്ചു നല്‍കും. ഈ അപേക്ഷകള്‍ സി.കെ.ജി.എസ്.(ഹൂസ്റ്റണ്‍) ഓഫീസിലേക്കു അയച്ചു കൊടുത്താല്‍ കാലതാമസം ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പൗരന്മാരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും ഉദ്യോഗസ്ഥര്‍ നല്‍കും.മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ആദ്യ പരിഗണന ലഭിക്കുക.കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടാവുന്നതാണ് .

Address:
4529 NW 16th St, Oklahoma Ctiy, OK 73127
Ph:4056012760


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top