Flash News

ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ ജനറല്‍ കൗണ്‍സിലിന് ഇന്ന് (ശനിയാഴ്ച) തുടക്കം

March 9, 2019 , കെ.വി. സഫീര്‍ ഷാ

downloadതിരുവനന്തപുരം: ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ ജനറല്‍ കൗണ്‍സില്‍ മാര്‍ച്ച് 9,10 (ശനി, ഞായര്‍) ദിവസങ്ങളില്‍ രോഹിത്ത് വെമുല നഗറില്‍ (മിത്ര നികേതന്‍, ഇഞ്ചിക്കല്‍) വെച്ച് നടക്കും. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സുബ്രമണി അറുമുഖം ഉദ്ഘാടനം നിര്‍വഹിക്കും. ഫ്രറ്റേണിറ്റി ദേശീയ പ്രസിഡന്റ് അന്‍സര്‍ അബൂബക്കര്‍, ദേശീയ ഭാരവാഹികളായ ജിനമിത്ര, സിഫ്‌വ, മതി അംബേദ്ക്കര്‍, റോഹീന ഖാതൂന്‍, മസീഹു സമാന്‍ അന്‍സാരി, മോഡുറാം ഹല്‍ദര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.

2019-21 പ്രവര്‍ത്തന കാലയളവിലേക്കുള്ള ദേശീയ കമ്മിറ്റിയെയും ഭാരവാഹികളെയും ജനറല്‍ കൗൺസില്‍ തെരഞ്ഞെടുക്കും. 25 സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുക്കും.

*ദേശീയ,സംസ്ഥാന ഭാരവാഹികളുടെ പ്രഖ്യാപന സമ്മേളനം*

ഞായറാഴ്ച (10/3/19) വൈകീട്ട് 4 മണിക്ക് മിത്ര നികേതനില്‍ ദേശീയ, സംസ്ഥാന ഭാരവാഹികളുടെ പ്രഖ്യാപനവും സ്വീകരണ സമ്മേളനവും നടക്കും.

ദേശീയ ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്യും.

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് എസ്. ഇര്‍ഷാദ്, ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ, ശ്രീജ നെയ്യാറ്റിന്‍കര, മഹേഷ് തോന്നക്കല്‍, സ്വാഗത സംഘം ചെയര്‍മാൻ എന്‍.എം അന്‍സാരി തുടങ്ങിയ വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി ദേശീയ – സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top