Flash News

ക്യാമ്പസുകള്‍ ഉയര്‍ത്തിയ നവരാഷ്ട്രീയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും: സുബ്രമണി അറുമുഖം

March 9, 2019 , കെ.എം. സാബിര്‍ അഹ്സന്‍

2

ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ ജനറല്‍ കൗണ്‍സില്‍ ദേശീയ ഉപദേശകസമിതിയംഗം സുബ്രഹ്മണി അറുമുഖം ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: മോദി ഭരണകാലത്തു രാജ്യത്തെ സുപ്രധാന ക്യാമ്പസുകളില്‍ നിന്നും ഉയര്‍ന്നു വന്ന രാഷ്ട്രീയ ഉണര്‍വ്വുകള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവഗണിക്കാനാകാത്ത നിര്‍ണ്ണായക ഘടകമാകുമെന്ന് ഫ്രറ്റേണിറ്റി ദേശീയ ഉപദേശക സമിതിയംഗം സുബ്രമണി അറുമുഖം. തിരുവനന്തപുരം വെസ്റ്റ് ഫോര്‍ട്ട് മിത്രാ നികേതന്‍ സിറ്റി സെന്ററില്‍ പ്രത്യേകം തയ്യാറാക്കിയ രോഹിത് വെമുല നഗറില്‍ നടക്കുന്ന ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ ജനറല്‍ കൗൺസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വിദ്യാര്‍ത്ഥി പ്രതിപക്ഷം ഉന്നയിച്ച തീക്ഷ്‌ണമായ രാഷ്ട്രീയ ചോദ്യങ്ങള്‍ സംഘ്പരിവാറിനെ നിരന്തരം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സംഘ്പരിവാര്‍ രാഷ്ട്രീയത്തോടൊപ്പം നടപ്പു പരമ്പരാഗത രാഷ്ട്രീയത്തെയും വിചാരണ ചെയ്ത വിദ്യാര്‍ത്ഥിപക്ഷ ഉണര്‍വുകള്‍ അവഗണിക്കാനാകാത്ത സാന്നിധ്യമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ജനാധിപത്യവും സാമൂഹ്യനീതിയും ഉള്ളടക്കമായിട്ടുള്ള നവരാഷ്ട്രീയ ചേരിയെ ശക്തിപ്പെടുത്താന്‍ വിദ്യാര്‍ഥി യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ് ഡോ. അന്‍സാര്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ജിനമിത്ര (കേരള), റോഹിന ഖാത്തൂന്‍ (വെസ്റ്റ് ബംഗാള്‍) സെക്രട്ടറിമാരായ മസീഹുസ്സമാന്‍ (യു.പി) മതി അംബേദ്‌കര്‍ (തമിഴ്നാട്) എന്നിവര്‍ ചര്‍ച്ചകളില്‍ ഇടപെട്ട് സംസാരിച്ചു. ജനറല്‍ സെക്രട്ടറി സിഫ്‌വ എം കെ (ജെ.എന്‍.യു) പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കേന്ദ്ര കമ്മിറ്റിയംഗം ഷംസീര്‍ ഇബ്രാഹിം, ദേശീയ-സംസ്ഥാന ഉപദേശക സമിതിയംഗങ്ങളായ കെ അംബുജാക്ഷന്‍, ഹമീദ് വാണിയമ്പലം തുടങ്ങിയവര്‍ വ്യത്യസ്ത വിഷയങ്ങളില്‍ ക്ലാസുകൾ നയിച്ചു.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന ദേശീയ ജനറല്‍ കൗൺസിലില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറിലധികം വിദ്യാര്‍ഥി-യുവജന പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്‌.

ഭാരവാഹി പ്രഖ്യാപനവും സ്വീകരണ സമ്മേളനവും ഇന്ന്

തിരുവനന്തപുരം: 2019-21 പ്രവര്‍ത്തന കാലയളവിലേക്കുള്ള ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ,സംസ്ഥാന നേതാക്കളെ ദേശീയ ജനറല്‍ കൗൺസിലിന് ശേഷം ഞായറാഴ്ച 4 മണിക്ക് മിത്ര നികേതനില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രഖ്യാപിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ ഉദ്ഘാടനവും ദേശീയ ജനറല്‍ സെക്രട്ടറി സുബ്രമണി അറുമുഖം ദേശീയ ഭാരവാഹി പ്രഖ്യാപനവും നടത്തും. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കും. ഫ്രറ്റേണിറ്റി ദേശീയ പ്രസിഡന്റ് അന്‍സര്‍ അബൂബക്കര്‍, വൈസ് പ്രസിഡന്റ് ജനമിത്ര, സംസ്ഥാന പ്രസിഡന്റ് എസ്. ഇര്‍ഷാദ്, പ്രദീപ് നെന്മാറ, ശ്രീജ നെയ്യാറ്റിന്‍കര, എന്‍.എം അന്‍സാരി, മഹേഷ് തോന്നക്കല്‍ എന്നിവര്‍ സംസാരിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top