Flash News

രാജ്യത്ത് തെരെഞ്ഞെടുപ്പ് 7 ഘട്ടമായി ; കേരളത്തില്‍ ഏപ്രില്‍ 23ന്‌

March 10, 2019

sunil-arora-1ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഏഴ് ഘട്ടമായാണ് വോട്ടെടുപ്പ്. ഒന്നാം ഘട്ടം 20 സംസ്ഥാനങ്ങള്‍- 91 സീറ്റ്, രണ്ടാം ഘട്ടം 13 സംസ്ഥാനങ്ങള്‍ 97 സീറ്റ്, മൂന്നാം ഘട്ടം 14 സംസ്ഥാനങ്ങള്‍ 115 സീറ്റ്, മൂന്നാം ഘട്ടം 9 സംസ്ഥാനങ്ങള്‍ 71സീറ്റ്, നാലാം ഘട്ടം 7 സംസ്ഥാനങ്ങള്‍ 51 സീറ്റ്, അഞ്ചാം ഘട്ടം 7സംസ്ഥാനങ്ങള്‍ 59സീറ്റ്, ആറാം ഘട്ടം 8 സംസ്ഥാനങ്ങള്‍ 59 സീറ്റ്, ഏഴാം ഘട്ടം 8സംസ്ഥാനങ്ങള്‍ 59 സീറ്റ് എന്നിങ്ങനെയാണ് ഘട്ടം തിരിഞ്ഞുള്ള തെരഞ്ഞെടുപ്പ് വിവരങ്ങള്‍.

കേരളത്തില്‍ ഏപ്രില്‍ 23 നാണ് തിരഞ്ഞെടുപ്പ്. ഏപ്രിൽ 11ന് തുടങ്ങുന്ന വോട്ടെടുപ്പ് മേയ് 19ന് അവസാനിക്കും. മെയ് 23 നാണ് വോട്ടെണ്ണല്‍. പരീക്ഷാക്കാലം ഒഴിവാക്കിയാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് പെരുമാറ്റചട്ടം നിലവില്‍ വന്നു. ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ഥികള്‍ക്ക് പ്രത്യേക മാനദണ്ഡവും ഏര്‍പ്പെടുത്തി. ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ഥികള്‍ കേസിന്‍റെ വിവരങ്ങള്‍ പത്രപരസ്യം നല്‍കി കമ്മീഷനെ അറിയിക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. ഉച്ചഭാഷിണി ഉപയോഗിക്കുന്നതും കമ്മീഷന്‍ വിലക്കി. ഈ തെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടിംഗ് മെഷീനും ഇവിഎം സംവിധാനത്തില്‍ വിവിപാറ്റ് ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ചിഹ്നത്തോടൊപ്പം ചിത്രങ്ങളും ഉള്‍പ്പെടുത്തും. വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കി.

സുതാര്യമായ തെരഞ്ഞെടുപ്പിനാണ് ലക്ഷ്യമിടുന്നതെന്ന് കമ്മീഷന്‍ പറഞ്ഞു. ലോകത്താകെ 90 കോടി വോട്ടര്‍മാര്‍ക്കായി 10 ലക്ഷം പോളിംഗ് ബൂത്തുകള്‍ തയാറാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ 8.4 കോടി പുതിയ വോട്ടര്‍മാരാണ്. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വിവി പാറ്റ് ഉണ്ടായിരിക്കും. പുതിയ വോട്ടര്‍മാര്‍ക്കുള്ള ടോള്‍ ഫ്രീ നമ്പര്‍ 1950 ആണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top