Flash News

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.സി വേണുഗോപാല്‍ ; പകരക്കാരനെ അന്വേഷിച്ച് കോണ്‍ഗ്രസ്

March 10, 2019

kc_0ന്യൂഡല്‍ഹി : ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. സംഘടനാ ചുമതലയുള്ളത് കൊണ്ടാണ് തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് വിട്ടു നില്‍ക്കുന്നതെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടുത്ത ദിവസം വരാനിരിക്കെയാണിത്.

വേണുഗോപാലിന്റെ പിന്‍മാറ്റം ആലപ്പുഴയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാകും. കഴിഞ്ഞ രണ്ട് തവണയും മികച്ച വിജയം ആലപ്പുഴയില്‍ നിന്ന് നേടാന്‍ കെ.സി വേണുഗോപാലിന് കഴിഞ്ഞിരുന്നു. ഡല്‍ഹിയില്‍ ഇരുന്ന് കൊണ്ട് ആലപ്പുഴയില്‍ മത്സരിക്കുന്നത് വോട്ടര്‍മാരോട് കാണിക്കുന്ന നീതി കേടാണെന്നും വേണുഗോപാല്‍ പറഞ്ഞു. രാജ്യത്തൊട്ടാകെയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം ഉത്തരവാദിത്വമുണ്ടെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

ramesh-1ആലപ്പുഴയിലെ സിറ്റിങ് എം.പിയാണ് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ കെ.സി വേണുഗോപാല്‍. എം. ലിജുവടക്കമുള്ളവരാണ് മണ്ഡലത്തില്‍ കെ.സി വേണുഗോപാലിന് പകരം കോണ്‍ഗ്രസ് പരിഗണനയിലുള്ളത്.അരൂര്‍ എം.എല്‍.എയായ ആരിഫാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് കാര്യമായി പിന്തുണ ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കെ.സി വേണുഗോപാലിന് പകരക്കാരനായി ആര് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പി.സി വിഷ്ണുനാഥിന്റെയും ഷാനിമോള്‍ ഉസ്മാന്റെയും പേരുകളാണ് നിലവില്‍ പറഞ്ഞ് കേള്‍ക്കുന്നത്. ആലപ്പുഴയ്ക്ക് പുറത്ത് നിന്നുള്ള നേതാക്കന്മാരെയും കോണ്‍ഗ്രസ് പരിഗണിച്ചേക്കും.

ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് മത്സരിക്കുന്ന എട്ട് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിച്ച് ഐ ഗ്രൂപ്പ്

ന്യൂഡല്‍ഹി:ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് മത്സരിക്കുന്ന എട്ട് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിച്ച് ഐ ഗ്രൂപ്പ്. കെസി വേണുഗോപാല്‍ മത്സരിക്കുന്നില്ലെങ്കില്‍ ആലപ്പുഴയില്‍ ബി.ബാബുപ്രസാദിനെ മത്സരിപ്പിക്കണം എന്നാണ് ഐ ഗ്രൂപ്പിന്റെ ശുപാര്‍ശ.

എറണാകുളത്ത് കെവി തോമസിന് പകരം വിജെ പൗലോസിന്‍റെ പേരാണ് ഗ്രൂപ്പ് നിര്‍ദേശിക്കുന്നത്. ചാലക്കുടിയില്‍ ഇന്നസെന്റിന് എതിരെ മാത്യു കുഴല്‍നാടനേയും, തൃശ്ശൂരില്‍ ജോസ് വള്ളൂരിനേയും ഐ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നു.

വണ്ടൂര്‍ എംഎല്‍എ എപി അനില്‍ കുമാറിനെയാണ് ആലത്തൂരിലേക്ക് ഐ ഗ്രൂപ്പ് പിന്താങ്ങുന്നത്. വയനാട് സീറ്റിലേക്ക് കെപി അബ്ദുള്‍ മജീദിനേയും ഷാനിമോള്‍ ഉസ്മാനേയും പാലക്കാട് സീറ്റില്‍ ഡിസിസി പ്രസിഡന്‍റ് വികെ ശ്രീകണ്ഠനേയും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനേയും ഗ്രൂപ്പ് ശുപാര്‍ശ ചെയ്യുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top