Flash News

ഇന്നത്തെ നക്ഷത്ര ഫലം (10 മാര്‍ച്ച് 2019)

March 10, 2019

astrology-vs-astronomy-10905അശ്വതി: ജനമധ്യത്തില്‍ പരിഗണന ലഭിക്കും. ഇന്‍റര്‍വ്യൂ, പരീക്ഷ തുടങ്ങിയവയില്‍ തൃപ്തിയോടു കൂടി അവതരിപ്പിക്കാൻ സാധിക്കും. പ്രവര്‍ത്തന മേഖലകളില്‍ പുതിയ ആശയം ഉത്ഭവിക്കും.

ഭരണി: ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും. അപവാദാരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തനാകും. ഉല്പന്നങ്ങള്‍ക്ക് ഗുണനിലവാരം വര്‍ധിപ്പിക്കുവാന്‍ വ്യവസായം നവീകരിക്കാൻ തീരുമാനിക്കും.

കാര്‍ത്തിക: സംതൃപ്തിയുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. വിദേശത്ത് സ്ഥിര താമസമാക്കുവാനുള്ള അനുമതി ലഭിക്കും. പുത്രപൗത്രാദി സംരക്ഷണത്തില്‍ ആശ്വാസവും ആത്മാഭിമാനവും തോന്നും.

രോഹിണി: ആസൂത്രിത പദ്ധതികളില്‍ അനുകൂല സാഹചര്യങ്ങളുണ്ടാകും. സര്‍വര്‍ക്കും സ്വീകാര്യമായ നിലപാട് അംഗീകരിക്കാൻ തയാറാകും. പുത്രപൗത്രാദി സംരക്ഷണത്തിനായി അന്യദേശ വിദേശയാത്ര പുറപ്പെടും.

മകയിരം: ഗുരു തുല്യരായവരില്‍ നിന്ന് ആശീര്‍വാദമുണ്ടാകും. ഭരണസംവിധാനം മാറിയതിനാല്‍ ഉദ്യോഗത്തില്‍ നിന്നും രാജിവെക്കുവാന്‍ തീരുമാനിക്കും. പാരമ്പര്യപ്രവൃത്തികളില്‍ വ്യാപൃതനാകുന്നതിനാല്‍ ആശ്വാസം തോന്നും.

തിരുവാതിര: കരാറടിസ്ഥാനത്തില്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ക്ക് അകാരണതടസം ഉണ്ടാകും. അനുദിനം വര്‍ധിച്ചുവരുന്ന ചെലവിനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

പുണര്‍തം: നിസാരകാര്യങ്ങള്‍ക്ക് ഉണ്ടാവുന്ന തര്‍ക്കങ്ങളില്‍ നിന്നും നിരുപാധികം പിന്മാറണം. ആത്മവിശ്വാസക്കുറവിനാല്‍ പുതിയ സംരംഭങ്ങളില്‍ നിന്നും പിന്മാറും. ഉദരനീര്‍ദ്ദോഷ രോഗങ്ങളാല്‍ അവധിയെടുക്കും.

പൂയം: ആഗ്രഹിച്ച വിദേശ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. പുതിയ വ്യാപാര വിപണനമേഖലകള്‍ തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും. ദമ്പതികളുടെ ആഗ്രഹങ്ങള്‍ സഫലമാകും.

ആയില്യം: തൊഴില്‍ മേഖലകളോട് ബന്ധപ്പെട്ട് ദൂരയാത്രയും ചര്‍ച്ചകളും വേണ്ടിവരും. സംയുക്ത സംരംഭത്തില്‍ നിന്ന് പിന്മാറി സ്വന്തമായി വ്യാപാരം തുടങ്ങാൻ തീരുമാനിക്കും.

മകം: സഹപ്രവര്‍ത്തകരുടെ നിസഹകരണത്താല്‍ മനോവിഷമമുണ്ടാകും. വാതനാഡീ രോഗപീഡകള്‍ക്ക് ആയുര്‍വേദ ചികിത്സ തുടങ്ങിവെക്കും. അപകീര്‍ത്തി ഒഴിവാക്കാന്‍ നേതൃത്വസ്ഥാനം ഉപേക്ഷിക്കും.

പൂരം: കീഴ്ജീവനക്കാര്‍ വരുത്തിവെച്ച അബദ്ധം തിരുത്താന്‍ അഹോരാത്രം പ്രവര്‍ത്തിക്കണം. പ്രയത്നങ്ങള്‍ക്ക് പൂര്‍ണഫലം ഉണ്ടാവുകയില്ല. തൊഴില്‍മേഖലകളോട് ബന്ധപ്പെട്ട യാത്ര വിഫലമാകും.

ഉത്രം: വിദഗ്ധോപദേശം സ്വീകരിക്കാതെ ഒരുപ്രവൃത്തിയിലും പണം മുടക്കരുത്. അസൂയാലുക്കളുടെ കുപ്രചരണങ്ങളാല്‍ മനോവിഷമം തോന്നും. അനുവദിച്ച സംഖ്യ ലഭിക്കാൻ കക്ഷിരാഷ്ട്രീയക്കാരുടെ സഹായം തേടും.

അത്തം: സംതൃപ്തിയുള്ള കാര്യങ്ങള്‍ നിഷ്കര്‍ഷയോടുകൂടി ചെയ്തുതീര്‍ക്കും. സന്താ നങ്ങളോടൊപ്പം താമസിക്കുവാന്‍ വിദേശയാത്ര പുറപ്പെടും. വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്തുവാനിടവരും.

ചിത്ര: നവദമ്പതികളെ ആശീര്‍വദിക്കുവാനവസരമുണ്ടാകും. നിലവിലുള്ളതിനു പുറമെ ഗൃഹം വാങ്ങാന്‍ തയാറാകും. കുടുംബത്തില്‍ സമാധാനവും സ്വസ്ഥതയും ദാ‌മ്പത്യ ഐക്യതയും ഉണ്ടാകും.

ചോതി: സംഘ നേതൃത്വസ്ഥാനം ഏറ്റെടുക്കും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങുവാനിടവരും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യതയും ഉണ്ടാകും. പുത്രപൗത്രാദികളുടെ ആഗമനം മനസമാധാനത്തിന് വഴിയൊരുക്കും.

വിശാഖം: നിരവധി കാര്യങ്ങള്‍ നിഷ്കര്‍ഷയോടുകൂടി ചെയ്തുതീര്‍ക്കാന്‍ അവസരമുണ്ടാകും. തൃപ്തിയായ ഗൃഹം വാങ്ങാൻ തയാറാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

അനിഴം: മതപരമായ കാര്യങ്ങളില്‍ വിമൂഖത ഉണ്ടാകും. ദേഹാസ്വാസ്ഥ്യത്താല്‍ ഔദ്യോഗികമായി യാത്ര മാറ്റിവെക്കും. വിശ്വാസയോഗ്യമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ നിന്നും യുക്തപൂര്‍വം പിന്മാറും.

തൃക്കേട്ട: പരസ്പരവിരുദ്ധമായ പ്രവൃത്തികളില്‍ നിന്ന് പിന്മാറാന്‍ ഉള്‍പ്രേരണയുണ്ടാകും. പദ്ധതി ആസൂത്രണങ്ങളില്‍ കാര്യപ്രസക്തമായ പങ്കുവഹിക്കുവാന്‍ സാധിക്കും. മോഹന വാഗ്ദാനങ്ങളിലകപ്പെടരുത്.

മൂലം: അര്‍ഥവത്തായ വാക്കുകള്‍ അനുകൂലസാഹചര്യങ്ങള്‍ക്കു വഴിയൊരുക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. മംഗള വേളയില്‍വെച്ച് ബന്ധുക്കളെ കാണാനിടവരും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും.

പൂരാടം: ആരോഗ്യം തൃപ്തികരമായിരിക്കും. ഗുണമുള്ള കാര്യങ്ങളില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കും. തൊഴില്‍മേഖലകളില്‍ അനുകൂലമായ പരിവര്‍ത്തനങ്ങള്‍ കൈവരും.

ഉത്രാടം: പരസ്പരധാരണയോടുകൂടിയ സുഹൃത്തുക്കളുമായി ചേര്‍ന്ന് പുതിയ കര്‍മ മേഖലകള്‍ക്ക് രൂപരേഖ തയാറാക്കും. അസാധ്യമെന്നു തോന്നുന്ന പലതും ഈശ്വര പ്രാര്‍ഥനകളാല്‍ സാധ്യമാകും.

തിരുവോണം: അപകീര്‍ത്തി ഒഴിവാക്കുവാന്‍ അധികാരസ്ഥാനം ഉപേക്ഷിക്കും. നിസാരകാര്യങ്ങള്‍ക്കുപോലും അവിചാരിതമായ തടസങ്ങള്‍ അനുഭവപ്പെടും. ഔദ്യോഗികമായ യാത്രകള്‍ മാറ്റിവെക്കും.

അവിട്ടം: സഹപ്രവര്‍ത്തകര്‍ക്ക് സാമ്പത്തികസഹായം ചെയ്യാനിടവരും. ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കുവാന്‍ അഹോരാത്രം പ്രവര്‍ത്തിക്കും. അനുചിതപ്രവര്‍ത്തികളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ഉള്‍പ്രേരണയുണ്ടാകും.

ചതയം: ശിരോരോഗപീഡകളാല്‍ അസ്വാസ്ഥ്യം അനുഭവപ്പെടും. സാമ്പത്തിക ഇടപെടലുകളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് നല്ലത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് വിധേയനാകും.

പൂരോരുട്ടാതി: ചിരകകാലാഭിലാഷപ്രാപ്തിയായ വിദേശയാത്ര സഫലമാകും. പുതിയ പാഠ്യപദ്ധതിയില്‍ ചേരുവാനായി വായ്പ എടുക്കും. സുവ്യക്തമായ കര്‍മ പദ്ധതികള്‍ രൂപകല്പന ചെയും.

ഉത്രട്ടാതി: പ്രയത്നഫലാനുഭവത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. പുതിയ വാഹനം വാങ്ങാന്‍ തീരുമാനിക്കും. വിശിഷ്ടവ്യക്തികളെ പരിചയപ്പെടുവാനവസരമുണ്ടാകും. പ്രത്യേക വിഭാഗം കൈകാര്യം ചെയുവാനുള്ള പരമാധികാരപദം ലഭിക്കും.

രേവതി: ശാസ്ത്ര സാങ്കേതിക വിദ്യയില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകും. ഉദ്യോഗത്തിനോടനുബന്ധമായ ഹ്രസ്വകാല പാഠ്യപദ്ധതിക്ക് ചേരും.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top