Flash News

കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് ; മത്സരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി

March 10, 2019

jose_2തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉമ്മന്‍ചാണ്ടി. താന്‍ മത്സരിക്കാനില്ലെന്നും കോട്ടയത്ത് കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

സീറ്റുകളുടെ കാര്യത്തിലൊക്കെ തീരുമാനമായതാണ്. കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമെയുളളുവെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതിനിടെ സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസിനുള്ളില്‍ മാണി ജോസഫ് വിഭാഗങ്ങള്‍ തമ്മിലുളള തര്‍ക്കം പിളര്‍പ്പിന്റെ വക്കിലെത്തി.

സ്ഥാനാര്‍ത്ഥിയാകണമെന്ന നിലപാടില്‍ പി.ജെ  ജോസഫ് ഉറച്ചു നില്‍ക്കുകയാണ്. തന്റെ അഭ്യര്‍ത്ഥന അവിടെ തന്നെ നില്‍ക്കുകയാണെന്ന് മാണിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പായി പി.ജെ. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഇരുവിഭാഗം നേതാക്കളും മാണിയുടെ വീട്ടില്‍ വെച്ച് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഇരുനേതാക്കളും കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് ജോസഫ് വിഭാഗക്കാരനായ മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. ഭൂരിപക്ഷ അഭിപ്രായത്തിലല്ല ലയനശേഷം തീരുമാനമെടുത്തിട്ടുളളത്. നേതാക്കള്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നാണ് പാര്‍ട്ടി ലയനത്തില്‍ പറഞ്ഞിരുന്നത്. അതാണ് എല്ലാ കാര്യത്തിലുമുണ്ടായിട്ടുളളതെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

അതേ സമയം പി.ജെ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് മാണി വിഭാഗം നേതാവും കേരള കോണ്‍ഗ്രസ് വക്താവുമായ വി.ജി എം തോമസ് പറഞ്ഞു.

ഉമ്മന്‍ചാണ്ടി മത്സരിക്കേണ്ടെന്ന് എ ഗ്രൂപ്പ്; വേണുഗോപാലും മുല്ലപ്പള്ളിയും മത്സരിക്കണമെന്ന് ആവശ്യം; സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് വി.എം സുധീരന്‍

udfന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തീയതി ഇന്നു പ്രഖ്യാപിക്കാനിരിക്കെ കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥുി നിര്‍ണയത്തില്‍ ഗ്രൂപ്പ് പോര്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നതില്‍ എ ഗ്രൂപ്പ് വിയോജിപ്പ് പ്രകടിപ്പിച്ചു. ഉമ്മന്‍ ചാണ്ടി ലോക്‌സഭയിലേയ്ക്ക് മത്സരിക്കേണ്ട എന്നാണ് എ ഗ്രൂപ്പിന്റെ തീരുമാനം. ഉമ്മന്‍ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ തുടരണമെന്നാണ് ഗ്രൂപ്പിന്റെ അഭിപ്രായം.

പുതുപ്പള്ളി എംഎല്‍എ എന്ന നിലയില്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് ഉമ്മന്‍ ചാണ്ടി. അപൂര്‍വ്വമായ ഈ റെക്കോര്‍ഡ് അദ്ദേഹം വിട്ടു കൊടുക്കരുതെന്ന് എ ഗ്രൂപ്പിലെ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എംഎല്‍എയായി തുടരണം എന്ന വികാരമാണ് ഉമ്മന്‍ചാണ്ടിയും പങ്കുവയ്ക്കുന്നത് എന്നാണ് സൂചന. എന്നാല്‍ വളരെ നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റിലും വിട്ടുവീഴ്ച്ച ചെയ്യാന്‍ ഹൈക്കമാന്‍ഡ് തയ്യാറല്ല. ഏറ്റവും ശക്തനായ സ്ഥാനാര്‍ഥിയെ ഒരോ സീറ്റിലും ജയം ഉറപ്പിക്കുക എന്നതാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. എ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയും എതിര്‍ത്താലും ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുന്ന പക്ഷം അദ്ദേഹം മത്സരിക്കേണ്ടി വന്നേക്കും എന്നാണ് സൂചന.

അതേസമയം മുല്ലപ്പള്ളിയേയും കെ.സി വോണുഗോപാലിനേയും മത്സരിപ്പിക്കാന്‍ പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ഏറുകയാണ്. ആലപ്പുഴയില്‍ വേണു ഗോപാലും വടകരയില്‍ മുല്ലപ്പള്ളിയും തന്നെ സ്ഥാാനാര്‍ത്ഥി ആവണമെന്നാണ് ആവശ്യം. ആലപ്പുഴയില്‍ കെസി ഇറങ്ങിയാല്‍ മാത്രമേ വിജയം ഉറപ്പിക്കാനാവൂ എന്നതാണ് ഇതിനായി ചൂണ്ടിക്കാണിക്കുന്ന കാര്യം. ദേശീയ നേതൃത്വത്തിന് താല്‍പര്യമുണ്ടെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടിലാണ് വി.എം സുധീരന്‍. തൃശൂരില്‍ ടി.എന്‍ പ്രതാപനും വയനാട്ടില്‍ വി.വി പ്രകാശിനുമാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍തൂക്കമുള്ളത്.

വടകരയില്‍ മുല്ലപ്പള്ളി തന്നെ മത്സരിക്കണമെന്ന അഭിപ്രായമാണ് ഡല്‍ഹിയിലെ ചര്‍ച്ചകളിലും ഉണ്ടായത്. എന്നാല്‍ മത്സരിക്കില്ലെന്ന മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം. ദില്ലിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തൃശ്ശൂര്‍ സീറ്റില്‍ ഡിസിസി പ്രസിഡന്റ് ടിഎന്‍ പ്രതാപനും, വയനാട് സീറ്റില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വിവി പ്രകാശനും ആണ് നിലവില്‍ മുന്‍തൂക്കം.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top